എന്റെ പൊന്നുമകൾ അവളാണ്; അവരെന്ത് വിചാരിച്ചാലും കുഴപ്പമില്ല; എല്ലാം എന്റെ സുകുവേട്ടൻ ഉണ്ടാക്കിയതാണ്; മല്ലിക

സിനിമാ ലോകത്തെ താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളിലും കൊച്ചുമക്കളിലും തനിക്ക് പ്രിയപ്പെട്ടത് ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മല്ലിക.

പൃഥിരാജ്, ഇന്ദ്രജിത്ത് എന്നീ നടൻമാരുടെ അമ്മ എന്നതിനപ്പുറം സിനിമാ ലോകത്ത് തന്റേതായ പേരുള്ള നടിയാണ് മല്ലിക സുകുമാരൻ. ഒരു കാലത്ത് സിനിമകളിൽ നിറഞ്ഞ് നിന്നിരുന്ന മല്ലിക കുറേക്കാലം പിന്നീട് സിനിമകളിൽ സജീവമല്ലാതായി. എന്നാലിന്ന് മലയാള സിനിമയിൽ ഇന്ന് തിരക്കേറുകയാണ് മല്ലിക സുകുമാരന്.

അടുത്തിടെയിറങ്ങിയ നിരവധി സിനിമകളിൽ മല്ലിക സുകുമാരൻ മികച്ച വേഷം ചെയ്തു. അമ്മ വേഷങ്ങളാണെങ്കിലും കോമഡി പശ്ചാത്തലമുള്ള അമ്മ വേഷങ്ങളാണ് മല്ലിക കൂടുതലും ചെയ്തത്.

സിനിമകളിൽ സജീവമായ മല്ലിക ഇന്ന് നിരവധി അഭിമുഖങ്ങളും ഇതിന്റെ ഭാ​ഗമായി നൽകുന്നുണ്ട്. മല്ലിക സുകുമാരന്റെ മിക്ക അഭിമുഖങ്ങൾക്കും പ്രേക്ഷക ശ്രദ്ധ ലഭിക്കാറുണ്ട്. തമാശയോടെ സംസാരിക്കുന്ന മല്ലിക സുകുമാരൻ തന്റെ കുടുംബത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും തമാശയോടെ തുറന്ന് സംസാരിക്കും. മല്ലിക സുകുമാരന്റെ കഥകളിലൂടെയാണ് പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ബാല്യകാല കഥകൾ പ്രേക്ഷകർ അറിയുന്നത്.

മക്കൾ തന്നെ കാണാൻ വരുന്നില്ലെന്നതാണ് എല്ലാ അഭിമുഖങ്ങളിലും മല്ലിക സുകുമാരനുള്ള പരാതി. സിനിമാ തിരക്കുകൾ‌ മൂലമാണിതെന്ന് മല്ലിക തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ബിഹൈന്റ്വുഡ്സിന്റെ പ്രോ​ഗ്രാമിൽ തന്റെ ഫ്ലാറ്റ് പരിചയപ്പെടുത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. വീട്ടിലെ എല്ലാ ഫോട്ടോകളും മല്ലിക ഷോയിൽ കാണിച്ചു. മക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും മല്ലിക സംസാരിച്ചു.

Mallika Sukumaran

'ദോഹയിൽ സ്പെെസ് ബോട്ടെന്ന റെസ്റ്റോറന്റിന്റെ അഞ്ചാറ് ശാഖകൾ എനിക്ക് ദോഹയിലുണ്ടായിരുന്നു. അവിടെയായിരുന്നപ്പോൾ മക്കൾ അങ്ങോട്ട് കാണാൻ വന്നേനെ. തിരുവനന്തപുരത്ത് വന്നപ്പോഴാണ് വരാത്തത്. നക്ഷത്രയാണ് എന്നെക്കൂടുതൽ ചിന്തിക്കുന്ന കൊച്ചുമകൾ. ഞാനവിടെ ചെന്നാൽ എന്റെ ആരോ​ഗ്യ കാര്യങ്ങൾ അന്വേഷിക്കും. എല്ലാം ചോദിക്കും'

'എന്റെ പൊന്നുമോൾ അവളാണ്. മറ്റുള്ള മക്കൾ കേട്ടാലെന്താ. അവരാരെങ്കിലും എനിക്കെന്തെങ്കിലും തന്നോ. എന്റെ സുകുവേട്ടൻ ഉണ്ടാക്കിയതാണ് എല്ലാം. അലംകൃതക്കും വളരെ സ്നേഹമാണ്. നിങ്ങൾക്കില്ലാത്ത സ്നേഹമാണ് കൊച്ചുമകൾക്കെന്ന് ഞാൻ രാജുവിനോട് തമാശയ്ക്ക് പറയും'

Mallika Sukumaran

'സുകുവേട്ടൻ അവസാനം ഉടുത്ത മുണ്ടും ഷർട്ടും എന്റെയടുത്തുണ്ട്, മക്കൾക്കുമറിയാമത്. ബാക്കിയുള്ളതെല്ലാം നശിച്ച് പോവുന്നതിലും നല്ലത് മറ്റുള്ളവർക്ക് കൊടുക്കുന്നതല്ലേ. അദ്ദേഹം പുറമേക്ക് സീരിയസായിരുന്നു, പക്ഷെ കൂട്ടുകാരെയൊക്കെ നന്നായി കൊണ്ട് നടക്കും'

വീട്ടിൽ തമാശക്കാരനായിരുന്നെന്നും മല്ലിക പറയുന്നു. സിൽക് സ്മിതയുടെ ഡാൻസ് അവരുടെ മുന്നിൽ വെച്ച് അദ്ദേഹം കാണിച്ച് കൊടുത്തു. മല്ലിക ചേച്ചി ഉദ്ഘാടനത്തിന് പോയാൽ അഞ്ച് പൈസ ആർക്കും ചിലവില്ല. ഞാനെന്റെ കാറിൽ കയറിപ്പോവും. പൈസയൊന്നും വാങ്ങിക്കാറില്ല. ചെല്ലുമ്പോൾ എന്തെങ്കിലും സാധനങ്ങൾ തരും. സിനിമകളിൽ ഇപ്പോഴാണ് തനിക്ക് തിരക്ക് കൂടുന്നതെന്നും മല്ലിക സുകുമാരൻ പറയുന്നു.

Mallika Sukumaran

എല്ലാ സജ്ജീകരണങ്ങളുമുള്ളതാണ് മല്ലിക സുകുമാരന്റെ കിടപ്പു മുറി. ഇതേക്കുറിച്ചും മല്ലിക സംസാരിച്ചു. മുറിയിൽ നിന്നും എനിക്ക് പുറത്തിറങ്ങേണ്ട കാര്യമില്ല. ഇന്ദ്രൻ വന്നാൽ ആദ്യം ചെയ്യുന്നത് റൂമിലെ ഫ്രിഡ്ജ് തുറന്ന് ഫോട്ടോ എടുത്ത് രാജുവിന് അയച്ച് കൊടുക്കും. ഡയബറ്റിസാണ് മക്കളെ നിങ്ങൾ വന്ന് കാണണേ എന്ന് പറയുന്ന ആഹാരം മൈസൂർ പാക്കെന്ന്, മല്ലിക സുകുമാരൻ പറഞ്ഞു.

പൊതു വിഷയങ്ങളിൽ തനിക്ക് തോന്നുന്ന അഭിപ്രായം തുറന്ന് പറയാറുണ്ടെന്നും അതിൽ രാഷ്ട്രീയം നോക്കാറില്ലെന്നും മല്ലിക വ്യക്തമാക്കി. സന്തോഷമാണ് മല്ലിക സുകുമാരൻ അഭിനയിച്ച പുതിയ സിനിമ. ചിത്രത്തിൽ അനു സിത്താര കലാഭവൻ ഷാജോൺ എന്നിവരാണ് മറ്റ് താരങ്ങൾ.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X