ലാലുവിനെ വെച്ച് സിനിമ ചെയ്ത പൃഥ്വിരാജ് അനുഭവിച്ചത്? അമ്മയിലെ ചേരിപ്പോര്! തുറന്നടിച്ച് മല്ലിക
താരസംഘടനയായ അമ്മയിലെ ഭിന്നിപ്പ് പുറംലോകത്തും വന്‍ ചര്‍ച്ചയാണ്. അകത്ത് തീരേണ്ട പല വിഷയങ്ങളും പുറംലോകത്തും വിവാദമാണ്. നേതൃനിരയിലുള്ളവരുടെ വിയോജിപ്പും, നിരുത്തരവാദിത്തവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചാനല്‍ ചര്‍ച്ചകളിലും ഇതേക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് താരങ്ങളൊക്കെ എത്തിയിരുന്നു. മല്ലിക സുകുമാരനും അമ്മയിലെ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. കുടുംബമേളയും, വാര്‍ഷിക ജനറല്‍ ബോഡിയുമൊക്കെ നടക്കുമ്പോള്‍ പങ്കെടുക്കുന്നവര്‍ വരെ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. സംഘടനയിലെ വനിത ജീവനക്കാരിയുടെ വാക്കുകളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് താനെന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. ആദ്യത്തെ കുടുംബമേള ഞാന്‍ അറിഞ്ഞിട്ടില്ല. എന്നെ അവര് പണ്ടേ കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന പരമാര്‍ത്ഥം ഞാന്‍ ഇവിടെ തുറന്നുപറയുകയാണ്. മാതൃഭൂമി ന്യൂസിലെ ചര്‍ച്ചയ്ക്കിടയിലായിരുന്നു അവര്‍ നിലപാട് വ്യക്തമാക്കിയത്.
എനിക്കതിലൊന്നും വിരോധമില്ല. അതിമോഹങ്ങളൊന്നുമില്ല. ചെറുപ്പക്കാര്‍ക്കും, ചെറുപ്പമല്ലെങ്കിലും ചെറുപ്പക്കാരാണെന്ന് കാണിച്ച് ഓടിപ്പോവുന്നവര്‍ക്കുമൊക്കെ പോകാവുന്ന സംഘടനയാണ് അമ്മ. ഈ സംഭവത്തിലേക്ക് വരികയാണെങ്കില്‍ ഇതിനകത്തൊരു നാടകമുണ്ടെന്നുള്ളത് നൂറ് ശതമാനം സത്യമാണ്. ജാതീയം പറഞ്ഞാണല്ലോ, അന്‍സിബയെ എല്ലാം പറയുന്നത്. ഏറ്റവും കൂടുതല്‍ ജാതീയമായി അധിക്ഷേപിച്ച്, ഒരു പടം സംവിധാനം ചെയ്തതിന്റെ പേരില്‍, എന്റെ മകന്‍ അനുഭവിച്ചത് നിങ്ങള്‍ക്കറിയാമല്ലോ. ആരോ പൈസ മുടക്കിയെടുത്ത പടം, ആരോ എഴുതിയ കഥയും, തിരക്കഥയും. മലയാളത്തിന്റെ അഭിമാനമായ ലാലേട്ടന്‍ അത് സംവിധാനം ചെയ്യാന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ചെയ്തു. അതിന്റെ പ്രഖ്യാപനവും, തയ്യാറെടുപ്പുകളുമൊക്കയായി കുറേക്കാലം പോയി.

ജാതീയമായിട്ട് അധിക്ഷേപിച്ചത് മല്ലികയുടെയും, സുകുമാരന്റെയും മകനെയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നില്ലേ അന്ന്. എന്നിട്ട് അന്നാരും പ്രതികരിച്ചിരുന്നില്ല. അന്ന് മുതല്‍ അതിനകത്തൊരു കോക്കസുണ്ട്. അതിനകത്തുള്ള പലരെയും നിയന്ത്രിക്കുന്നത് അവരാണ്. പുറത്തുള്ള ശക്തികള്‍ക്ക് പല ഉദ്ദേശങ്ങളും കാണും, സാമ്പത്തികവും, ബിസിനസ്പരമായിട്ടുള്ളതുമൊക്കെയായ നേട്ടങ്ങളായിരിക്കും അവരുടെ ലക്ഷ്യം. ഇതിനൊന്നും ഉള്‍പ്പെടുന്നൊരാളാണ് ശ്വേത എന്ന് എനിക്ക് തോന്നുന്നില്ല. 30 വര്‍ഷത്തിന് ശേഷം അമ്മയുടെ ഓഫീസിലേക്ക് പോയിരുന്നു. ശ്വേതയാണ് എന്നെ വിളിച്ചത്. നിങ്ങള്‍ ഈ ചെറുപ്പക്കാരൊക്കെ കൂടുന്നിടത്ത് നമ്മളെന്തോ ചെയ്യാനാണെന്നായിരുന്നു ഞാന്‍ ചോദിച്ചത്. ഇത് അതല്ല ചേച്ചി, സൗജന്യമായി കാഴ്ച പരിശോധനയൊക്കെ നടത്തുന്നുണ്ട്. അതിലേക്കാണ് വിളിച്ചത്.
അയ്യോ, എന്റെ ചേച്ചി വളരെ നല്ലൊരു കാര്യം. എന്റെ കണ്ണ് പരിശോധിച്ചു എന്നാണ് അവിടെ കൂടിയ മുതിര്‍ന്നവരെല്ലാം അന്ന് പറഞ്ഞത്. എന്റെ കണ്ണ് പരിശോധിച്ചു എന്നാണ് അവിടെ കൂടിയ മുതിര്‍ന്നവരെല്ലാം അന്ന് പറഞ്ഞത്. സൗജന്യമായിട്ട് കണ്ണട തരാമെന്ന് പറഞ്ഞു. തിമിര ശസത്രക്രിയയും ഫ്രീയാണ്. ഇതൊക്കെയാണ് നടത്തേണ്ടത്. നിങ്ങളെന്തിനാണ് ആവശ്യമില്ലാതെ ഐഎഫഎഫ്‌കെയ്ക്ക് ഡിന്നര്‍ പാര്‍ട്ടി കൊടുക്കാന്‍ പോവുന്നത് എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ഈ മന്ത്രിസഭ നമ്മുടെ കൈയ്യിലാണെന്ന് കുക്കു പറഞ്ഞ് കേട്ടിരുന്നു. ആരുടെ കാര്യമാണ് പറയുന്നതെന്ന് ഞാന്‍ ചോദിച്ചിരുന്നു. ഞാന്‍ ഒന്നും അറിയാതെയല്ല, പ്രതികരിക്കാതെ ഇരിക്കുന്നതാണ്. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്റെ മക്കളെയാണ് പറയുക. അമ്മയൊന്നും പറയണ്ട, ജോലി ചെയ്താല്‍ മതിയെന്നാണ് അവരൊക്കെ പറയുന്നത്.
ഒരു ആരോപണവും പരാതിയും കേസുമൊക്കെ കൊടുത്തവരെങ്ങനെയാണ് അത് അന്വേഷിക്കാന്‍ ഇവരൊക്കെയുള്ള സമിതി വേണമെന്ന് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഞാനും പറയുമല്ലോ, എന്നെക്കുറിച്ച് എന്തൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ചിലതിനൊക്കെ എന്റെ കൈയ്യില്‍ തന്നെ തെളിവുമുണ്ട്. അങ്ങനെ വെക്കുകയാണെങ്കില്‍ എനിക്കൊരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഞാന്‍ പറയുന്നവരെ വെച്ച് എനിക്കൊരു സമിതി വെച്ച് തരണമെന്ന് പറയാന്‍ പറ്റുമോ. ധ്യാനും, മാല പാര്‍വതിയും, രമേഷ് പിഷാരടിയുമൊക്കെ ജനപ്രിയരാണ്. അവരൊക്കെ അമ്മയില്‍ വന്ന് മെഴുകുന്നവരാണോ, അല്ലല്ലോ, പിന്നെന്തിനാണ് അവര്‍ തന്നെ സമിതിയില്‍ വേണമെന്ന് പറയുന്നതെന്നുമായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.


Click it and Unblock the Notifications