സുപ്രിയയെ അലംകൃത തിരുത്തി; ആലോചിച്ച് സംസാരിക്കുന്ന കുഞ്ഞാണ്; കൊച്ചുമക്കളെക്കുറിച്ച് മല്ലിക സുകുമാരൻ

കു‌ടുംബത്തിലെ സന്തോഷങ്ങൾ പങ്കുവെക്കാൻ നടി മല്ലിക സുകുമാരന് എപ്പോഴും ഇഷ്ടമാണ്. മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥിരാജിന്റെയും കുട്ടിക്കാലത്തെ കഥകളെല്ലാം ആരാധകർ അറിയുന്നത് മല്ലിക സുകുമാരന്റെ അഭിമുഖങ്ങളിലൂടെയാണ്. രസകരമായി വിശേഷങ്ങൾ പങ്കുവെക്കാൻ പ്രത്യേക മിടുക്ക് മല്ലിക സുകുമാരനുണ്ട്. മക്കൾ സിനിമാ തിരക്കുകൾ കാരണം അടുത്തില്ലാത്തതിന്റെ പരിഭവം പലപ്പോഴും മല്ലിക പങ്കുവെച്ചിട്ടുണ്ട്.

മക്കൾക്കും മരുമക്കൾക്കും ഒപ്പമല്ല മല്ലിക സുകുമാരൻ കഴിയുന്നത്. ഒറ്റയ്ക്കാണെങ്കിലും മക്കളുടെ വീടുകളിൽ തനിക്ക് താൽപര്യമില്ലെന്നാണ് നടി പറയുന്നത്. മക്കൾ തന്നെ കാണാൻ സമയം കിട്ടുമ്പോഴൊക്കെ വരാറുണ്ടെന്നും മല്ലിക വ്യക്തമാക്കി. ഇപ്പോഴിതാ തന്റെ പേരക്കുട്ടികളെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ, കൈരളി ടിവിയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Mallika Sukumaran

പൃഥിയുടെ മകൾ അലംകൃത മിടുക്കിയാണെന്ന് മല്ലിക സുകുമാരൻ പറയുന്നു. ഓരോ സമ്മാനങ്ങൾ കൊടുക്കുമ്പോൾ താങ്ക് യൂ അച്ഛമ്മാ എന്ന് പറയും. ഇവിടെ വരുമ്പോൾ അവൾക്ക് ഇഷ്ടമുള്ളതെല്ലാം റെഡിയാക്കി വെക്കുമെന്ന് അറിയാം. പഴുത്ത മാങ്ങ വളരെ ഇഷ്ടമാണ്. സീസൺ വരുമ്പോൾ അച്ഛമ്മ ഇതെല്ലാം ഇവിടെ വാങ്ങിച്ച് വെക്കുമെന്ന് ഞാൻ പറഞ്ഞില്ലേ എന്നവൾ പറയും. രാജുവിന്റെ അതേ ഛായയാണ്. എന്റെ കുഞ്ഞിനെ ഭ​ഗവാൻ നോക്കട്ടെ. വളരെ ആലോചിച്ച് സംസാരിക്കുന്ന കുഞ്ഞാണ്.

ഇടയ്ക്ക് എന്തോ സംസാരിച്ചപ്പോൾ സുപ്രിയ അവളോട് അച്ഛൻ അച്ഛമ്മയുമായി സംസാരിക്കുമ്പോൾ വെറുതെ ഇടയിൽ കയറരുതെന്ന് പറഞ്ഞു. അത് കഴിഞ്ഞ് സുപ്രിയ രാജു സംസാരിക്കുന്നതിനിടയിൽ കയറി എന്തോ പറഞ്ഞു. ഇടയിൽ കയറി സംസാരിക്കരുതെന്ന് എന്നോട് പറഞ്ഞിട്ട് നിങ്ങളെന്താണിപ്പോൾ ചെയ്യുന്നതെന്ന് അലംകൃത സുപ്രിയയോട് ചോദിച്ചു. കുഞ്ഞ് ആൾ കൊള്ളാമല്ലോ എന്ന് തനിക്ക് തോന്നിയെന്നും മല്ലിക സുകുമാരൻ പറയുന്നു.

Mallika Sukumaran

ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥന, നക്ഷത്ര എന്നിവരെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചു. പ്രാർത്ഥന നന്നായി പിയാനോ വായിക്കും. ​ഗിറ്റാർ വായിക്കും. വെസ്റ്റേൺ മ്യൂസിക്കാണ്. ജസ്റ്റിൻ ബീബർ എന്ന് പറഞ്ഞ് തുടങ്ങിയ ഭ്രാന്താണ്. ഇപ്പോൾ മ്യൂസിക്കിൽ അവൾ കഴിവ് തെളിയിക്കുകയാണെന്നും മല്ലിക സുകുമാരൻ പറയുന്നു. ഡി​ഗ്രി കഴിഞ്ഞ് അമേരിക്കയിൽ പോകാനുള്ള പ്ലാനുണ്ട് അമ്മൂമ്മ എന്ന് പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ട് പോയാൽ മതി മക്കളെ എന്ന് ഞാൻ പറയും. ആദ്യത്തെ കൊച്ചുമകൾ പ്രാർത്ഥനയാണ്. എന്റെ കൈയിൽ ഏറ്റവും കൂടുതൽ ഫോട്ടോകളുള്ളതും പ്രാർത്ഥനയു‌ടേതാണ്.

പ്രാർത്ഥനയെ പ്രസവിക്കുന്ന സമയത്ത് ഞാൻ കൂടെയുണ്ട്. ചോറ്റാനിക്കര ദേവിയെ പ്രാർത്ഥിക്കുന്ന ആളാണ്. ദേവിയുടെ നക്ഷത്രത്തിൽ വൈകുന്നേരം ദീപാരാധന സമയത്താണ് ജനിച്ചത്. പൊന്നു ദേവീ മിടുക്കിയായി തരണമെന്ന് ഞാൻ പ്രാർത്ഥിച്ചു. പ്രാർത്ഥന വളരുന്തോറും നക്ഷത്ര അവളെ ഓവർ ‌ടേക്ക് ചെയ്യാൻ തു‌ടങ്ങി. അച്ഛമ്മയുടെ മകൾ അവളാണെന്ന് സ്ഥാപിക്കാൻ തു‌ടങ്ങിയെന്നും മല്ലിക സുകുമാരൻ ചിരിയോടെ പറഞ്ഞു. സിനിമാ രം​ഗത്ത് മക്കളെ പോലെ തന്നെ മല്ലിക സുകുമാരനും സജീവമാണ്. അടുത്തിടെ നിരവധി സിനിമകളിൽ നടി സാന്നിധ്യം അറിയിച്ചു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X