ഇന്ദ്രജിത്തിനോട് വാദിച്ച് മല്ലിക! വീട്ടിലെ രസകരമായ വഴക്കിനെക്കുറിച്ച് പൂര്‍ണിമ! അമ്മ വന്ന സന്തോഷമാണ്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും പിന്നാലെയായാണ് മക്കളും സിനിമയിലേക്കെത്തിയത്. എടപ്പാളുകാര്‍ക്ക് അധികം ആയുസ്സുണ്ടാവില്ലെന്നും മക്കളുടെ വളര്‍ച്ചയൊന്നും കാണാന്‍ തനിക്കാവില്ലെന്നുമായിരുന്നു സുകുമാരന്‍ പറഞ്ഞത്.
ഭാവിയില്‍ തന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ കാത്തിരിക്കുന്ന ദിവസമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കുകള്‍ അതേ പോലെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു പിന്നീട്. മക്കളുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന് സന്തോഷമാവുമെന്നായിരുന്നു മല്ലിക പറഞ്ഞത്. മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചുമൊക്കെ വാചാലയായി മല്ലിക എത്താറുണ്ട്.

അമ്മൂമ്മയാണ്
മക്കളും മരുമക്കളും കൊച്ചുമക്കളുമായി സന്തുഷ്ടവതിയാണ് മല്ലിക സുകുമാരന്‍. തിരുവനന്തപുരം വിട്ട് കൊച്ചിയിലേക്ക് മാറാനാവില്ലെന്നും അനന്തപുരിയോട് പ്രത്യേക താല്‍പര്യമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. കൊച്ചിയില്‍ ഫ്‌ളാറ്റുണ്ടെന്നും ഇടയ്ക്ക് അവിടെ പോയി താമസിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. പൂര്‍ണ്ണമായും അവിടേക്ക് മാറുന്നതിനോട് താല്‍പര്യമില്ല.സമയമുള്ളപ്പോള്‍ എല്ലാവരും ഇങ്ങോട്ടേക്ക് വരാറുണ്ട്.

പരാതിയില്ല
മക്കള്‍ക്കും മരുമക്കള്‍ക്കും ഇടയിലേക്ക് അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നയാളല്ല താനെന്നും അവര്‍ പറഞ്ഞിരുന്നു. മക്കള്‍ തന്നെ അവഗണിക്കുന്ന പോലുള്ള തോന്നലുകളൊന്നുമില്ലെന്നും അതേക്കുറിച്ചൊക്കെ സുകുവേട്ടന്‍ മുന്‍പേ ട്രെയിനിംഗ് തന്നിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. വിവാഹ ശേഷം അവരുടെ കുടുംബത്തിനാണ് മക്കള്‍ പ്രാധാന്യം നല്‍കുന്നത്. അതിലൊന്നും ഒരു പരാതിയുമില്ലാത്തയാള്‍ കൂടിയാണ് താനെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

അമ്മയും മകനും
നാളുകള്‍ക്ക് ശേഷം മക്കള്‍ക്ക് അരികിലേക്ക് എത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. ഇന്ദ്രജിത്തിന്റെ വീട്ടിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ചത് പൂര്‍ണ്ണിമയായിരുന്നു. ഇന്ദ്രനും അമ്മയും തമ്മിലുള്ള തര്‍ക്കം ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു താരപത്‌നി വീഡിയോ പോസ്റ്റ് ചെയ്തത്. അമ്മ പറയുന്നത് മുഴുവന്‍ കേട്ടിട്ട് ചാടടെയെന്നായിരുന്നു മല്ലിക പറഞ്ഞത്.

ഇന്ദ്രന്‍റെ ഡയലോഗ്
എത്ര നാളായി അത് വാങ്ങിക്കാന്‍ പറയുന്നു, അമ്മയ്ക്ക് അത് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു ഇന്ദ്രന്‍ പറഞ്ഞത്. സാധനം ആ പയ്യന്‍ കൊണ്ടുവന്ന് തരും. അച്ഛന്‍ പറഞ്ഞത് സത്യമാണല്ലോയെന്നായിരുന്നു നച്ചുവിന്റെ ചോദ്യം. കൂടത്തായി സീരിയല്‍ ലൊക്കേഷനില്‍ അമ്മയ്ക്ക് ഉപയോഗിക്കാനായി സ്വന്തം കാരവാന്‍ അയച്ചിരുന്നു ഇന്ദ്രജിത്ത്.

അമ്മ തന്നെ ജയിച്ചു
ആരാണ് കൊച്ചിയില്‍ എത്തിയിട്ടുള്ളതെന്ന് നോക്കൂ, ഈ വഴക്കുകളൊക്കെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. അമ്മയുടെ വഴക്ക് കേട്ട് നില്‍ക്കുന്ന ഇന്ദ്രനെയാണ് വീഡിയോയില്‍ കാണുന്നത്. അമ്മ തന്നെയാണ് ഇത്തവണയും വഴക്കില്‍ വിജയിച്ചിട്ടുള്ളത്. നാളുകള്‍ക്ക് ശേഷം അമ്മ കൊച്ചിയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇന്ദ്രനും കുടുംബവും. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ വരാനാണ് താന്‍ മക്കളോട് പറയാറുള്ളതെന്ന് മല്ലിക പറഞ്ഞിരുന്നു.


Click it and Unblock the Notifications











