'തുറന്ന് പറയുന്നതെല്ലാം ഞങ്ങൾ അമ്മയും മക്കളും; മക്കൾ ഉണ്ടാക്കുന്ന ലക്ഷങ്ങൾ എന്റെ അലമാരയിലല്ല'

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ കുടുംബ വിശേഷങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വിശേഷങ്ങൾ ആരാധകർ അറിയാറ് അമ്മ മല്ലിക സുകുമാരനിലൂടെയാണ്. മക്കളുടെ ഇന്നത്തെ ഉയർച്ചയിൽ മല്ലിക സുകുമാരന് അഭിമാനമുണ്ട്. മരുമക്കളെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ മക്കളെയും മരുമക്കളെയും കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

വീട്ടിൽ ഞാൻ ചുമ്മ കളിയാക്കും. അമ്മയായത് കൊണ്ട് പലരും മിണ്ടാതെ സഹിക്കുന്നതായിരിക്കും. വേദനിപ്പിക്കലല്ല. തമാശയൊക്കെ പറയാറുണ്ട്. ചില ഡ്രസ് ഇടുമ്പോൾ മെലിഞ്ഞിരിക്കും. എന്താടാ ആഹാരമൊന്നും ഇല്ലേയെന്ന് ഞാൻ ചോദിക്കും. മക്കൾ അത്യാവശ്യം തമാശ പറയുന്നവരാണ്. ഞങ്ങളുടെ സംസാരത്തിൽ തമാശ കൂടുതലുണ്ടാവും. മരുമക്കളെ അങ്ങനെ തമാശ പറയാൻ കിട്ടില്ല. തലയ്ക്കകത്ത് ബിസിനസും അതുമിതുമൊക്കെയായത് കൊണ്ടാവും.

Mallika Sukumaran And Family

ഞങ്ങൾക്ക് ബിസിനസായാലും അഭിനയമായാലും തമാശയുണ്ട്. എനിക്ക് ചിലരോട് ദേഷ്യം വരുന്നത് കള്ളം പറയുമ്പോഴാണ്. ഉള്ളത് ഉള്ളത് പോലെ പറയുക. ഒരു സത്യം പറയുമ്പോൾ അപ്പോഴത്തേക്ക് കുറച്ച് നീരസമുണ്ടാകും. അത് സത്യമായിരുന്നു എന്നറിയുമ്പോൾ അവിടെ എല്ലാ പ്രശ്നങ്ങളും തീർന്നു. തമാശ പറയുന്നതും കാര്യങ്ങൾ കുറച്ച് കൂടെ തുറന്ന് പറയുന്നതുമെല്ലാം ഞങ്ങൾ അമ്മയും മക്കളും തന്നെയാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

മക്കളിൽ നിന്നും താൻ പണം ചോദിക്കാറില്ലെന്നും മല്ലിക സുകുമാരൻ പറയുന്നു. എന്തിനാണ് ചേച്ചി ഇപ്പോൾ അഭിനയിക്കുന്നതെന്ന് ചിലർ ചോദിക്കും. അവർ വിചാരിക്കുന്നത് മക്കൾ ഉണ്ടാക്കുന്ന ലക്ഷങ്ങൾ എന്റെ അലമാരയിലാണെന്നാണ്. വെക്കാമെന്ന് പറഞ്ഞാലും വെക്കരുതെന്ന് പറയുന്ന ആളാണ് ഞാൻ. എനിക്കെന്റെ സുകുവേട്ടൻ സുഖമായി ജീവിക്കാനുള്ളത് ഉണ്ടാക്കി തന്നിട്ടുണ്ട്.

Mallika Sukumaran And Family

എനിക്കൊരു അസുഖം വന്നാൽ രണ്ട് പേരും ഓടി വരും. ഞാനങ്ങനെയാണ് വളർത്തിയത്. പക്ഷെ അത് കൊണ്ട് അവർ 24 മണിക്കൂറും എന്നെ നോക്കി ഇരിക്കണമെന്ന് പറയുന്ന അമ്മയല്ല ഞാൻ. അവർക്ക് അവരുടേതായ തൊഴിലും കുടുംബവുമുണ്ട്. ബിസിനസും കാര്യങ്ങളുമുണ്ട്. അത് വേറെ ആര് നോക്കും. അത് നോക്കാൻ എനിക്ക് പറ്റില്ല.

എല്ലാ ഓണവും വിഷവും പിറന്നാളുമെല്ലാം വലിയ ആഘോഷമാണ്. അതിലൊന്നും എനിക്ക് പത്ത് പൈസ ചെലവില്ല. അതൊക്കെ മക്കളാണ്. പിറന്നാൾ വരുമ്പോൾ ഞാൻ എനിക്ക് വാങ്ങിക്കുന്നതിലും പത്തിരട്ടി വിലയുള്ള സാധനങ്ങളാണ് എനിക്ക് കൊണ്ട് വരുന്നത്. മക്കളും മരുമക്കളും കൊച്ചുമക്കളും വരും. അത്യാവശ്യം സ്വർണത്തിന്റെ കമ്മലൊക്കെ കിട്ടുമ്പോൾ പിറന്നാൾ ആണ്ടിൽ രണ്ടെണ്ണമാക്കാൻ പറ്റുമോ എന്ന് ഞാൻ ചോദിക്കും. കൊച്ചുമക്കൾ ഓരോരുത്തരും ഓരോ ടൈപ്പ് കേക്ക് കൊണ്ട് വരും.

നക്ഷത്രയും അലംകൃതയും ഓരോ കേക്ക് വേറെ വേറെ മുറിക്കും. ഇങ്ങനെയുള്ള ആഘോഷങ്ങളെല്ലാം മക്കളാണ് നടത്തുന്നത്. അല്ലാതെ നിത്യ ചെലവിന് പ്രത്യേകമായി മാസം തോറും തുക വെക്കേണ്ട ആവശ്യമില്ല. എപ്പോൾ ചോദിച്ചാലും എത്ര നേണമെങ്കിലും മക്കൾ എനിക്ക് തരും. ആ വിശ്വാസം ഉണ്ട്. ഇപ്പോൾ സിനിമയും സീരിയലുമുണ്ട്. സുകുവേട്ടനുണ്ടാക്കിയ വീടിന്റെ വാടക വരുന്നുണ്ട്. അത് ധാരാളമാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X