പൃഥ്വിരാജിനായി മല്ലിക സുകുമാരന്റെ പ്രാര്‍ത്ഥന! എന്റെ കുഞ്ഞിനെ ദൈവം തമ്പുരാന്‍ രക്ഷിക്കട്ടെ!

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി കഠിന പ്രയത്‌നങ്ങളാണ് താരങ്ങളില്‍ പലരും നടത്താറുള്ളത്. മൂന്ന് മാസത്തെ തയ്യാറെടുപ്പിന് പിന്നാലെയായി ആടുജീവിതത്തിലേക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. നജീബാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും ശരീരം മെലിയാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാദ്യമായാണ് ഇത്രയും നാള്‍ അദ്ദേഹം ബ്രേക്കെടുത്തത്. കട്ടത്താടിയില്‍ മെലിഞ്ഞ രൂപത്തിലുള്ള പൃഥ്വിരാജ് ചില പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ച വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ താന്‍ അടുത്ത ചിത്രത്തെക്കുറിച്ച് ചിന്തിക്കുള്ളൂയെന്നും താരം പറഞ്ഞിരുന്നു.

ഇടവേള അവസാനിപ്പിച്ച് ആടുജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് താരം. ജോര്‍ദാനില്‍ വെച്ച് ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചതെങ്കിലും അധികൃതര്‍ അനുമതി നിഷേധിച്ചതോടെ ലൊക്കേഷന്‍ മാറ്റുകയാണെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ആടുജീവിതത്തിനായി നാട് വിടുകയാണ് താനെന്ന് വ്യക്തമാക്കിയുള്ള കുറിപ്പുമായി പൃഥ്വിരാജ് എത്തിയിരുന്നു. ക്ഷണനേരം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായി മാറിയിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. തന്റെ പ്രാര്‍ത്ഥനകള്‍ മകനൊപ്പമുണ്ടെന്ന് മല്ലിക സുകുമാരന്‍ പറയുന്നു.

Prithviraj

എന്‍രെ കുഞ്ഞിനെ സര്‍വ്വശക്തനായ ദൈവം തമ്പുരാന്‍ രക്ഷിക്കട്ടെ, പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്ത് അമ്മ കുറിച്ചത് ഇങ്ങനെയായിരുന്നു. തിരക്കിട്ട ഷെഡ്യൂളുകളുമായി മുന്നേറുന്നതിനിടയില്‍ ഇന്ദ്രനേയും പൃഥ്വിയേയും കാണാന്‍ കിട്ടാത്തതിനെക്കുറിച്ച് നേരത്തെ മല്ലിക പറഞ്ഞിരുന്നു. മക്കളെ കണ്ടില്ലെങ്കിലും മരുമക്കളേയും കൊച്ചുമക്കളേയും കാണാനായി താന്‍ ഇടയ്ക്ക് കൊച്ചിയിലെത്തുമെന്നും അവര്‍ പറഞ്ഞിരുന്നു. പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്ക് സര്‍പ്രൈസ് ആശംസ അറിയിച്ച് പൃഥ്വിരാജ് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X