'സുകുമാരന്റെ ഭാര്യയ്ക്ക് സാരിക്ക് ദാരിദ്ര്യമാണെന്ന് ആരും കരുതില്ല'; സുകുമാരന്റെ ത​ഗ് മറുപടിയെ കുറിച്ച് മല്ലിക!

മല്ലിക സുകുമാരനും കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. അച്ഛന്റേയും അമ്മയുടേയും സിനിമാ പാരമ്പര്യം ഇപ്പോൾ മക്കളും മരുമക്കളും കൊച്ചുമക്കളും ചേർന്നാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

പൃഥ്വിയും ഇന്ദ്രജിത്തും മാത്രമല്ല എഴുപതിനോട് അടുക്കുന്ന വേളയിൽ മല്ലിക സുകുമാരനും സിനിമയിൽ ഇപ്പോഴും സജീവമാണ്. ഒരു കാലത്ത് മലയാള സിനിമയിലെ താര സാന്നിധ്യമായിരുന്നു സുകുമാരൻ. പെട്ടന്ന് ഒരു ദിവസം അദ്ദേഹത്തെ മരണം കവരുകയായിരുന്നു.

സുകുമാരൻ മരിക്കുമ്പോൾ മല്ലിക ചെറുപ്പമാണ്. മക്കളായ ഇന്ദ്രജിത്ത് പന്ത്രണ്ടിലും പൃഥ്വിരാജ് ഒമ്പതിലും പഠിക്കുന്ന സമയത്താണ് സുകുമാരൻ ലോകത്തോട് വിടചൊല്ലുന്നത്.

Mallika Sukumaran, Mallika Sukumaran husband, Mallika Sukumaran news, Mallika Sukumaran sons, Mallika Sukumaran films, Mallika Sukumaran, മല്ലിക സുകുമാരൻ, മല്ലിക സുകുമാരൻ ഭർത്താവ്, മല്ലിക സുകുമാരൻ വാർത്തകൾ, മല്ലിക സുകുമാരൻ മക്കൾ, മല്ലിക സുകുമാരൻ ചിത്രങ്ങൾ, മല്ലിക സുകുമാരൻ

അന്ന് മുതൽ ഇന്നോളം കുടുംബത്തിന്റെ നേടും തൂണായി നിലകൊണ്ടത് മല്ലികയാണ്. പലവിധ പ്രതിസന്ധികൾ ഉണ്ടായപ്പോഴും അതൊലൊന്നും ആടിയുലയാതെ കുടുംബത്തിനെ പ്രശസ്തിയുടെ കൊടുമുടിയിൽ കയറ്റി വിടുന്നതിൽ മല്ലിക വഹിച്ച പങ്ക് ചെറുതല്ല.

അഭിനേത്രിയായും ബിസിനസ് വുമണായും തിളങ്ങിയ മല്ലിക ഏറെനാൾ പ്രവാസിയായിരുന്നു. തന്റെ ജീവിതം ഇന്നും അതിനുകടപ്പെട്ടിരിക്കുന്നത് സുകുമാരനോടാണെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ പറയാറുണ്ട് മല്ലിക.

'ദൈവം തന്ന വരദാനമാണ് സുകുമാരൻ. അദ്ദേഹം മരിച്ചപ്പോൾ ഒരുപാടാളുകൾ വീണ്ടും വിവാഹം കഴിക്കാൻ നിർബന്ധിച്ചി'ട്ടുണ്ടെന്നും മല്ലിക മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിലെ ഓരോ അം​ഗങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന മല്ലിക ഭർത്താവ് സുകുമാരനൊപ്പമുള്ള രസകരമായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

'ഒരിക്കൽ സുകുമാരൻ ചേട്ടനൊപ്പം പുറത്ത് പോകാൻ ഒരുങ്ങി ഇറങ്ങിയതായിരുന്നു. അപ്പോഴാണ് സാരി ചെറുതായി കീറിതായി കണ്ടത്. ഡ്രെസ് തേച്ചപ്പോൾ സംഭവിച്ചതായിരിക്കണം. സഹായത്തിന് നിൽക്കുന്ന കുട്ടിയാണ് കീറൽ കാണിച്ച് തന്നത്.'

'അപ്പോഴേക്കും സുകുമാരൻ ചേട്ടൻ കാറിൽ കയറി ഇരുന്നിരുന്നു. സാരി മാറിയിട്ട് വരാം രണ്ട് മിനിറ്റ് തരൂവെന്ന് പറഞ്ഞപ്പോൾ വളരെ രസകരമായ മറുപടിയാണ് അദ്ദേഹം പറഞ്ഞത്.'

Mallika Sukumaran, Mallika Sukumaran husband, Mallika Sukumaran news, Mallika Sukumaran sons, Mallika Sukumaran films, Mallika Sukumaran, മല്ലിക സുകുമാരൻ, മല്ലിക സുകുമാരൻ ഭർത്താവ്, മല്ലിക സുകുമാരൻ വാർത്തകൾ, മല്ലിക സുകുമാരൻ മക്കൾ, മല്ലിക സുകുമാരൻ ചിത്രങ്ങൾ, മല്ലിക സുകുമാരൻ

'നിന്റെ സാരിയിലെ കീറൽ കണ്ട് ആരും സുകുമാരന്റെ ഭാര്യയ്ക്ക് നല്ല സാരിയില്ലെന്ന് കരുതില്ല. അയ്യോ... പാവം സാരി കീറിയത് മല്ലിക ചേച്ചി കണ്ടില്ലെന്ന് തോന്നുന്നു എന്നെ പറ‌യൂ.... എന്നാണ് അദ്ദേഹം പറഞ്ഞത്.'

'അവസാനം സാരി മാറാൻ അദ്ദേഹം സമ്മതിക്കാത്തിനാൽ ആ കീറിയ സാരിയുടുത്താണ് പോയത്...' മല്ലികാ സുകുമാരൻ പറയുന്നു. പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച അൽഫോൺസ് പുത്രൻ ചിത്രം ​ഗോൾഡാണ് മല്ലിക അഭിനയിച്ച് റിലീസിനെത്താനുള്ള ഏറ്റവും പുതിയ സിനിമ. നയൻതാരയാണ് ചിത്രത്തിൽ നായിക.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X