സുപ്രിയയേക്കാളും അടുപ്പം പൂര്‍ണിമയുമായി! മുംബൈയിലേക്ക് മാറിയതോടെ കാണാന്‍ കിട്ടുന്നില്ലെന്നും മല്ലിക
മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ് സുകുമാരനും കുടുംബവും. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നതായിരുന്നു സുകുമാരന്‍. ഏത് വേഷവും തന്നില്‍ ഭദ്രം എന്ന് അദ്ദേഹം തെളിയിച്ചിരുന്നു. അഭിനയം കൂടാതെ നിര്‍മാണത്തിലും പങ്കാളിയായിരുന്നു അദ്ദേഹം. ഭാവിയില്‍ മക്കളും കറങ്ങിത്തിരിഞ്ഞ് ഈ വഴി തന്നെ വരുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. വില്ലനും നായകനുമൊക്കെയായി ഇന്ദ്രജിത്തും, പൃഥ്വിരാജും സിനിമയില്‍ തുടക്കം കുറിച്ചപ്പോള്‍ ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. താരപുത്രന്‍ ഇമേജില്‍ നിന്നും മാറി സ്വന്തമായ ഇടം കണ്ടെത്തുകയായിരുന്നു ഇരുവരും. സംവിധാനവും, നിര്‍മാണവുമൊക്കെയായി സിനിമയുടെ സമസ്ത മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ട്. മലയാളം മാത്രമല്ല ബോളിവുഡില്‍ വരെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് പൃഥ്വിരാജ്. ഇന്ദ്രനും ഡയറക്ഷനൊക്കെയുള്ള പ്ലാനുണ്ടെന്ന് മല്ലിക സുകുമാരന്‍ വ്യക്തമാക്കിയിരുന്നു.
അഭിമുഖങ്ങളിലെല്ലാം മക്കളെക്കുറിച്ചും, കൊച്ചുമക്കളെക്കുറിച്ചും വാതോരാതെ സംസാരിക്കാറുണ്ട് മല്ലിക. മക്കള്‍ ഏത് സമയത്തും ഞാന്‍ വിളിച്ചാല്‍ ഫോണെടുക്കും. ഷൂട്ടിലാണെങ്കില്‍ സഹായികളായിരിക്കും ഫോണെടുക്കുന്നത്. അമ്മ എന്നാണ് എന്റെ നമ്പര്‍ സേവ് ചെയ്തിട്ടുള്ളത്. അമ്മാ, ചേട്ടന്‍ ഷൂട്ടിലാണ്, ഉടനെ തിരിച്ച് വിളിക്കും എന്നാണ് കൂടെയുള്ളവര്‍ പറയാറുള്ളത്. അതുപോലെ തന്നെ അവര്‍ വിളിക്കുകയും ചെയ്യും. എന്റെ പിറന്നാള്‍ സമയത്ത് എന്ത് തിരക്കാണെങ്കിലും അതെല്ലാം മാറ്റിവെച്ച് രണ്ടുപേരും എത്താറുണ്ട്.

മരുമക്കളില്‍ ഏറ്റവും അടുപ്പം പൂര്‍ണിമയുമായാണ്. പൂര്‍ണിമ ഓര്‍ സുപ്രിയ എന്ന ചോദ്യം എപ്പോഴും വരാറുള്ളതാണ്. കുടുംബകലഹം ഉണ്ടാക്കുന്നതിന് വേണ്ടിയായിരിക്കാം ഇങ്ങനെയൊരു ചോദ്യം വരുന്നത്. കൂടുതല്‍ കാണുന്നത് പൂര്‍ണിമയെ ആണ്. കാരണം പൂര്‍ണിമ കൊച്ചിയിലുണ്ട്. രണ്ട് വര്‍ഷം മുന്നേവരെ സുപ്രിയ ഇടയ്ക്കിടയ്ക്ക് ഓടി വരുമായിരുന്നു. ഇപ്പോള്‍ മോളുടെ വെക്കേഷന്‍ അനുസരിച്ചേ വരുന്നുള്ളൂ. അതുകൊണ്ട് കാണാന്‍ കിട്ടുന്നില്ല. കൂടുതലും കമ്യൂണിക്കേഷന്‍ പൂര്‍ണിമയുമായിട്ടാണെന്നുമായിരുന്നു ഗാലറി വിഷന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറഞ്ഞത്.
മക്കളില്‍ ആരെയാണ് കൂടുതലിഷ്ടം എന്ന് ആദ്യമായി എന്നോട് ചോദിച്ചത് രഞ്ജിനി ഹരിദാസായിരുന്നു. നിനക്ക് വലത്തേ കണ്ണാണോ ഇഷ്ടം, അതോ ഇടത്തേ കണ്ണോ, ഏതെങ്കിലും ഒരു ഓപ്ഷന്‍ തരാം എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഈ മറുപടി ഭയങ്കരമായി വൈറലായതാണ് അന്ന്, എന്തോന്ന് ആന്റി ഇങ്ങനെയൊക്കെ ചോദിക്കുന്നതെന്നായിരുന്നു രഞ്ജിനി തിരിച്ച് എന്നോട് പറഞ്ഞത്.ഈ ചോദ്യവും മറുപടിയും അന്ന് വലിയ ചര്‍ച്ചയായതാണ്. അതിന് ശേഷം മക്കളിലാരെയാണ് ഇഷ്ടമെന്ന ചോദ്യം അങ്ങനെ വരാറില്ല.


Click it and Unblock the Notifications