ലൊക്കേഷനിൽ അമ്മക്ക് കാരവൻ അയച്ച് കൊടുത്ത് ഇന്ദ്രജിത്ത്, ഓണം ആഘോഷിക്കാതെ മല്ലികയും പൃഥ്വിരാജും
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട് താര കുടുംബമാണ് മല്ലികാ സുകുമാരന്റേത്. കൃത്യമായി പറഞ്ഞാൽ ഒരു സിനിമ കുടുംബം തന്നെയാണ് ഇവരുടേത്. അച്ഛൻ സുകുമാരന്റേയും അമ്മ മല്ലികയുടേയും പിന്നാലെ സിനിമയിൽ പൃഥ്വിരാജും ഇന്ദ്രജിത്തും ഇന്ന് മലയാള സിനിമയുടെ ഭാഗ്യതാരങ്ങളാണ്. പകരക്കാരില്ലാത്ത താരങ്ങൾ കൂടിയാണിവർ. സുകുമാരന്റെ വിയോഗത്തിന് ശേഷം രണ്ട് മക്കളേയും ഇന്നും കാണുന്ന നിലയിലേയ്ക്ക് ഉയർത്തി കൊണ്ടുവന്നത് അമ്മ മല്ലികാ സുകുമാരനാണ്.
പൃഥ്വിരാജും ഇന്ദ്രജിത്തും കൊച്ചിയിലാണ് സ്ഥിര താമസം. അമ്മ മല്ലികയാകട്ടെ തിരുവനന്തപുരത്തും. പലപ്പോഴും മക്കളെ കുറിച്ചുള്ള കമന്റുമായി നടി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ശ്രദ്ധിക്കപ്പെടാറുമുണ്ട്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവമാണ് മല്ലിക സുകുമാരൻ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സീരിയൽ രംഗത്ത് വീണ്ടും ചുവട് ഉറപ്പിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം മല്ലിക സീരിയൽ ചിത്രീകരണവുമായി തിരക്കിലാണ്. സീരിയൽ ചിത്രീകരണത്തിന് പോകുമ്പോൾ മകൻ ഇന്ദ്രജിത്തുള്ള നിർബന്ധത്തെ കുറിച്ച് മല്ലികാ സുകുമാരൻ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു ഇടവേളയ്ക്ക് ശേഷം മല്ലിക സുകുമാരൻ വീണ്ടും സീരിയലിൽ സജീവമായിരിക്കുകയാണ്.. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രാകരണം പുനഃരാരംഭിച്ചപ്പോൾ 'കൂടത്തായി' എന്ന സീരിയലിലേക്ക് മല്ലികാ സുകുമാരന് വീണ്ടും ക്ഷണം ലഭിച്ചു. സീരിയൽ ആണെങ്കിലും സിനിമപോലെ ത്രില്ലിങ്ങായിട്ടുള്ള സീരിയൽ ആണിതെന്ന് മല്ലിക പറയുന്നു. എന്നാൽ ഇപ്പോഴും അഭിനയിക്കാൻ പോകുന്നുണ്ടെങ്കിലും ലൊക്കേഷനിൽ അമ്മയ്ക്ക് ഒരുകുറവും വരരുതെന്ന് മകൾക്ക് നിർബന്ധമായിരുന്നു,

മൂത്ത മകൻ ഇന്ദ്രജിത്തിന്റെ നിർബന്ധത്തെ കുറിച്ചും മല്ലിക സുകുമാരൻ അഭിമുഖത്തിൽ പറഞ്ഞു. അമ്മയ്ക്ക് ഒരു കുറവും വരാതിരിക്കാൻ വേണ്ടി കാരവാൻ വിട്ടു നൽകുകയായിരുന്നു.നിലവിൽ സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകൾ ഇല്ലാത്തതിനാൽ അമ്മയ്ക്ക് സ്നേഹത്തോടെ നിർബന്ധിച്ചാണ് ഇന്ദ്രജിത് തന്റെ കാരവൻ കൊടുത്തുവിട്ടത്. ലൊക്കേഷനിൽ അമ്മയ്ക്ക് വിശ്രമിക്കാനും മറ്റും ഒരു കുറവും വരരുതെന്നുള്ള ഉദ്ദേശത്തിലാണ് മകൻ തന്റെ കാരവാൻ കൊടുത്തു വിട്ടത്.
Recommended Video

ഇന്ദ്രജിത്തിന്റേയും കുടുംബത്തിന്റേയും ഓണാഘോഷം സോഷ്യൽ മീഡിയയിൽ വൈറലാണ്. പൂർണിമക്കും മക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ഇക്കുറി ഇന്ദ്രജിത്തിന്റ ഓണം. ആഘോഷ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നടിയും സംവിധായികയുമായ ഗീതു മോഹൻദാസിീന്റെ ഓണവും പൂർണ്ണിമക്കും കുടുംബത്തിനും ഒപ്പമായിരുന്നു. ഇക്കുറി ഓണഘോഷത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു പൃഥ്വിരാജും മല്ലികയും. ദിവസങ്ങൾക്ക് മുൻപായിരുന്നു സുപ്രിയയുടെ അമ്മുമ്മയുടെ വിയോഗം . അതുകൊണ്ട് ആഘോഷങ്ങൾ വേണ്ടെന്നു വയ്ക്കുകയായിരുന്നെന്ന് മല്ലികാ സുകുമാരൻ അഭിമുഖത്തിൽ പറയുന്നു. തിരുവനന്തപുരത്ത് കവടിയാറിലെ ഫ്ലാറ്റിലാണ് താമസം.

കഴിഞ്ഞ വർഷത്ത ഓണത്തിനായിരുന്നു മല്ലികാ സുകുമാരൻ വേഷമിട്ട 'ലവ്, ആക്ഷൻ, ഡ്രാമ' തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ നിവിൻ പോളിയുടെ അമ്മ വേഷത്തിലാണ് മല്ലിക എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സാധാരണ അമ്മ കഥാപാത്രത്തിൽ വ്യത്യസ്തമായി ന്യൂജെൻ അമ്മയായിട്ടാണ് മല്ലികാ സുകുമാരൻ കുടുതൽ എത്തുന്നത്. മലയാള സിനിമയുടെ ന്യൂജെൻ അമ്മയാണ് മല്ലിക


Click it and Unblock the Notifications