തിരുത്തേണ്ടത് പ്രാർത്ഥനയുടെ അച്ഛനും അമ്മയും, അവളുടെ റൂം മേറ്റ്സിന്റെ ഡ്രസിം​ഗ് ഇതിലും ദയനീയമായിരുന്നു: മല്ലിക

സ്ത്രീകളുടെ വസ്ത്രധാരണത്തിൽ യാഥാസ്ഥിതിക കാഴ്ചപ്പാടുള്ളയാളാണ് മല്ലിക സുകുമാരൻ. എന്നാൽ കൊച്ചുമകൾ പ്രാർത്ഥന മോഡേണായി വസ്ത്ര ധാരണം ചെയ്യുന്നയാളാണ്. വ്സ്ത്രാധാരണത്തെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന മല്ലിക എന്തുകൊണ്ട് സ്വന്തം കൊച്ചുമകളുടെ വസ്ത്രധാരണത്തെക്കുറിച്ച് മിണ്ടുന്നില്ല അഭിപ്രായം പലപ്പോഴും വന്നിട്ടുണ്ട്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് നടി തുറന്ന് സംസാരിക്കുന്നുണ്ട്. പ്രാർത്ഥനയുടെ കാര്യത്തിൽ ഇടപെടേണ്ടത് മാതാപിതാക്കളാണെന്ന് മല്ലിക പറയുന്നു. ജിഞ്ചർ മീ‍ഡിയ എന്റർടെയിൻമെന്റ്സിൽ സംസാരിക്കുകയായിരുന്നു നടി.

ലണ്ടനിൽ പഠിച്ച് വന്നപ്പോൾ പ്രാർത്ഥനയുടെ ഡ്രസ്സിം​ഗ് മാറിയെന്ന് പറഞ്ഞു. അത് തിരുത്തേണ്ടത് അവരുടെ അച്ഛനും അമ്മയുമാണെന്ന് ഞാൻ പറഞ്ഞു. ലണ്ടനിൽ അവളുടെ കൂടെ മുറിയിൽ താമസിച്ചവരെല്ലാം ഇതിലും ദയനീയമായാണ് ഡ്രസ് ചെയ്തിരിക്കുന്നത്. അത് കണ്ട് പഠിക്കല്ലേ എന്ന് പറഞ്ഞാൽ എന്താണതിൽ തെറ്റെന്ന് തിരിച്ച് ചോദിക്കാം. അതിനകത്ത് കയറി ഞാൻ ഇടപെട്ടാൽ അമ്മൂമ്മ വഴക്ക് പറഞ്ഞെന്ന് കുഞ്ഞിന് തോന്നും. ഞാൻ പറയുന്നത് നിങ്ങൾ ​ഗോവ കടപ്പുറത്ത് നീന്താൻ പോകുമ്പോൾ എന്ത് വേണമെങ്കിലും ഇട്ടോ.

Mallika Sukumaran

അച്ഛനും അമ്മയുമല്ലേ മക്കളെ കൊണ്ട് പോകുന്നത്. പക്ഷെ നമ്മൾ വേറൊരു കൂട്ടരുടെ കൂടെ പോകുമ്പോഴോ വേറൊരു സദസിൽ ചെല്ലുമ്പോഴോ സദസറിഞ്ഞ് പെരുമാറാൻ പഠിക്കണം. ചില സ്ഥലത്ത് ചെല്ലുമ്പോൾ അതുവരെ ഇടാത്ത വേഷവിധാനങ്ങളിട്ട് ബഹളം കാണിക്കുന്നത് കാണാം. കൊച്ച് പിള്ളേരാകുമ്പോൾ ഒരു പരിധി വരെ ആൾക്കാർ കണ്ടില്ലെന്ന് വെക്കും. പത്ത് മുപ്പത് വയസുള്ളവരിടുമ്പോൾ അങ്ങനെയല്ല. ഞാൻ നിങ്ങളുടെ മുന്നിൽ അങ്ങനെയൊരു വേഷമിട്ട് വന്നാൽ ചേച്ചിക്ക് എന്ത് പറ്റി ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ എന്നല്ലേ നിങ്ങൾക്ക് തോന്നൂ. ഞാനെപ്പോഴും രണ്ട് പേരോടും പറയാറുണ്ട്.

പ്രാർത്ഥന വിദേശത്ത് പോപ് മ്യൂസിക്കാണ് പഠിച്ചത്. ഇവിടെ വന്ന് തിയറ്ററിന്റെ കോഴ്സ് പഠിക്കുന്നുണ്ട്. അത് കഴിഞ്ഞ് അമേരിക്കയിൽ പോകുമെന്നാണ് പ്രാർത്ഥന പറയുന്നത്. പൂർണിമയുടെ പ്രാണയുടെ മോഡലാണ് പ്രാർത്ഥന. എല്ലാം ആദ്യം ഒന്ന് ഇടീപ്പിച്ച് നോക്കുമെന്നും മല്ലിക സുകുമാരൻ പറയുന്നു.

Mallika Sukumaran

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടി മല്ലിക സുകുമാരൻ മിക്കപ്പോഴും തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മക്കളെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കാത്ത അഭിമുഖങ്ങളില്ല. മക്കളുടെ ഉയർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും മല്ലിക സുകുമാരനാണ്. മരുമക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും മല്ലിക സുകുമാരൻ ഇടയ്ക്ക് സംസാരിക്കാറുണ്ട്. മക്കളും മരുമക്കളുമെല്ലാം തിരിക്കിലായതിനാൽ ഒരുപാട് സമയം ഇവർക്കൊപ്പം ചെലവഴിക്കാൻ മല്ലിക സുകുമാരന് സാധിക്കാറില്ല.

നേരത്തെയും പ്രാർത്ഥനയെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചിരുന്നു. പ്രാർത്ഥന കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്. ആ കുട്ടിക്ക് പതിനാറ് വയസായി. വസ്ത്ര ധാരണം അവരുടെ ഇഷ്ടമാണ്. ലണ്ടനിലൊക്കെ പോയി പഠിക്കുമ്പോൾ കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ധരിച്ചെന്നിരിക്കും. ഇവിടെ വരുമ്പോൾ ഇവിടത്തേതായ രീതിയിൽ ഡ്രസ് ധരിക്കും. അതേസമയം ശ്രദ്ധിക്കണമെന്ന് താൻ പറയാറുണ്ടെന്നും മല്ലിക സുകുമാരൻ അന്ന് പറഞ്ഞു. മല്ലിക സുകുമാരന്റെ മൂത്ത മകൻ നടൻ ഇന്ദ്രജിത്തിന്റെ മകളാണ് പ്രാർത്ഥന.

ഇന്ദ്രൻ തന്നെ പോലെയാണെന്നാണ് മല്ലിക സുകുമാരൻ പറയാറ്. ആരെയെങ്കിലും കണ്ടാൽ ഞങ്ങൾ രണ്ട് പേരും കുറച്ച് കൂടുതൽ സംസാരിക്കും. രാജുവിന് സുകുവേട്ടന്റെ രീതിയാണ്. അടുത്ത് വരാൻ അഞ്ച് പത്ത് മിനുട്ടെടുക്കും. പക്ഷെ അടുപ്പമായിക്കഴിഞ്ഞാൽ ഒരുപാട് സംസാരിക്കുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഇന്ദ്രജിത്തിന് വലിയൊരു പ്രേക്ഷകരുണ്ട്. പക്ഷെ പിആർ വർക്കൊന്നും ഇന്ദ്രൻ ചെയ്യാറില്ല. ഞാൻ ചോദിക്കാറുണ്ട്. വരാനുള്ളത് വരും എന്നാണ് മകൻ പറയാറെന്നും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X