For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആദ്യത്തെ കുഞ്ഞ്... എന്റെ ഇന്ദ്രന്റെ ജനനമാണ് എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ സന്തോഷം'; മല്ലിക സുകുമാരൻ

  |

  മലയാള സിനിമയിലെ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളുമൊക്കെ സിനിമ മേഖലയിൽ സജീവമാണ്. ഇവരുടെയൊക്കെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും ഒത്തിരി ഇഷ്ടമാണ്.

  എപ്പോഴും ചിരിച്ച മുഖത്തോട് കൂടി മാത്രമെ മല്ലിക സുകുമാരനെ മലയാളികൾ കണ്ടിട്ടുള്ളു. സുകുമാരൻ കാരണമാണ് തനിക്ക് ഈ ജീവിതം കിട്ടിയതെന്നും അല്ലായിരുന്നെങ്കിൽ മല്ലിക ഇപ്പോൾ വേറെ എവിടെങ്കിലും ആരും അറിയാതെ നിൽപ്പുണ്ടാകുമെന്നും മല്ലിക പറഞ്ഞിട്ടുണ്ട്.

  Also Read: അനക്കം അറിഞ്ഞ് തുടങ്ങി; കഠിനമായ ദിവസമാണെങ്കിലും ആ കിക്ക് മതി എല്ലാം മറക്കാനെന്ന് ബഷീറിന്റെ ഭാര്യ മഷൂറ

  ആദ്യത്തെ വിവാഹ ജീവിതം തകർന്ന ശേഷമാണ് മല്ലിക നടൻ സുകുമാരന്റെ ജീവിത പങ്കാളിയായത്. അമ്പത് വയസിനുള്ളിൽ വളരെ ഏറെ വിഷമിപ്പിക്കുന്ന അവസ്ഥകളിലൂടെ മല്ലികയ്ക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്.

  അന്ന് അനുഭവിച്ച യാതനകളെല്ലാം മറന്ന് വളരെ ഏറെ സന്തോഷവതിയായാണ് മല്ലിക കഴിയുന്നത്. അപ്പോഴും മല്ലികയുടെ സങ്കടം തനിക്കെല്ലാം സമ്മാനിച്ച ഭർത്താവ് സുകുമാരൻ ഇപ്പോൾ തനിക്കൊപ്പം ഇല്ലയെന്നത് മാത്രമാണ്.

  Also Read: 'അവൾക്ക് താങ്ങാകേണ്ട സമയത്ത് ദേഷ്യപ്പെടുകയാണ് ചെയ്തത്, ​ഗർഭിണിയായിരുന്നിട്ടും സഹിച്ചു'; ഭാര്യയെ കുറിച്ച് സിജു

  ചെറിയ പ്രായത്തിൽ ഉണ്ടായിരുന്നതിനേക്കാൾ തിരക്കാണ് ഇപ്പോൾ മല്ലികയിലെ നടിയ്ക്ക്. ഒന്നും തീരും മുമ്പ് മറ്റൊരു സിനിമയിൽ അഭിനയിക്കാൻ അവസരം വരും. മല്ലികയും ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. 'നല്ല പ്രായത്തിൽ ഇത്രയേറെ സിനിമകൾ എനിക്ക് കിട്ടിയിരുന്നില്ല.'

  'എന്നാലിപ്പോൾ സിനിമയിൽ ഒരുപാട് വേഷം ചെയ്യാൻ അവസരം ലഭിക്കുന്നുണ്ട്' എന്നാണ് മല്ലിക പറഞ്ഞത്. 'ഞാനെന്നും നടൻ സുകുമാരന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. അതിന് ശേഷം മാത്രമാണ് പൃഥ്വിയുടേയും ഇന്ദ്രന്റേയും അമ്മ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നുള്ളൂ.'

  Also Read: അയൽക്കാരായി തുടങ്ങിയ സൗഹൃദം, ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിച്ചു; പ്രണയം തുടങ്ങിയതിനെക്കുറിച്ച് നിക്കി ​ഗൽറാണി

  'ഞാൻ അറിയാത്ത കുറെ തെറ്റുകൾ എന്റെ പേരിൽ വന്നുചേർന്നു... പലരും കുറ്റപ്പെടുത്തി. എന്നാൽ സുകുമാരൻ എന്ന വ്യക്തി എന്നെ രക്ഷപ്പെടുത്തി. സ്വത്തുക്കളും മറ്റും സുകുമാരൻ എന്റെ പേരിൽ വാങ്ങിവെച്ചു.'

  'സുകുമാരൻ എന്നെ രക്ഷിക്കാൻ വേണ്ടി വന്നൊരു അവതാരമായിരുന്നു. എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഞാൻ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേക്ക് എത്തുന്നത്.'

  'എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നിയതും അത് മനസിലാക്കിയ ഏക വ്യക്തിയും സുകുമാരൻ ചേട്ടനാണ്. ഞാനിത് അല്ല കഥാപാത്രമെന്ന് സുകുവേട്ടന് നന്നായി അറിയാമായിരുന്നു.'

  'സുകുമാരൻ എന്ന വ്യക്തിത്വം എന്നെ രക്ഷിക്കാൻ വേണ്ടി ദൈവം അയച്ച അവതാരമായിട്ടാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്' എന്നാണ് ഭർത്താവിനെ കുറിച്ച് വാചാലനായി മുമ്പൊരിക്കൽ മല്ലിക പറഞ്ഞത്. ഇപ്പോഴിത തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.

  ​ഗായകൻ എം.ജി ശ്രീകുമാർ അവതാരകനായ പാടാം നേടാം പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മല്ലിക സുകുമാരന്റെ വെളിപ്പെടുത്തൽ.

  'ഒരു നല്ല കുടുംബമൊക്കെയായിട്ട് സുഖമായിട്ട് ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷമായി ജീവിക്കണമെന്ന് ആ​​ഗ്രഹിച്ച് ജീവിതം തുടങ്ങിയ എനിക്ക് ആദ്യമായിട്ട് ഒരു കുഞ്ഞ് ജനിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. എന്റെ ഇന്ദ്രൻ... സം​ഗീതത്തിൽ അവനുള്ള ടേസ്റ്റും എന്നിൽ നിന്ന് കിട്ടിയതാവണം. അവൻ കാറിൽ പോകുമ്പോഴുമെല്ലാം പാട്ട് പാടികൊണ്ടിരിക്കാറുണ്ട്.'

  'അവൻ ഇപ്പോഴും നന്നായി പാട്ട് പാടും. ഞാൻ പറയാറുണ്ട് സം​ഗീതം വിട്ട് കളയരുതെന്ന്. വീട്ടിലിരിക്കുമ്പോഴും അവൻ‌ കരോക്കെ വെച്ച് പാടാറുണ്ട്. അതുപോലെ തന്നെ അവന്റെ രണ്ട് മക്കളും നന്നായി പാടുന്നുണ്ട്.'

  'പിയാനോ, ​ഗിറ്റാർ തുടങ്ങിയവയും മക്കൾ കൈകാര്യം ചെയ്യും. പൃഥ്വിയും പാടും അങ്ങനെ പാടേണ്ട ഒരു ആവശ്യം വന്നാൽ മാത്രം. അല്ലാതെ ഇന്ദ്രനെപ്പോലെ എപ്പോഴും പാടുന്നയാളല്ല' മല്ലിക സുകുമാരൻ പറഞ്ഞു.

  Read more about: mallika sukumaran
  English summary
  Mallika Sukumaran Revealed About His Biggest Happiest Moment In Her Life, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X