പൃഥ്വിരാജിനോട് ദിലീപ് ചെയ്തത്,; ആദ്യമായി തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ; 'ഇന്നുവരെ ചോദിച്ചിട്ടില്ല'

കരിയറിലെ തുടക്ക കാലത്ത് പ്രശ്നങ്ങൾ നേരിട്ട നടനാണ് പൃഥ്വിരാജ്. സംഘ‌ടനകൾ പൃഥ്വിരാജിനെതിരെ തിരിഞ്ഞ സമയമുണ്ടായിരുന്നു. നടൻ ദിലീപാണ് പൃഥ്വിരാജിനെതിരെ നീക്കങ്ങൾ ന‌ടത്തിയതെന്ന് അക്കാലത്ത് വ്യാപകമായി അഭ്യൂഹമുണ്ടായിരുന്നു. ഇതേക്കുറിച്ച് ആദ്യമായി തുറന്ന് സംസാരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മ നടി മല്ലിക സുകുമാരൻ. ​ഗാലറി വിഷൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

അമ്മ എന്ന സംഘടന ഉണ്ടാക്കിയ സമയത്തെ ഉദ്ദേശങ്ങളൊക്കെ വളരെ നല്ലതായിരുന്നു. താര നിശകളും മറ്റുമായി മുന്നോട്ട് കൊണ്ട് പോയി പെെസ സമ്പാദിച്ചു. നല്ല പദ്ധതികൾ കൊണ്ട് വന്നു. പിന്നെ അതിൽ ​ഗ്രൂപ്പിസമായി. രാജുവിനുണ്ടായത് വിലക്കാണ്. അതേക്കുറിച്ച് ഞാൻ ഒരുപാട് സംസാരിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. അന്ന് ദിലീപാണോ പൃഥ്വിരാജിനെതിരെ നീക്കങ്ങൾ നടത്തിയതെന്ന ചോദ്യത്തിന് മല്ലിക സുകുമാരൻ മറുപടി നൽകി.

Mallika Sukumaran  Dileep  Prithviraj
Photo Credit: Social Media Page / Mallika Sukumaran

അനന്തഭദ്രം മുതലിങ്ങോട്ട് പറയുമ്പോൾ ഒരു കാരണവശാലും പൃഥ്വിരാജിനെ അഭിനയിപ്പിക്കരുത് എന്ന് പറഞ്ഞത് ദിലീപാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇന്നുവരെ ദിലീപിനോട് ഞാൻ‌ ചോദിച്ചിട്ടില്ല. പൃഥ്വി കയറി വരുമെന്ന് തോന്നുന്നത് കൊണ്ടാണെന്നും ചിലർ പറഞ്ഞു. പിന്നീട് റോമിയോ എന്ന പടത്തിൽ ഞാൻ ദിലീപിന്റെ അമ്മയായി അഭിനയിച്ചു. എന്നോട് ഒരു പിണക്കവും കാണിച്ചില്ല.

പിന്നെ കേൾക്കുന്നത് ദിലീപ് സംഘടനകളൊക്കെ രണ്ടാക്കി എല്ലാത്തിന്റെയും തലപ്പത്ത് പുള്ളിയെത്തിയെന്നാണ്. രാജു പണ്ട് അമ്മയിലുള്ള സമയത്ത് മാപ്പ് പറയണമെന്ന് പറഞ്ഞ സമയമുണ്ട്. അവൻ ഖേദം പ്രകടിപ്പിച്ച സമയത്ത് രണ്ട് മൂന്ന് പേർ മുദ്രാവാക്യം വിളിച്ച് പോയി. അതാരൊക്കെ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം. ​അവരുടെ പേരും വെളിപ്പെടുത്താം. ​ഗണേശ്, സിദ്ദിഖ്, ദിലീപ് എന്നിവർ പൃഥ്വിരാജിനെതിരായിരുന്നു. ഖേദം പറഞ്ഞാൽ പോര മാപ്പ് പറയണമെന്ന് പറഞ്ഞു. പക്ഷെ എനിക്കവരോടൊന്നും വിരോധമില്ല.

അത് കഴിഞ്ഞു.സുകുവേട്ടനെ സിനിമകളിലെ അവസരം ഇല്ലാതാക്കിയത് പോലെ പൃഥ്വിരാജിനോടും ചെയ്യുമോ എന്ന് താനന്ന് ആശങ്കപ്പെട്ടിരുന്നെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഇതെല്ലാം കണ്ട് മുകളിൽ ഒരാൾ ഇരിപ്പുണ്ട്. എന്റെ കുഞ്ഞിനെതിരെ ആയുധമെടുത്തവർക്കൊക്കെ വലിയ ലാഭമുള്ളതായി ഞാൻ കണ്ടിട്ടില്ല. കാരണം ഞങ്ങൾ ആരെയും ദ്രോഹിക്കുകയോ വേ​ദനിപ്പിക്കുകയോ ചെയ്തിട്ടില്ല. ഞാൻ ഭയങ്കര ഈശ്വര വിശ്വാസിയാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X