അല്ലിയുടെ ചിരി മനോഹരമാണ്, പൃഥ്വിരാജിന്റേത് ഇഷ്ടമല്ല, ഒരു പ്രശ്‌നമുണ്ട്, വെളിപ്പെടുത്തി മല്ലിക സുകുമാരന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇവരുടെ സിനിമ വിശേഷത്തെക്കാളും കുടുംബവിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത്. ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്ത പ്രധാന്യ നേടാറുണ്ട്.

പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും അഭിമുഖങ്ങളേക്കാളും മല്ലിക സുകുമാരന്റെ അഭിമുഖങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനോടൊപ്പം മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും വിശേഷം പങ്കുവെയ്ക്കാറുണ്ട്.

മല്ലിക സുകുമാരന്‍

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ചിരി നിറയ്ക്കുന്നത് മല്ലിക സുകുമാരന്റെ ഒരു അഭിമുഖമാണ്. ജീവിതത്തിലെ മോശമായ സാഹചര്യങ്ങളെ ചിരിച്ച് കൊണ്ട് നേരിട്ട താര ജീവിതത്തിലെ ചിരി നിമിഷങ്ങളെ കുറിച്ചാണ് പറയുന്നത്. ഒപ്പം തന്നെ മകന്‍ പൃഥ്വിരാജിന്റെ ചിരി ഒട്ടും ഇഷ്ടമല്ലെന്നും പറയുന്നുണ്ട്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന 'ചിരിയാണ് ഇവിടത്തെ മെയിന്‍' എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിരി

ഇഷ്ടപ്പെട്ട ചിരിയെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് മല്ലിക സുകുമാരന്‍ തുടങ്ങുന്നത്. കൊച്ചുമകള്‍ അല്ലിയുടെ ചിരിയാണ് മല്ലിക സുകുമാരന് ഏറ്റവു ഇഷ്ടമുളള ചിരി. എന്നാല്‍ ഇഷ്ടമില്ലാത്തതാവട്ടെ മകന്‍ പൃഥ്വിരാജിന്റേതാണ്‌. മകന്‍ ചിരിക്കില്ലെന്നാണ് നടിയുടെ പരാതി. ചിരിച്ചാലും പൂര്‍ണ്ണമായി വരില്ല. കാല്‍ ഭാഗമൊക്കെ വരുകയുളളൂവെന്ന് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍  ചിരിച്ച നിമിഷം

എപ്പോഴും ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആളാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ഗൗരവത്തിലിരിക്കുന്ന ഒരു ഫേട്ടോയും തന്റെ വീട്ടില്‍ ഇല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചിരി സംഭവവും നടി ഈ അവസരത്തില്‍ പറയുന്നുണ്ട്. സിനിമയില്‍ നിരവധി സംഭവങ്ങളുണ്ട്. എന്നാല്‍ ജീവിതത്തില്‍ വിവാഹത്തെ കുറിച്ച് കേട്ടപ്പോഴാണ് ഏറ്റവും കൂടുതല്‍ ചിരിച്ചതെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. വിവാഹത്തിന്റെ സ്ഥലവും സമയവും തീരുമാനിച്ചിട്ട് അച്ഛന്‍ വന്ന് പറയുകയായിരുന്നു. അത് കേട്ടതും താന്‍ തുള്ളിച്ചാടിയെന്നും പഴയ കഥ ഒരിക്കല്‍ കൂടി ഓര്‍മിച്ച് കൊണ്ട് നടി പറഞ്ഞു.

 ചിരിക്കുമ്പോള്‍ ഓര്‍ക്കുക

ഇതുവരേയ്ക്കും അസ്ഥാനത്ത് ചിരിച്ച് പണി കിട്ടിയിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പറയുന്നുണ്ട്. 'വളരെ സൂക്ഷിച്ച് മാത്രമേ ചിരിക്കാറുള്ളൂ. പണി വരാന്‍ പോകുന്നത് നേരത്തെ അറിയാം'; മല്ലികാമ്മ പറഞ്ഞു. കൂടാതെ ചിരി അടക്കി പിടിക്കാറില്ലെന്നും താരം ഈ അവസരത്തില്‍ കൂട്ടിച്ചേർത്തു. ചിരിക്കാന്‍ വന്നാല്‍ ചിരിക്കണമെന്നും അത് അടക്കി പിടിച്ചാല്‍ മാത്രമേ പ്രശ്‌നമുളളൂവെന്നും താരം വ്യക്തമാക്കി. കൂടാതെ സാഹചര്യം നോക്കി ചിരിക്കണമെന്നും താരം ഓർമപ്പെടുത്തുന്നുണ്ട്.

ബ്രോ ഡാഡിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മല്ലിക സുകുമാരന്റെ ചിത്രം. പൃഥ്വിരാജാണ് സിനിമ സംവിധാനം ചെയ്തത്. നിരവധി സിനിമകളാണ് മല്ലിക സുകുമാരന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഗോള്‍ഡാണ് അടുത്തതായി പുറത്ത് വരാനുളള ചിത്രം. പൃഥ്വിരാജാണ് ഗോള്‍ഡിലെ നായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X