മരുമക്കളുടെ അമ്മമാരെ പോലെ ഞാനും തുടങ്ങിയാൽ..., മരുമക്കൾ മക്കളല്ല; അവരുടെ ലെെഫ് സ്റ്റെെൽ: മല്ലിക സുകുമാരൻ

മക്കളെക്കുറിച്ച് എപ്പോഴും അഭിമാനത്തോടെ സംസാരിക്കുന്ന അമ്മയാണ് നടി മല്ലിക സുകുമാരൻ. പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും ആരെങ്കിലും വിമർശിച്ചാൽ പ്രതികരിക്കാൻ മല്ലിക സുകുമാരൻ മടിക്കാറില്ല. എമ്പുരാൻ വിവാദ സമയത്ത് പൃഥ്വിരാജിന് വേണ്ടി ശക്തമായി സംസാരിച്ചത് മല്ലികയാണ്. മക്കളെ അങ്ങേയറ്റം സ്നേഹിക്കുന്ന അമ്മയാണെങ്കിലും മക്കൾ രണ്ട് പേർക്കും ഒപ്പമല്ല മല്ലിക കഴിയുന്നത്. മക്കളുടെ കുടുംബ ജീവിതത്തിൽ ശല്യമാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് നടി പറയാറ്.

പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കുന്നുണ്ട്. മക്കൾക്ക് തന്നോട് അതിയായ സ്നേഹമുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പരാമർശം. എന്റെ മരുമക്കൾക്ക് അതറിയാവുമോ എന്നറിയില്ല. എന്റെ രണ്ട് മക്കൾക്കും ഓണത്തിനും പിറന്നാളിനും എന്നോടൊപ്പമിരുന്ന് ഊണ് കഴിക്കണമെന്ന് വലിയ ആ​ഗ്രഹമാണ്. അതിന് വേണ്ടി അവർ പരമാവധി ശ്രമിക്കും. മകന് (പൃഥ്വിരാജ്) ആറാം തിയതി സെെമ അവാർഡായിരുന്നു. അഞ്ചാം തിയതി തിരുവോണം. നാലാം തിയതി രാത്രി അവൻ വന്നു. അമേരിക്കയിൽ നിന്നും എന്റെ ചേട്ടനും വന്നിരുന്നു. തിരുവോണത്തിന്റെ അന്ന് അവൻ പോയി. കാരണം എന്നാലേ പ്രോ​ഗ്രാമിന് എത്തൂ.

Mallika Sukumaran  Supriya Menon  Poornima Indrajith

വളരെ സത്യസന്ധമായി പറഞ്ഞാൽ മരുമക്കൾ എന്നും മരുമക്കളാണ്. മക്കളല്ല. മക്കളോട് പറയുന്ന അതേ ടോണിൽ ചിലപ്പോൾ മരുമക്കളോട് പറഞ്ഞാൽ അമ്മായിയമ്മ കളിക്കുകയാണ് അമ്മ എന്ന് പറയും. ഇന്നത്തെ കാലത്ത് അമ്മായിയമ്മ എന്ന് പറയുന്നത് ഭീകര ജന്തുവാണെന്ന് സമൂഹത്തിൽ പറഞ്ഞ് വെച്ചിട്ടുണ്ട്. അതിനൊരു അപവാദമായി എനിക്ക് ജീവിക്കണമെന്നുണ്ട്. അമ്മയ്ക്ക് ഇവിടെ വന്ന് നിന്നൂടെ എന്ന് മക്കൾ രണ്ട് പേരും എപ്പോഴും ചോദിക്കും. പക്ഷെ അവർക്കവരുടേതായ ലെെഫ് സ്റ്റെെലുണ്ട്.

ഭാര്യക്കും കുഞ്ഞുങ്ങൾക്കും അച്ഛന്റെ കൂടെ പുറത്ത് പോകണം എന്നായിരിക്കും ആ​ഗ്രഹം. അമ്മൂമ്മയുള്ളത് കൊണ്ടാണ്, അല്ലെങ്കിൽ അച്ഛൻ കൊണ്ട് പോയേനെ എന്ന് തോന്നില്ലേ. ഒരു പരിധി വരെ അത് ഞാൻ മാത്രമേ ചിന്തിക്കുന്നുള്ളൂ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പെൺമക്കൾക്ക് അവരുടെ അമ്മമാരോട് സ്വാതന്ത്ര്യം കൂടുതലായിരിക്കും. രാജുവിന്റെ അമ്മ വരുന്നു, ഇന്ദ്രന്റെ അമ്മ വരുന്നു എന്ന് പറയുന്നത് പോലെയല്ലല്ലോ സ്വന്തം അമ്മ വരുന്നത്. അത് കണ്ട് ഞാനും കൂടെ തുള്ളാൻ തുടങ്ങിയാൽ നടക്കില്ല.

സുപ്രിയയുടെയും പൂർണിമയുടെയും അമ്മമാർക്ക് മക്കളിലൂടെയാണ് സിനിമാ ഫീൽഡ് അറിയുന്നത്. ഞാൻ സ്വയം ഇതിനകത്ത് വന്ന് അഭിനയിച്ച്, പ്രൊഡ്യൂസ് ചെയ്ത് നാഷണൽ അവാർഡ് വാങ്ങിച്ചതാണ്. പിന്നിലുള്ള എഫെർട്ട് എനിക്കറിയാം. അമ്മയ്ക്ക് പനിയാണെന്ന് പറഞ്ഞാൽ മക്കൾക്ക് രണ്ട് പേർക്കും ടെൻഷനാണ്. ഒരു വർഷം മുമ്പ് ആശുപത്രിയാലായപ്പോൾ രണ്ട് പേരും വന്നിരുന്നെന്നും മല്ലിക സുകുമാരൻ ഓർത്തു.

Mallika Sukumaran

കുടുംബത്തെക്കുറിച്ച് മിക്കപ്പോഴും ന‌ടി മല്ലിക സുകുമാരൻ രസകരമായി സംസാരിക്കാറുണ്ട്. കരിയറിൽ തന്റേതായ തിരക്കുകൾ മല്ലിക സുകുമാരനുമുണ്ട്. സിനിമാ രം​ഗത്തിന് പുറമെ ടെലിവിഷൻ രം​ഗത്തും മല്ലിക ഇടയ്ക്ക് സാന്നിധ്യം അറിയിക്കാറുണ്ട്. പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വിശേഷങ്ങൾ ആരാധകർ അറിയാറ് അമ്മ മല്ലിക സുകുമാരനിലൂടെയാണ്. ഭർത്താവ് സുകുമാരനെക്കുറിച്ച് പരാമർശിക്കാത്ത മല്ലികയുടെ അഭിമുഖങ്ങൾ വിരളമാണ്. ഭർത്താവിനെക്കുറിച്ച് അഭിമാനത്തോടെയാണ് എപ്പോഴും മല്ലിക സുകുമാരൻ സംസാരിക്കാറ്. തന്റെ ജീവിതത്തെ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്തിയത് സുകുമാരനാണെന്നാണ് മല്ലിക സുകുമാരൻ പറയാറ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X