മല്ലിക സുകുമാരന്റെ കണ്ണും നിറഞ്ഞു! പൃഥ്വിയുടെ സംവിധാനത്തെക്കുറിച്ച് അമ്മ പറഞ്ഞത്? കാണൂ!
പൃഥ്വിരാജിന്റെ സിനിമ കാണാന്‍ മല്ലിക സുകുമാരനും എത്തിയിരുന്നു. മകന്‍ സംവിധാനത്തിലേക്ക് കടന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ അവരും സന്തോഷത്തിലായിരുന്നു. കുട്ടിക്കാലം മുതലേ തന്നെ മോഹന്‍ലാലിന്റെ കുടുംബവുമായി അടുപ്പമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. കുട്ടിയായിരുന്ന സമയത്ത് മോഹന്‍ലാല്‍ വീട്ടില്‍ വന്നപ്പോള്‍ വികൃതി കാണിച്ചതിനെക്കുറിച്ചുമൊക്കെ അവര്‍ തുറന്നുപറഞ്ഞിരുന്നു. രാജുവിനെ ചെറുപ്പത്തിലേ അറിയാമെന്നും ഇപ്പോഴത്തെ വളര്‍ച്ചയില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മോഹന്‍ലാലും പറഞ്ഞത്. ഊണും ഉറക്കവുമില്ലാതെയാണ് പൃഥ്വി ലൂസിഫറിനായി പ്രയത്‌നിച്ചത്. സുകുവേട്ടനുമുണ്ടായിരുന്നു അഹങ്കാരിയെന്ന പേര്. അദ്ദേഹത്തിന്റെ മിനിയേച്ചറാണ് രാജുവെന്നും അവര്‍ പറഞ്ഞിരുന്നു.
ലൂസിഫറിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ വിജയത്തില്‍ വളരെയധികം സന്തോഷിക്കുന്നവരിലൊരാളാണ് മല്ലിക സുകുമാരന്‍. പോയ ജന്മത്തില്‍ ചെയ്ത സുകൃതമെന്നായിരുന്നു അവര്‍ സിനിമ കാണുന്നതിന് മുന്‍പ് പ്രതികരിച്ചത്. തലസ്ഥാനനഗരിയിലെ ന്യൂ തിയേറ്ററില്‍ വെച്ചായിരുന്നു അവര്‍ സിനിമ കണ്ടത്.

സന്തോഷവും അഭിമാനവും കൊണ്ട് അവരുടെ കണ്ണും നിറഞ്ഞിരുന്നു. കവിത തിയേറ്ററില്‍ മോഹന്‍ലാലിനും ടൊവിനോയ്ക്കും കുടുംബത്തിനുമൊപ്പം സിനിമ കാണാനെത്തിയ പൃഥ്വിയും വികാരധീനനായിരുന്നു. നിറഞ്ഞ കണ്ണുകളുമായി നില്‍ക്കുന്ന താരപുത്രന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സമാനമായ അവസ്ഥയിലായിരുന്നു മല്ലിക സുകുമാരനും.


Click it and Unblock the Notifications