'സംവൃതയോട് സോഫ്റ്റ് കോണർ, എങ്ങനെയാണ് ഒരു പെൺകുട്ടി പെരുമാറേണ്ടത് എന്നതിന് ഉദാഹരണം, നല്ല കുക്ക് പൂർണ്ണിമ'

By Desk

സുപ്രിയ മേനോനുമായുള്ള പ്രണയം പരസ്യപ്പെടുത്തും വരെ പൃഥ്വിരാജിന്റെ പേരിനൊപ്പം ഏറ്റവും കൂടുതൽ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേര് നടി സംവൃ സുനിലേന്റാതായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും വരെ പ്രചരിച്ചിരുന്നു. ഇരുവരുടേയും വിവാഹ ചിത്രങ്ങൾ കാത്തിരുന്ന പ്രേക്ഷകർക്കിടയിലേക്കാണ് സുപ്രിയയെ താലികെട്ടി സ്വന്തമാക്കിയ ഫോട്ടോയുമായി പൃഥ്വിരാജ് എത്തിയത്.

നടന്റെ വിവാഹം കഴിഞ്ഞശേഷമാണ് തനിക്ക് ​ഗോസിപ്പുകളിൽ നിന്ന് മോചനം കിട്ടിയതെന്ന് പല അഭിമുഖങ്ങളിലും സംവൃതയും പറഞ്ഞിട്ടുണ്ട്. മകന്റെ നായികമാരിൽ തനിക്ക് ഏറ്റവും പ്രിയങ്കരി സംവൃതയാണെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ മല്ലിക സുകുമാരൻ. പോട്രയൽസ് ബൈ ​ഗദ്ദാഫി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക.

Samvrutha Sunil Prithviraj
Photo Credit: Samvrutha Sunil / Poornima

മരുമക്കളെ കുറിച്ചും പേരക്കുട്ടികളെ കുറിച്ചും മല്ലിക ഒപ്പം മനസ് തുറന്നു. വളരെ വിരളമായി മാത്രം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരാണ് ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും കുടുംബം. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് മല്ലികയുടെ അഭിമുഖങ്ങൾ വഴിയാണ്. മക്കളുടെ നായികമാരെ കുറിച്ചാണ് മല്ലിക ആദ്യം സംസാരിച്ചത്. പൃഥ്വിരാജിന്റെ നായികമാരായി വന്നവരിൽ എനിക്ക് ഏറ്റവും ഫേവറേറ്റ് സംവൃത സുനിലും നവ്യ നായരുമാണ്.

സംവൃതയോട് എനിക്ക് ഇപ്പോഴും ഒരു സോഫ്റ്റ് കോണറുണ്ട്. കാരണം വളരെ നല്ല കുട്ടിയാണ്. എങ്ങനെയാണ് ഒരു പെൺകുട്ടി പെരുമാറേണ്ടത് എന്നതിന് ഉദാഹരണമാണ് സംവൃത. എനിക്ക് ഭയങ്കരമായി ബഹുമാനം തോന്നിയിട്ടുള്ള കുട്ടിയുമാണ് സംവൃത. അതുപോലെ നവ്യ. നന്ദനം തൊട്ട് നവ്യയോട് എനിക്ക് ഒരു ഓമനത്തമുണ്ട്.

അവന്റെ ആദ്യത്തെ നായികയല്ലേ. മാത്രമല്ല നവ്യ ഞങ്ങളുടെ നാട്ടുകാരിയാണ്. ഹരിപ്പാട് സ്വദേശിനിയാണ്. ആള് മിടുക്കിയാണ്. പൃഥ്വിരാജിന്റെ ആദ്യത്തെ നായിക നവ്യയെ മാറ്റി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം സംവൃതയെയാണ്. ഇന്ദ്രന്റെ ഒപ്പവും ഇരുവരും അഭിനയിച്ചിട്ടുണ്ട്. സുകുവേട്ടനൊപ്പം അഭിനയിച്ചവരിൽ എനിക്ക് ഇഷ്ടം ഭാരതിയേയും വിധുബാലയേയും എല്ലാമാണ്.

അതുപോലെ ഞാൻ അമ്മ വേഷം ചെയ്തതിൽ എനിക്ക് ഏറ്റവും കെമിസ്ട്രി തോന്നിയത് നിവിന്റെ അമ്മയായി അഭിനയിച്ചപ്പോഴാണ്. ലവ് ആക്ഷൻ ഡ്രമയുടെ സെറ്റിൽ ചെന്നശേഷം പത്ത് വയസ് എനിക്ക് കുറഞ്ഞു. അതിന് മുമ്പ് ധ്യാനുമായി എനിക്ക് അത്ര പരിചയം ഒന്നും ഇല്ലായിരുന്നു. ഇവരെല്ലാം ഒരുപോലെ തമാശ പറഞ്ഞ് ആക്ടീവായി ഇരിക്കുന്നവരാണ്.

Samvrutha Sunil Prithviraj
Photo Credit: Samvrutha Sunil / Prithviraj

നിവിൻ നല്ല കുട്ടിയാണ്. നല്ല റോളുകളിലൂടെ കുറച്ചുകൂടി പ്രശസ്തനാകാൻ സാധ്യതയുള്ള ആളാണ്. നല്ല പെരുമാറ്റവുമാണെന്നും മല്ലിക പറയുന്നു. തന്നോട് ഏറ്റവും സ്നേഹമുള്ള കൊച്ചുമക്കൾ നക്ഷത്രയും അലംകൃതയുമാണെന്നും മല്ലിക പറയുന്നു. മരുമക്കളും പേരക്കുട്ടികളും എല്ലാം അവരവരുടേതായ ഇന്റിവിജ്വൽ സ്റ്റാന്റിൽ പോകുന്നവരാണ്. എന്നോട് ഏറ്റവും സ്നേഹമുള്ള പേരക്കുട്ടികൾ ഒന്ന് നക്ഷത്രയും മറ്റൊന്ന് അലംകൃതയുമാണ്. പ്രാർത്ഥന വലുതായി പോയി.

കോളേജ് കുമാരിയായിപ്പോയി. വീട്ടിൽ ഏറ്റവും ഫണ്ണിയായിട്ടുള്ളയാളും നക്ഷത്രയാണ്. വിവാഹത്തിന് മുമ്പ് അവന് ലോകത്ത് ഏറ്റവും പേടിയുള്ളയാൾ നക്ഷത്രയാണെന്ന് പൃഥ്വിരാജ് പറഞ്ഞത് സത്യമാണ്. അവൾ അങ്ങനെയാണ്. ഒരുപാട് നല്ല തമാശകൾ പറയും. കുടുംബത്തിലെ ചൈൽഡിഷ് അലംകൃതയല്ല ഇന്ദ്രജിത്താണ്. സെൻസിറ്റീല് രാജുവാണ്. വീട്ടിൽ നിന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മനസിൽ കൊണ്ടുനടക്കും.

നല്ല കുക്ക് പൂർണ്ണിമയാണ്. തിരുവനന്തപുരത്ത് നിന്ന് വന്നാൽ ഞാൻ പൂർണ്ണിമയുടെ ഭക്ഷണമാണ് കഴിക്കുന്നത്. സുപ്രിയയ്ക്കും നല്ല കുക്കുകളുണ്ട്. പക്ഷെ ആരും സഹായത്തിന് ഇല്ലെങ്കിലും പൂർണ്ണിമ നല്ല ഭക്ഷണം ഉണ്ടാക്കും. നക്ഷത്രയും നല്ല കുക്കാണെന്നും മല്ലിക പറയുന്നു. ധീരുഭായ് അംബാനി സ്കൂളിലാണ് അലംകൃത പഠിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X