എന്തൊക്കെ സംഭവിച്ചാലും മാറ്റി പറയരുത്! പൃഥ്വി അവള്‍ക്കൊപ്പം നിന്നതിന് കാരണം പറഞ്ഞ് മല്ലിക സുകുമാരന്‍
എഞ്ചീനിയറിംഗ് പഠനം പാതിവഴിയില്‍ നിര്‍ത്തി അഭിനയ മേഖല തിരഞ്ഞെടുത്തതാണ് പൃഥ്വിരാജ്. മകന്റെ ആഗ്രഹം മനസിലാക്കിയ കുടുംബം ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. നമ്മുടെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ കാത്തിരിക്കുന്ന ദിവസം വരുമെന്ന് വളരെ മുന്‍പേ പ്രവചിച്ചിരുന്നു സുകുമാരന്‍. അഭിമുഖങ്ങളിലെല്ലാം സുകുമാരനെക്കുറിച്ചും, അദ്ദേഹത്തില്‍ നിന്നും പഠിച്ച കാര്യങ്ങളെക്കുറിച്ചും, മക്കളെക്കുറിച്ചും എല്ലാം വാചാലയാവാറുണ്ട് മല്ലിക സുകുമാരന്‍.
സിനിമയാണ് എനിക്കെല്ലാം. സുകുവേട്ടനെ കിട്ടിയതും സിനിമയില്‍ നിന്നാണ്. ഈ മേഖലയിലേക്ക് വന്നത് കൊണ്ട് ഒരു കോട്ടവും എനിക്ക് സംഭവിച്ചിട്ടില്ല. ഇന്നിപ്പോള്‍ ഒരാള്‍ക്കൊരു വേഷം കിട്ടിക്കഴിഞ്ഞാല്‍ അവരെയൊന്ന് മാറ്റി അവിടെ കയറാന്‍ വല്ല മാര്‍ഗവും ഉണ്ടോയെന്ന് നോക്കുന്നൊരു കാലമാണ് ഇന്നത്തേത്. അങ്ങനെയൊരു റേസിന് ഞാന്‍ പോവാറില്ല. ആരേയും ബുദ്ധിമുട്ടിക്കാറില്ല. എനിക്കെന്തെങ്കിലും വേഷം വരികയാണെങ്കില്‍ പോവും, ചെയ്യും.

സുകുവേട്ടന്റെ പെങ്ങള്‍ എന്റെ കൂടെ പഠിച്ചതാണ്. അദ്ദേഹവുമായി ഞാന്‍ അടുക്കുന്നത് സിനിമയിലൂടെയാണ്. ഒന്നിച്ച് അഭിനയിക്കുന്ന കാലത്തെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. സിനിമ എല്ലാം എനിക്ക് തന്നിട്ടേയുള്ളൂ. സുകുവേട്ടനെ നേരത്തെ കൊണ്ടുപോയെങ്കിലും എനിക്ക് രണ്ട് മക്കളെ തന്നല്ലേ അദ്ദേഹം പോയത്. എന്നെ സ്‌നേഹിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട്. എപ്പോഴും എന്ത് കാര്യത്തിനാണെങ്കിലും അവര്‍ മുന്നിലുണ്ട്. എങ്ങനെ 52 വര്‍ഷം എത്തി എന്ന് ചോദിച്ചാല്‍ ഒരുപാട് കഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ ശുദ്ധനുണയാണ്. ഒരു വേഷം തരാന്‍ എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്യാനൊന്നും ആരുമില്ലായിരുന്നു.
ജീവിതത്തിനോട് ഫൈറ്റ് ചെയ്യാന്‍ തുടങ്ങിയത് സുകുവേട്ടന്റെ മരണത്തോടെയാണ്. ഇനി വേണോ, ജീവിതമേ പോയി എന്നായിരുന്നു ആദ്യം. കുഞ്ഞുങ്ങളെ ഓര്‍ത്തപ്പോഴാണ് എനിക്കൊരു ആര്‍ജ്ജവം വന്നത്. മെയ്ന്‍ സ്ട്രീംവണ്‍ ലൈറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലിക മനസുതുറന്നത്.
മക്കള്‍ എവിടെ ചെന്നാലും നാല് കാലില്‍ നില്‍ക്കണം എന്നായിരുന്നു അദ്ദേഹത്തിന്. സൈനിക സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് കലാമത്സരങ്ങളിലും, കായിക മത്സരങ്ങളിലുമെല്ലാം അവര്‍ പങ്കെടുക്കുമായിരുന്നു. ഇവന്‍മാര്‍ കറങ്ങിത്തിരിഞ്ഞ് സിനിമയിലേക്ക് തന്നെ വരുമെന്ന് പറയുമായിരുന്നു അദ്ദേഹം. എവിടെയെങ്കിലും പോയാല്‍ ബ്ബബ്ബ അടിക്കാതെ ക്ലാരിറ്റയോടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. കള്ളം പറയരുത്, ഉള്ളത് ഉള്ളതുപോലെ പറയണം. അത് നിര്‍ബന്ധമായിരുന്നു അദ്ദേഹത്തിന്.


Click it and Unblock the Notifications











