രാജുവിന്റെ സ്വഭാവം വെച്ച് സുപ്രിയയോട് പറയും, ഞാനതിൽ ഇടപെടാറില്ല, പൂർണിമയ്ക്ക് അങ്ങനെയല്ല: മല്ലിക സുകുമാരൻ

മല്ലിക സുകുമാരൻ മക്കളെയും മരുമക്കളെയും കുറിച്ച് സംസാരിക്കാത്ത അഭിമുഖങ്ങൾ വിരളമാണ്. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കരിയറിലെ വളർച്ചയിൽ ഏറെ അഭിമാനിക്കുന്ന അമ്മയാണ് മല്ലിക സുകുമാരൻ. മക്കളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടപെടാൻ താൽപര്യമില്ലാത്ത മല്ലിക മറ്റൊരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. മക്കൾ ഇടയ്ക്ക് കാണാൻ വരണമെന്ന ആ​ഗ്രഹമേ മല്ലികയ്ക്കുള്ളൂ. മക്കളെ ആശ്രയിച്ചല്ല താൻ കഴിയുന്നതെന്ന് നടി നേരത്തെ വ്യക്തമാക്കിയതാണ്.

പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും സ്വഭാവ രീതികളെക്കുറിച്ചും വിവാഹ ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണിപ്പോൾ മല്ലിക സുകുമാരൻ. എൻവിഎം മീഡിയയിൽ സംസാരിക്കവെയാണ് മല്ലിക മനസ് തുറന്നത്. രണ്ട് മക്കൾക്കും രണ്ട് സ്വഭാവമാണ്. രാജുവിന്റെ കാര്യങ്ങൾ പക്കയാണ്. അത് അഭിനയമാകട്ടെ, സംവിധാനമാകട്ടെ, പ്രൊഡക്ഷനാകട്ടെ. അവന് കറക്ടായി പ്ലാൻ ചെയ്യണം. ആ ജോലിയാണ് സുപ്രിയ കൂടുതലും ചെയ്യുന്നത്. ഞാനതിൽ ഇടപെടാറില്ല. അവന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഒരാൾ കൂടെ നിന്ന് തുള്ളിയില്ലെങ്കിൽ അവന് ദേഷ്യം വരും. മാെത്തം പ്രശ്നമാകും.

Mallika Sukumaran Family

ഇന്ദ്രൻ പിന്നെ കുറേക്കൂടി ശാന്തനാണ്. അതുകൊണ്ട് തന്നെ പൂർണിമയ്ക്ക് കുറേക്കൂടി സമയം കിട്ടുന്നുണ്ട്. ബ്യൂട്ടീക്കും കാര്യങ്ങളുമൊക്കെയായി. അതിനിടയിൽ കൂടെ അഭിനയമുണ്ട്. വെബ് സീരീസിൽ അഭിനയിക്കുന്നു. ബോംബെയിലും ഹെെദരാബാദിലും പോകുന്നു. ​ഗൾഫിലൊക്കെ പൂർണിമയ്ക്ക് ഒത്തിരി നല്ല സുഹൃത്തുക്കളുണ്ട്. വലിയ ആൾക്കാരുടെ മക്കളാണ്. അവർ വഴി ഓർഡറുകൾ വരുന്നുണ്ട്. ഇതെല്ലാം നോക്കുന്നതിനാൽ ഇന്ദ്രന്റെ കാര്യങ്ങൾ സുപ്രിയ നോക്കുന്നത് പോലെ നോക്കാൻ പൂർണിമയ്ക്ക് സമയം കിട്ടില്ല.

ഇതെല്ലാം കൂടെ പൂർണിമ എങ്ങനെ ചെയ്യുന്നെന്ന് ഞാൻ ചോദിക്കും. ഞാൻ അഭിനയിച്ച് കൊണ്ടിരിക്കുകയല്ലേ എന്ന് ഇന്ദ്രൻ പറയും. രാജു അങ്ങനെയല്ല. ഞാൻ അഭിനയിക്കുമ്പോൾ സുപ്രിയ ഇതെല്ലാം ചെയ്തോളണം എന്ന നിലപാട് വളരെ ശക്തമായി എടുക്കുന്ന ആളാണ്. എന്തൊക്കെ പറഞ്ഞാലും രാജുവിന്റെ സ്വഭാവത്തിന് അതവൻ പറയും എന്നെനിക്കറിയാം. കാരണം, അവൻ അച്ഛന്റെ മോനാണ്.

Mallika Sukumaran  Supriya Menon

രാജു വ്യക്തമായി പ്ലാൻ ചെയ്യും. ആ പ്ലാൻ ചെയ്തത് പോലെ നൂറ് ശതമാനം സുപ്രിയ ചെയ്യുകയും ചെയ്യും. രാജു അറിയാതെ ചെയ്യില്ലെന്നും മല്ലിക സുകുമാരൻ പറയുന്നു. അഞ്ച് മിനുട്ട് കൊണ്ട് എത്താവുന്ന ​ദൂരത്തിലാണ് താനും മക്കളും താമസിക്കുന്നതെന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്. അവർക്ക് അവരുടേതായ സ്വാതന്ത്രം കല്യാണത്തിന് ശേഷം വേണം.

അവർ ഇന്ന് ബർ​ഗർ കഴിക്കാമെന്ന് വെച്ചാൽ എനിക്ക് ദോശയായിരിക്കും വേണ്ടത്. അവർക്കത് ബുദ്ധിമുട്ടല്ല. ഇഷ്ടം പോലെ ജോലിക്കാരുണ്ട്. എന്നാലും മക്കളുടെ കൂടെ പോയി നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി. അഭിനയ രം​ഗത്ത് മല്ലിക സുകുമാരൻ ഇപ്പോൾ സജീവമാണ്. അടുത്തിടെ എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് വിവാദത്തിലായപ്പോൾ മകന് വേണ്ടി ശക്തമായി സംസാരിച്ചത് മല്ലിക സുകുമാരനാണ്.

തനിക്ക് ജീവിക്കാനുള്ളതെല്ലാം അന്തരിച്ച ഭർത്താവ് സുകുമാരൻ നേരത്തെ സമ്പാദിച്ച് വെച്ചിരുന്നെന്ന് കഴിഞ്ഞ ദിവസവും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. നിക്കെന്തെങ്കിലും സംഭവിച്ചാൽ മല്ലിക വിഷമിക്കരുതെന്ന ചിന്തയോട് കൂടി ജീവിതം പ്ലാൻ ചെയ്ത് ദീർഘ വീക്ഷണത്തോട് കൂടി എല്ലാ കാര്യങ്ങളും ചെയ്ത് വെച്ച വ്യക്തിയാണ് സുകുമാരൻ. അതുകൊണ്ടാണ് ഇന്ന് മല്ലിക സുകുമാരൻ സുഖമായി ജീവിക്കുന്നതെന്നും നടി അന്ന് വ്യക്തമാക്കി. മക്കൾ എന്നും വന്ന് കാണണം എന്നൊക്കെ പറയുന്നത് എന്റെയൊരു പൊസസീവ്നെസ് കൊണ്ടാണ്. അത് സാധിക്കില്ലെന്ന് തനിക്കറിയാമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X