അലംകൃതയുടെ സ്കൂളിലെ സിസ്റ്റം,വേറൊരു രീതിയാണ്, ഞാൻ തള്ളുന്നു എന്ന് പറയുന്നവരോട്: മല്ലിക സുകുമാരൻ

സ്വന്തം മക്കളെ കാണാൻ പറ്റാത്ത വിഷമം ഇടയ്ക്ക് നടി മല്ലിക സുകുമാരൻ അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്. അതേസമയം മക്കളുടെ സിനിമാ തിരക്കുകൾ മനസിലാക്കുന്ന അമ്മയുമാണ് ഇവർ. പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കുറിച്ച് മല്ലിക സംസാരിക്കാത്ത അഭിമുഖങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ഇപ്പോഴിതാ പൃഥ്വിരാജിന്റെ മകൾ അലംകൃതയെക്കുറിച്ച് മല്ലിക സുകുമാരൻ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അലംകൃത പഠിക്കുന്ന മുംബെെയിലെ സ്കൂളിനെക്കുറിച്ചും ഇവർ പരാമർശിക്കുന്നുണ്ട്. ഒറിജിനൽസിൽ സംസാരിക്കുകയായിരുന്നു നടി.

കൊച്ചുമോളെ കാണാൻ പറ്റാത്ത ബുദ്ധിമുട്ടേയുള്ളൂ. അവനെ അല്ലെങ്കിലും കാണാറില്ല. സുപ്രിയ കുറേക്കാലം വർക്ക് ചെയ്ത സ്ഥലമാണ് ബോംബെ. ആ സ്കൂളിൽ പഠിപ്പിക്കണമെന്ന ആ​ഗ്രഹം ഉണ്ടായിരുന്നു. ചെറിയ ക്ലാസിലൊന്നും പരീക്ഷയില്ല. വേറൊരു രീതിയാണ് മാെത്തത്തിൽ. അപ്പോഴാണ് രാജുവിന് അവിചാരിതമായി ചില ഹിന്ദി പടങ്ങൾ വന്നത്. മോൾക്ക് സ്കൂളിൽ അഡ്മിഷൻ കിട്ടി. ഞാനും പിന്നീടാണ് ആ സ്കൂളിനെ പറ്റി കേട്ടറിയുന്നത്. നന്നായിരിക്കട്ടെ എന്ന് ഞാൻ വിചാരിച്ചു. നല്ല സ്കൂളാണ്. അവരുടെ ബസ് വീട്ടിന്റെ നടയിൽ വന്ന് വിളിച്ച് കൊണ്ട് പോകുകയും കൊണ്ട് വിടുകയും ചെയ്യും. അവരുടെ ആൾക്കാർ വന്ന് കുഞ്ഞിനെ കൊണ്ട് പോകും. നല്ല സിസ്റ്റം ആണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Mallika Sukumaran

പേരക്കുട്ടികൾ ചക്കരമക്കളാണ്. മക്കളെ കണ്ടില്ലെങ്കിലും അവരെ കാണണമെന്നാണ്. ഒരിക്കൽ അലംകൃത അമ്മൂമ്മ, ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വരൂ, ക്രിസ്മസ് ആഘോഷിക്കാം എന്ന് പറഞ്ഞു. സ്വന്തം മക്കൾ ചോദിക്കാത്ത ചോദ്യങ്ങളൊക്കെ കൊച്ചുമക്കൾ ചോദിച്ച് തുടങ്ങി എന്ന് ഞാൻ ചുമ്മാ പറഞ്ഞു. നക്ഷത്ര എന്റെ പൊന്നുമോളാണ്. എല്ലാ കാര്യങ്ങളും ചോദിക്കും. വലിയ കാർന്നോത്തികൾ സംസാരിക്കുന്നത് പോലെയാണ് അവൾ സംസാരിക്കുക.

ഓണത്തിന് എന്തെങ്കലും സമ്മാനം അയച്ചാൽ താങ്ക്യൂ അമ്മൂമ്മ, അമ്മൂമ്മ എനിക്ക് സമ്മാനം തരുമെന്ന് നേരത്തെ അറിയാമായിരുന്നു എന്ന് പറയും. ആ വർത്തമാനം ഒന്ന് കേൾക്കണം. അതൊരു രസമാണ്. അവരെ കാണാതിരിക്കാനാണ് ബുദ്ധിമുട്ടെന്നും മല്ലിക സുകുമാരൻ പറയുന്നു.
താൻ തള്ള് ആണെന്ന പരിഹാസങ്ങൾക്കെതിരെയും മല്ലിക സുകുമാരൻ സംസാരിച്ചു.

Mallika Sukumaran

തള്ള് എന്നതൊക്കെ ഈ അടുത്ത കാലത്ത് വന്ന വാക്കുകളാണ്. ഞാൻ ആരെയാണ് തള്ളുന്നത്. ഒന്നുകിൽ എന്റെ മക്കളുടെയോ സുകുവേട്ടന്റെയോ കാര്യം പറയുമ്പോഴാണ്. ഞാൻ വല്ലവരെയും തള്ളാൻ പോകുന്നില്ലല്ലോ. എന്റെ കൊച്ചുങ്ങളെയും ഭർത്താവിനെയുമാണ്. അത് ഞാൻ സൗകര്യം പോലെ തള്ളും. സൗകര്യമുള്ളവൻ കണ്ടാൽ മതി. അല്ലെങ്കിൽ ഓഫ് ചെയ്തേക്ക് എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

മുംബെെയിലെ പ്രബലരുടെ മക്കൾ പഠിക്കുന്ന ധീരു ഭായ് അംബാനി സ്കൂളിലാണ് അലംകൃത പഠിക്കുന്നത്. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, കരീന കപൂർ, ഷാഹിദ് കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളാണിത്. വൻ തുകയാണ് ഈ സ്കൂളിലെ വാർഷിക ഫീസ്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ ചർച്ചയായിരുന്നു. ഉന്നത വിദ്യഭ്യാസം നേടിയ ആളാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ. മകളുടെ കാര്യത്തിലും ഈ നിർബന്ധം സുപ്രിയക്കും പൃഥ്വിക്കുമുണ്ടായിരുന്നു.

മക്കളായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കൊച്ചുമക്കളുടെയുമെല്ലാം ഇന്നത്തെ ജീവിതത്തിൽ വലിയ അഭിമാനം മല്ലിക സുകുമാരനുണ്ട്. ഇതേക്കുറിച്ച് എപ്പോഴും സംസാരിക്കാറുമുണ്ട്. രണ്ട് പേരെയും ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിൽ മല്ലിക സുകുമാരന് വലിയ പങ്കുണ്ട്. പൃഥ്വിരാജ് തു‌ടക്ക കാലത്ത് ചിലരു‌ടെ ഇ‌‌ടപെടൽ കാരണം കരിയറിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് മല്ലിക സുകുമാരൻ ഇപ്പോഴും സംസാരിക്കാറുണ്ട്. സംഘടനകൾ തന്റെ മകനെതിര തിരിഞ്ഞ കാലഘട്ടം മല്ലിക സുകുമാരൻ മറന്നിട്ടില്ല.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X