എംബുരാന്‍ ഷൂട്ടിന് മുമ്പ് ഊണും ഉറക്കവുമില്ലാതെ ഹോം വര്‍ക്ക് ചെയ്യുന്ന പൃഥ്വി; മല്ലിക സുകുമാരന്‍ പറയുന്നു
സിനിമകളെക്കാള്‍ കൂടുതല്‍ മിനി സ്‌ക്രീനിലെ അഭിനയം കൊണ്ട് ആരാധകരെ സൃഷ്ടിച്ച നടിയാണ് മല്ലിക സുകുമാരന്‍. ഇന്ദുമുഖി ചന്ദ്രമതി എന്ന സീരിയലാണ് മല്ലിക സുകുമാരന് മിനിസ്‌ക്രീനില്‍ വലിയ സ്വീകാര്യത നേടിക്കൊടുത്തത്. സീരിയല്‍ വഴി ഇന്നും വലിയ ആരാധകരാണ് തനിക്ക് ഉള്ളതെന്ന് മല്ലിക സുകുമാരന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സുരഭിയും സുഹാസിനിയും എന്ന സീരിയലിലാണ് ഇപ്പോള്‍ മല്ലിക സുകുമാരന്‍ അഭിനയിക്കുന്നത്.
മല്ലിക മിനിസ്‌ക്രീനില്‍ സജീവമാണെങ്കില്‍ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ആടുജീവിതം തന്നെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമ വ്യവസായത്തെക്കുറിച്ചും അതിലേക്ക് കടന്നുവരുന്ന ആളുകളെക്കുറിച്ചും പറയുന്നതിനിടയില്‍ തന്റെ മകനെക്കുറിച്ചും മനസ് തുറക്കുകയാണ് മല്ലിക സുകുമാരന്‍.

കൗമുദി മൂവീസിനോടാണ് തന്റെ ജീവിത കഥ പറയുന്നതിനൊപ്പം മല്ലി സുകുമാരന്‍ ഇക്കാര്യവും പറയുന്നത്. അക്കൂട്ടത്തില്‍ നടന്‍ മോഹന്‍ലാലിനെക്കുറിച്ചും മല്ലിക സുകുമാരന്‍ പറയുന്നുണ്ട്. പാട്ടുകാരി, പ്രൊഡ്യൂസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ടെന്നും മല്ലിക പറയുന്നു.
'അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു സിനിമ തുടങ്ങുന്നതിന് മുമ്പ് എന്തെല്ലാം ജോലിയുണ്ടെന്ന് നമുക്ക് മനസിലാകും. എന്റെ മകന്‍ പൃഥ്വിരാജ് എംബുരാന്‍ സംവിധാനം ചെയ്യാന്‍ പോകുന്നതിന് മുമ്പ്, അത് ലൂസിഫര്‍ ചെയ്യുമ്പോഴും അതെ, ഊണും ഉറക്കവുമില്ലാതെ അവന്‍ ചെയ്ത ഹോം വര്‍ക്ക് കാണുമ്പോള്‍ കഷ്ടം തോന്നും. അവന്‍ എല്ലാ തയ്യാറെടുപ്പുകളോടും കൂടി മാത്രമേ പോവുകയുള്ളു സംശയങ്ങള്‍ ഒന്നും ഉണ്ടാകില്ല. എല്ലാം ഒരു സ്‌റ്റോറി ബോര്‍ഡ് ഉണ്ടാക്കി കൃത്യമായി പ്ലാന്‍ ചെയ്തിട്ടേ അവന്‍ ചെയ്യുകയുള്ളു,' മല്ലിക സുകുമാരന്‍ പറഞ്ഞു.
എല്ലാം കൃത്യം പ്ലാനിങ്ങോടു കൂടി ചെയ്യുന്നത് വളരെ നല്ലതാണ്. ഹോം വര്‍ക്ക് ചെയ്യുമ്പോള്‍ സിനിമയെടുക്കുന്ന ആളുടെ മനസില്‍ കൃത്യമായും ആ സിനിമ ഉണ്ടാകുമെന്നും അത് കൃത്യമായി ചെയ്യുമ്പോള്‍ ആ സിനിമയുടെ പെര്‍ഫെക്ഷന്‍ കൃത്യമായി കാണാന്‍ സാധിക്കും. കാണുന്നവര്‍ക്കും അതിന്റെ തുടര്‍ച്ച കിട്ടുമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
മോഹന്‍ ലാല്‍ ചെയ്ത ബറോസിന്റെ സെറ്റില്‍ താന്‍ പോയതാണ്. അദ്ദേഹം എടുക്കുന്ന അധ്വാനം ഒക്കെ വളരെ വലുതാണ്. അധ്വാനിക്കാന്‍ മനസുള്ളവന് മാത്രമേ സിനിമയുള്ളു. അത് കുറുക്കുവഴിയിലൂടെ ഉണ്ടാക്കാന്‍ ശ്രമിക്കുകയുമരുത്. ആ സമര്‍പ്പണത്തോടെ കാര്യങ്ങള്‍ ചെയ്തിട്ടുള്ള ആളുകള്‍ സിനിമയില്‍ നിലനിന്നിട്ടേ ഉള്ളു എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

1974ല്‍ ജി അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സുകുമാരന്‍ അഭിനയ ലോകത്തേക്ക് കടക്കുന്നത്. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ സ്വപ്‌നാടനം എന്ന ചിത്രത്തില്‍ മികച്ച നടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അവര്‍ക്ക് ലഭിച്ചിരുന്നു. നേരത്തെ ജഗതി ശ്രീകുമാറിനെ വിവാഹം കഴിക്കുകയും തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം നിയമപരമായി അവസാനിപ്പിച്ച ശേഷം മല്ലിക സുകുമാരന്‍ നടന്‍ സുകുമാരനെ വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹ ജീവിതം ആരംഭിച്ചതോടെ അഭിനയത്തില്‍ നിന്ന് മാറി നിന്ന മല്ലിക സുകുമാരന്‍ സുകുമാരന്റെ മരണത്തിന് ശേഷമാണ് വീണ്ടും അഭിനയം ആരംഭിച്ചത്. ആ ഘട്ടത്തില്‍ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ അവസരങ്ങള്‍ കണ്ടെത്തി അഭിനയിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.


Click it and Unblock the Notifications