രണ്ട് കൊല്ലം മുമ്പ് വരെ സുപ്രിയ ഇടയ്ക്കിടെ വരുമായിരുന്നു, പക്ഷെ ഇപ്പോൾ...; മരുമകളെക്കുറിച്ച് മല്ലിക സുകുമാരൻ
എപ്പോഴും കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നയാളാണ് നടി മല്ലിക സുകുമാരൻ. മക്കളെയും മരുമക്കളെയും കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കാത്ത അഭിമുഖങ്ങൾ അപൂർവമാണ്. 71 കാരിയായ മല്ലിക സുകുമാരൻ ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ്. എപ്പോഴും കുടുംബത്തോടൊപ്പമുള്ള സമയമാണ് മല്ലിക സുകുമാരൻ ആഗ്രഹിക്കുന്നത്. പുതിയ അഭിമുഖത്തിൽ കുടുംബത്തെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഗാലറി വിഷൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
നക്ഷത്രയും അലംകൃതയും എനിക്കേറ്റവും ഇഷ്ടമുള്ള രണ്ട് കൊച്ചുമക്കളാണ്. രാജു അലംകൃതയെ കളിപ്പിക്കാൻ എന്നെ ചുമ്മ വല്ലതും പറയും. ഡാഡ, ഡോണ്ട് ടെൽ ലെെക്ക് ദാറ്റ്, ഷി ഈസ് മെെ അച്ഛമ്മ എന്ന് പറയും. ഭയങ്കര പൊസസീവ് ആണ് അലംകൃതയെന്നും മല്ലിക സുകുമാരൻ പറയുന്നു. മക്കളുടെയും മരുമക്കളുടെയും തിരക്കുകളെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചു. പൂർണിമ പ്രാണ ബ്യൂട്ടീക്കും പിള്ളേരുടെ പഠിപ്പുമായി തിരക്കുകളിലാണ്.

സുപ്രിയ പൃഥ്വിരാജ് പ്രൊഡക്ഷൻസും മറ്റുമായി അതിനേക്കാൾ തിരക്കിലാണ്. അലംകൃത ബോംബെയിലെ അംബാനിയുടെ സ്കൂളിലാണ്. അവിടെ പാരന്റ്സ് എപ്പോഴും ഓരോന്നിനൊക്കെ ചെല്ലണം. രാജുവിനെ അതിനൊന്നും കിട്ടാത്തത് കൊണ്ട് സുപ്രിയ തന്നെയാണ് എല്ലാം നോക്കുന്നത്.
ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് മല്ലിക സുകുമാരൻ മറുപടി നൽകി. ഇത് ആദ്യം എന്നോട് ചോദിക്കുന്നത് രഞ്ജിനി ഹരിദാസ് ആണ്. രഞ്ജിനിക്ക് വലത്തേ കണ്ണ് വേണോ ഇടത്തേ കണ്ണ് വേണോ എന്ന് ഞാൻ ചോദിച്ചു.
അന്ന് തന്റെ മറുപടി വെെറലായിരുന്നെന്ന് മല്ലിക സുകുമാരൻ ഓർത്തു. മരുമക്കളായ പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോൻ എന്നിവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിനും നടി മറുപടി നൽകി. കൂടുതൽ കാണുന്നത് പൂർണിമയെയാണ്. കാരണം പൂർണിമ കൊച്ചിയിൽ ഉണ്ട്. സുപ്രിയ ഒരു രണ്ട് കൊല്ലം മുമ്പ് വരെ ഇടയ്ക്കിടെ ഓടി വരുമായിരുന്നു. ഇപ്പോൾ മോളുടെ വെക്കേഷൻ അനുസരിച്ചേ വരുന്നുള്ളൂ. അതുകൊണ്ട് കാണാൻ കിട്ടുന്നില്ല. കൂടുതൽ കമ്മ്യൂണിക്കേഷൻ പൂർണിമയുമായാണെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി.


Click it and Unblock the Notifications











