ഇന്ദ്രന് എതിർപ്പില്ല, പിന്നെ ഞാനെന്ത് പറയാനാണ്, നിങ്ങൾക്ക് കാണാൻ വേണ്ടി മാത്രമല്ല: മല്ലിക സുകുമാരൻ
കുടുംബ കാര്യങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന നടിയാണ് മല്ലിക സുകുമാരൻ. മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കുറിച്ച് രസകരമായ പല കാര്യങ്ങളും മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. മക്കൾ രണ്ട് പേരുടെയും ഉയർച്ചയിൽ മല്ലിക സുകുമാരന് ഏറെ അഭിമാനമുണ്ട്. പൃഥിരാജ് കരിയറിൽ നേരിട്ട വെല്ലുവിളികളും പ്രശ്നങ്ങളുമെല്ലാം ഇന്നും മല്ലിക സുകുമാരൻ ഓർക്കുന്നു. മക്കൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും വിമർശനം വന്നാൽ അതിലും മല്ലിക സുകുമാരൻ പ്രതികരിക്കും.
ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയുടെ വസ്ത്രധാരണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. വസ്ത്ര ധാരണം പ്രാർത്ഥനയുടെ ഇഷ്ടമാണെന്ന് മല്ലിക പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്. ആ കുട്ടിക്ക് പത്ത് പതിനാറ് വയസായി. നാളെ പൂർണിമ ഇട്ടു എന്ന് തന്നെയിരിക്കട്ടെ. ഇന്ദ്രനും എതിർപ്പില്ല, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല. പിന്നെ ഞാനെന്ത് പറയാനാണ്. പൂർണിമയുടെ പ്രധാന ജോലി ബ്യൂട്ടീക് ആണ്.

പഴയ സാരി വെട്ടി ഉടുപ്പ് തയ്ച്ച് ഫോട്ടോ എടുത്ത് പലർക്കും അയക്കുന്നുണ്ട്. നിങ്ങൾക്ക് കാണാൻ വേണ്ടി മാത്രമല്ല ഫോട്ടോ. പുറത്തേക്ക് പൂർണിമ ഒരുപാട് ബിസിനസൊക്കെ ചെയ്യുന്നുണ്ട്. പ്രാർത്ഥന കുട്ടിയല്ലേ, ലണ്ടനിലൊക്കെ പോയി പഠിക്കുമ്പോൾ കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ധരിച്ചെന്നിരിക്കും. ഇവിടെ വരുമ്പോൾ ഇവിടത്തേതായ രീതിയിൽ ഡ്രസ് ധരിക്കും. സാരിയുടുത്ത് പ്രാർത്ഥന എന്റെ കൂടെ അമ്പലത്തിൽ വന്നിട്ടുണ്ടല്ലോ.
അതൊക്കെ അവരുടെ ഇഷ്ടമാണ്. ശ്രദ്ധിക്കണമെന്ന് ഞാൻ പറയും. ഓരോരോ സദസ്സിൽ പോകുമ്പോൾ വിമർശകരായിരിക്കും കൂടുതൽ. ആളുകൾക്ക് എന്തെങ്കിലുമൊക്കെ പറയണമല്ലോയെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. മരുമക്കളായ പൂർണിമയെയും സുപ്രിയെയും കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. മരുമക്കൾ യാത്രകളിൽ അവരുടെ അമ്മയെ ഒപ്പം കൊണ്ട് പോകാറുണ്ട്.

നിങ്ങൾ ഒപ്പം പോകാത്തത് എന്താണെന്ന് പലരും ചോദിക്കാറുണ്ട്. തനിക്ക് അവരുടെ ഒപ്പം പോകാൻ ആഗ്രഹമില്ല. അവർക്ക് അമ്മയോടായിരിക്കും കൂടുതൽ അടുപ്പം. ഭർതൃമാതാവിൽ നിന്നും അകലം പാലിക്കുന്നത് സമൂഹത്തിലെ രീതിയാണ്. മക്കൾക്കും മരുമക്കൾക്കുമൊപ്പം താമസിക്കാനും തനിക്ക് താൽപര്യമില്ല. ചെറിയ അകലമുള്ളത് ബന്ധങ്ങളെ നിലനിർത്തുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
മക്കൾ രണ്ട് പേരും എന്തെങ്കിലും ആവശ്യം പറഞ്ഞാൽ ഉടനെ എത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും നടി വ്യക്തമാക്കി. പരാമർശം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി. മക്കൾക്കും മരുമക്കൾക്കും ഭാരമാകാത്തത് നല്ല തീരുമാനമാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം മല്ലിക സുകുമാരനൊപ്പം സമയം ചെലവഴിക്കാൻ പൃഥിരാജും ഇന്ദ്രജിത്തും ശ്രമിക്കേണ്ടതുണ്ടെന്നും അഭിപ്രായം വന്നു. നടിയുടെ മുപ്പതുകളിലാണ് ഭർത്താവ് നടൻ സുകുമാരൻ മരിക്കുന്നത്. ഇരുവരെയും കരിയറിൽ വലിയ താരങ്ങളാക്കിയതിൽ മല്ലിക സുകുമാരന്റെ പ്രയത്നമുണ്ടെന്നും ആരാധകർ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications