പൂര്‍ണിമയ്ക്കും ഇന്ദ്രനും പേടിയുണ്ട്! താന്‍ ഉടന്‍ തിരിച്ചെത്തുമെന്ന് മല്ലിക സുകുമാരന്‍! ചിത്രം കാണൂ!

സുകുമാരനോടും കുടുംബത്തിനോടും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. അച്ഛനും അമ്മയ്ക്കും പിന്നാലെയായി മക്കളും സിനിമയില്‍ സജീവമാവുകയായിരുന്നു. സിനിമാരംഗത്തുനിന്നുമായിരുന്നു മൂത്ത മരുമകള്‍ എത്തിയത്. രണ്ടാമത്തെ മരുമകളായെത്തിയ സുപ്രിയ നിര്‍മ്മാണക്കമ്പനിയുമായി സജീവമാണ്. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയായാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി പൃഥ്വിരാജും സുപ്രിയയും എത്തിയത്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് പൂര്‍ണിമയും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍.

വൈറസിന് പിന്നാലെയായി തുറമുഖവുമായെത്തുകയാണ് പൂര്‍ണിമ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരകുടുംബം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പോവുകയാണ് താനെന്ന് വ്യക്തമാക്കി എത്തിയ മല്ലിക സുകുമാരന്റെ പോസ്റ്റും ചിത്രവും ഇതിനോടകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രനും അനുവും അല്‍പ്പം ഡിപ്രസ്ഡാണെന്നും മല്ലിക കുറിച്ചിട്ടുണ്ട്. തനിക്കും ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുണ്ടെന്നും വൈകാതെ തന്നെ താന്‍ ഇവര്‍ക്കരികിലേക്ക് തിരിച്ചെത്തുമെന്നും മല്ലിക കുറിച്ചിട്ടുണ്ട്.

മരുമക്കളായല്ല മക്കളായാണ് പൂര്‍ണിമയേയും സുപ്രിയ മേനോനേയും താന്‍ കാണുന്നതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. മക്കളെ കണ്ടില്ലെങ്കിലും കൊച്ചുമക്കളെ കാണാനായി താന്‍ കൃത്യമായി എത്താറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. പൂര്‍ണിമയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചപ്പോള്‍ അഭിനന്ദനം അറിയിച്ച് മല്ലിക എത്തിയിരുന്നു. മികച്ച വനിത സംരംഭകയ്ക്കുള്ള പുരസ്‌കാരമായിരുന്നു താരത്തിന് ലഭിച്ചത്. മകളുടെ ഈ നേട്ടത്തില്‍ സന്തോഷവതിയാണ് താനെന്നും ആ മുഹൂര്‍ത്തം നേരില്‍ കാണാനായി പോവുന്നുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു.

Mallika Sukumaran

പൃഥ്വിരാജിനെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞ് സുപ്രിയ മേനോനും കഴിഞ്ഞ ദിവസം എത്തിയിരുന്നു. അലംകൃതയുടെ ജനനശേഷം തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും താരപത്‌നി തുറന്നുപറഞ്ഞിരുന്നു. ജോലിയില്‍ നിന്നും മാറിനില്‍ക്കാനുണ്ടായ കാരണത്തെക്കുറിച്ചും സുപ്രിയ വ്യക്തമാക്കിയിരുന്നു. കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മുന്നേറുന്ന വനിതയാണ് സുപ്രിയയെന്ന് ആരാധകര്‍ ഒന്നുകൂടെ ഉറപ്പിക്കുകയായിരുന്നു. മരുമകളുടെ അഭിമുഖത്തിന് കീഴില്‍ കമന്റുകളുമായി മല്ലികയും എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X