വെെകീട്ടത്തെ പ്ലെയിനിൽ എന്റെ മക്കൾ വരും, ആ സ്നേഹം മരുമക്കൾക്കറിയില്ല, അവരുടെ ലോകമല്ലത്: മല്ലിക സുകുമാരൻ

കുടുംബത്തെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കാത്ത അഭിമുഖങ്ങളില്ലെന്ന് തന്നെ പറയാം. അത്രമാത്രം തന്റെ മക്കളെയും അന്തരിച്ച ഭർത്താവിനെയും സ്നേഹിക്കുന്നയാളാണ് മല്ലിക സുകുമാരൻ. മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും ഉയർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നത് മല്ലിക സുകുമാരനാണ്. പുതിയ അഭിമുഖത്തിൽ മക്കളെയും മരുമക്കളെയും കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മക്കൾ എപ്പോഴും തന്റെ കൂടെയായിരിക്കണമെന്ന് തനിക്ക് നിർബന്ധമില്ലെന്നും മല്ലിക സുകുമാരൻ പറയുന്നു. ഈ ജോലിയിൽ തന്നെയായിരുന്നല്ലോ ഞാനും സുകുവേട്ടനും. എപ്പോഴും അങ്ങനെ വേണം എന്നാ​ഗ്രഹിച്ചാൽ നടക്കില്ലെന്ന പൂർണ ബോധ്യമുണ്ട് മനസിൽ. എന്നാലിപ്പോൾ വയസായപ്പോൾ എനിക്കങ്ങനെ ആ​ഗ്രഹമുണ്ട്. എന്റെ പിറന്നാളിനും ഓണത്തിനുമൊക്കെ മക്കളുടെ കൂടെ ഒരുപിടി ചോറ് കഴിക്കണമെന്ന് ഇപ്പോൾ ആ​ഗ്രഹമുണ്ട്. പ്രായമായത് കൊണ്ടായിരിക്കും.

Mallika Sukumaran

എന്റെ മക്കളുടെ സ്നേഹം എന്നോട് എങ്ങനെയാണെന്ന് എനിക്കേ അറിയൂ. എനിക്ക് തോന്നുന്നില്ല അവരുടെ ഭാര്യമാർക്ക് പോലും അറിയാമെന്ന്. അവർ അവരുടേതായ കുടുംബ ജീവിതം നയിക്കുന്നു. സ്വന്തം ഭർത്താവും കുഞ്ഞുങ്ങളുമെല്ലാമായി. പക്ഷെ എന്റെ മക്കളുടെ സ്നേഹം എങ്ങനെയാണെന്ന് വളരെ വ്യക്തമാണെന്ന് എനിക്കറിയാം.

എനിക്കൊരു ആവശ്യമുണ്ടെന്ന് വളരെ ശക്തമായിട്ട് പറഞ്ഞാൽ വെെകീട്ടത്തെ പ്ലെയിനിൽ വരും. അങ്ങനെ പോകുമോ എന്ന് ഒരുപക്ഷെ പൂർണിമയ്ക്കും സുപ്രിയക്കും തോന്നിയേക്കാം. അത് വേറൊന്നും കൊണ്ടല്ല, അവരുടെ ലോകമല്ലത്. ഇപ്പോഴും തന്റെ മക്കൾക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ താൻ പ്രതികരിക്കുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. നേരത്തെയും മല്ലിക സുകുമാരൻ മരുമക്കളുടെ രീതികളെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്.

Mallika Sukumaran

പൂർണിമയ്ക്കും സുപ്രിയക്കും അമ്മായിയമ്മയായ തന്നേക്കാൾ സ്വന്തം അമ്മമാരോടാണ് കൂടുതൽ അടുപ്പമെന്ന് മല്ലിക സുകുമാരൻ നേരത്തെ പറഞ്ഞിട്ടുണ്ട്. സ്വന്തം അമ്മ വേറെ, ഭർത്താവിന്റെ അമ്മ വേറെ. അത് രണ്ടും രണ്ട് ത്രാസിലാണ് പണ്ട് മുതലേ നമ്മുടെ സമൂഹത്തിൽ. എന്നാൽ അതിൽ കുഴപ്പമില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്. എനിക്ക് എന്റെ അമ്മയോട് സ്വാതന്ത്ര്യത്തോടെ പറയാൻ പറ്റുന്ന കാര്യങ്ങൾ സുകുവേട്ടന്റെ അമ്മയോട് പറയാൻ പറ്റില്ല. അമ്മയെന്ത് വിചാരിക്കും എന്ന ഭയമുണ്ടാകും. എന്നാൽ പെൺമക്കളുടെ അമ്മമാർ അവരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണമെന്നും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.

അമ്മമാരാണ് ആ ചിന്ത തിരുത്തേണ്ടത്. കുട്ടികൾക്ക് ഭയമുണ്ടാകും. നിന്നെ ഞാൻ പ്രസവിച്ച് വളർത്തിയത് പോലെ തന്നെ ആ രണ്ട് ആൺമക്കളെയും ആ അമ്മ വളർത്തിക്കൊണ്ട് വന്നതാണെന്ന് പെൺമക്കളോട് അവർ പറയണം. തന്റെ അമ്മ അങ്ങനെയായിരുന്നെന്നും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.

അമ്മായിയമ്മയിൽ നിന്നും മരുമക്കൾ അകലം കാണിക്കുന്നത് മനപ്പൂർവമല്ല. പൂർണിമയ്ക്കും സുപ്രിയക്കും യാത്രയ്ക്ക് സഹായത്തിന് അവനവന്റെ അമ്മ കൂടെ പോകുന്ന സുഖം ചിലപ്പോൾ അമ്മായിയമ്മയുള്ളപ്പോൾ കിട്ടണമെന്നില്ല. അമ്മയറിഞ്ഞാലും സാരമില്ല, അമ്മായിയമ്മ അറിയല്ലേ എന്ന് ചിന്തിക്കുന്ന മരുമക്കളുടെ കാലമാണിതെന്നും മല്ലിക സുകുമാരൻ തുറന്ന് പറഞ്ഞു. മരുമക്കളെ മല്ലിക സുകുമാരൻ പരോക്ഷമായി വിമർശിക്കുകയാണോ ചെയ്യുന്നതെന്ന ചോദ്യം പലപ്പോഴും വരാറുണ്ട്. എന്നാൽ രണ്ട് മരുമക്കളോടും തനിക്ക് വളരെ സ്നേഹമാണെന്നാണ് മല്ലിക പറയുന്നത്. മക്കളോടൊപ്പമല്ല മല്ലിക സുകുമാരൻ താമസിക്കുന്നത്. തൊട്ടടുത്ത് മറ്റൊരു ഫ്ലാറ്റിലാണ്. ഈയടുത്താണ് മല്ലിക സുകുമാരൻ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് താമസം മാറിയത്. മക്കളുടെ നിർബന്ധപ്രകാരമായിരുന്നു അത്. എന്നാൽ അപ്പോഴും മക്കളുടെ വീട്ടിൽ താമസിക്കാൻ മല്ലിക സുകുമാരൻ തയ്യാറായില്ല.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X