'ആ അവസ്ഥ കണ്ടവർക്ക് മാത്രമെ സങ്കടം മനസിലാകൂ, എന്റെ മോളായിരുന്നുവെങ്കിൽ എനിക്ക് ഹാർട്ട് അറ്റാക്ക് വന്നേനെ'

മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ താരപുത്രന്മാരിൽ ഏറ്റവും സക്സസ്ഫുള്ളായ രണ്ടുപേർ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജുമാണ്. ബോളിവുഡിൽ വരെ തിരക്കുള്ള നടനായി മാറി കഴിഞ്ഞു പൃഥ്വിരാജ്. സൂപ്പർ താരമായി വളർന്നുവെങ്കിലും മുഖം നോക്കാതെ തന്റെ നിലപാടുകൾ പറയുന്ന കൂട്ടത്തിലാണ് പൃഥ്വിരാജ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടൻ സ്വീകരിച്ച നിലപാടും സ്ത്രീ വിരുദ്ധമായ ഡയലോ​ഗ് ഇനി തന്റെ സിനിമയിൽ പറയില്ലെന്ന നിലപാടും അക്കൂട്ടത്തിൽ ഏറെ ചർച്ചയായവയായിരുന്നു.

ഇപ്പോഴിതാ മകന്റെ നിലപാടുകൾ എത്രത്തോളം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. പോട്രയൽസ് ബൈ ​ഗദ്ദാഫി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ. ഇന്ദ്രൻ കുറച്ചുകൂടി ക്ഷമശീലനാണ്.

Mallika Sukumaran
Photo Credit: Prithviraj / Facebook

എന്തെങ്കിലും കേട്ടാൽ ഉടൻ എടുത്ത് ചാടുന്ന പ്രകൃതമല്ല. പൃഥ്വിരാജ് സുകുവേട്ടന്റെ ഡിറ്റോയാണ്.‍ ഞങ്ങൾ ഒരുമിച്ച് കൂടിയാൽ സിനിമ ചർച്ചകളില്ല. ഇന്ദ്രൻ ഭയങ്കര സോഷ്യലാണ്. പണ്ട് ചീത്തവിളിച്ചവനാണെങ്കിൽ കൂടിയും വീട്ടിലേക്ക് കയറി വന്നാലും എവിടെ എങ്കിലും വെച്ച് കണ്ടാലും വീണ്ടും സംസാരിക്കും മല്ലിക പറഞ്ഞ് തുടങ്ങി... നടിയെ ആക്രമിച്ച കേസിൽ പലരുടേയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് എന്നോട് ഒരുപാടുപേർ പറഞ്ഞിട്ടുണ്ട്.

അപ്പോഴെല്ലാം നിങ്ങൾക്ക് അറിയാമോ? കണ്ടോ എന്നാണ് ഞാൻ ചോ​​ദിച്ചത്?. പക്ഷെ ഒരു കാര്യം എല്ലാവർക്കും അറിയാം ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് സംഭവിച്ചുവെന്നത്. ബാധിക്കപ്പെട്ട പെൺകുട്ടിയുമായി വളരെ അടുത്ത ബന്ധമുള്ളവരാണ് എന്റെ മരുമകൾ പൂർണ്ണിമയൊക്കെ.

അവർക്കെല്ലാം വലിയ സങ്കടമായിരുന്നു. മൂന്ന്, നാല് ദിവസം വീട്ടിൽ മൊത്തത്തിൽ എല്ലാവർക്കും ഒരു വിഷമമായിരുന്നു. കേൾക്കുന്നതൊക്കെ ഉള്ളതാണോയെന്ന് ഞാനും ചിന്തിച്ചിരുന്നു. കാര്യമായി ബാധിച്ചുവെന്ന് ഞാൻ മനസിലാക്കിയത് പിന്നീട് ഒരോന്ന് കണ്ടപ്പോഴും കേട്ടപ്പോഴുമാണ്.‍ ഇത് ചെയ്തത് ആരായാലും ശരി... ഞാൻ ഇവിടുത്തെ ജ്യുഡീഷറിയിൽ വിശ്വസിക്കുന്നയാളാണ്.

ചുമ്മാ കേറി ആരെയും ശിക്ഷിക്കാനും പറ്റില്ല. ഇങ്ങനൊരു സംഭവം നടന്നുവെന്നതിന് തെളിവുണ്ട്. ഇത് ആര് ചെയ്താലും അതിന്റേതായ രീതിയിൽ അന്വേഷണം നടത്തി തെറ്റ് ചെയ്തവനെ ശിക്ഷിക്കണം. അത് ഇന്നയാളാണെന്ന് നമുക്ക് പറയാനാവില്ല. ചിലപ്പോൾ അതൊക്കെ കഥകളായിരിക്കും. ബാധിക്കപ്പെട്ടയാളിനെ കണ്ടവർക്ക് മാത്രമെ അതിന്റെ സങ്കടം മനസിലാകൂ.

Mallika Sukumaran
Photo Credit: Prithviraj / Facebook

എന്റെ മോളായിരുന്നുവെങ്കിൽ... അത് കണ്ടിട്ട് ഞാൻ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചേനെ. അത്രയും ദയനീയ അവസ്ഥയിൽ ആ കുട്ടിയെ കൊണ്ട് എത്തിച്ച വില്ലൻ ആരായാലും... ചെയ്തവനുണ്ടല്ലോ ഒരാള്. അയാളാണ് ചെയ്തതെങ്കിൽ അയാളെ ശിക്ഷിക്കുക. അതിന്റെ പിന്നിൽ നൂറുപേരുണ്ടായിരുന്നോ അവർക്കൊക്കെ സന്തോഷമായിരുന്നോ എന്നതല്ല പ്രധാനം. ആരാണ് ചെയ്തത്? എന്തിന് ചെയ്തുവെന്നത് നമുക്ക് അറിയണം. എന്റെ നിലപാടും രാജുവിന്റേതിന് സമാനമാണ്.

സംഘടനയിൽ പോയി കിടന്ന് സംസാരിക്കാനൊന്നും എന്നെ കിട്ടില്ല. ആ ബാധിക്കപ്പെട്ട പെൺകുട്ടിയെ ദൈവം കാത്ത് രക്ഷിച്ചതുകൊണ്ട് അത് സുഖമായിട്ട് ജീവിക്കുന്നു. ജീവിക്കട്ടെ... ആ തെറ്റ് ചെയ്തവനെ കണ്ടുപിടിക്കണം. ഇവിടെയുള്ള പല അമ്മമാർക്കും സിനിമാക്കാരൊക്കെ ഇങ്ങനാണല്ലേ എന്ന തോന്നലുണ്ട്.

ഒരാൾ ചെയ്ത പ്രവൃത്തിക്കാണ് എല്ലാവരും കേൾക്കുന്നതെന്നും മല്ലിക സുകുമാരൻ പറയുന്നു. സുകുമാരനെപ്പോലെ തന്നെ എന്നും ന്യായത്തിന്റെ പക്ഷത്ത് നിൽക്കാനാണ് മല്ലികയും മക്കളും ശ്രമിക്കാറുള്ളത്. സിനിമയിൽ വന്ന കാലം മുതൽ നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ട നടൻ കൂടിയാണ് പൃഥ്വിരാജ്. എന്നാൽ പൃഥ്വിരാജ് ആയിരുന്നു ശരിയെന്ന് കാലം തെളിയിച്ചതോടെ പരിഹസിച്ചവർ തന്നെ നടനൊപ്പം നിന്നു.

Read more about: mallika sukumaran prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X