നാട്ടുകാർ പറയുന്നത് വെറുതെ, അവൻ അങ്ങനെയൊന്നുമില്ല; പൃഥ്വിരാജിന്റെ വിശ്വാസങ്ങളെപ്പറ്റി മല്ലിക
മലയാള സിനിമയെ ആഗോള നിലവാരത്തിൽ എത്തിക്കാൻ അശ്രാന്തം പരിശ്രമിക്കുന്നവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. വ്യത്യസ്‌ഥത ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് വല്ലാത്തോരു ആവേശമാണ്.

പൃഥ്‌വിരാജ് തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലും അദ്ദേഹം പൊതുവേദിയിലും മറ്റും എടുക്കുന്ന നിലപാടുകളിലും നിന്നെല്ലാം നമുക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യം ഉണ്ട്. അദ്ദേഹം ഈശ്വര വിശ്വാസി അല്ല എന്ന്. ഇടതുപക്ഷ ചിന്താഗതിയുള്ള പല ചിത്രങ്ങളിലും താരം തിരഞ്ഞെടുക്കുന്നതും ആരാധകർക്കിടയിൽ ഈ ചോദ്യം ഉയർത്തി.
എന്നാൽ അടുത്തിടെ അദ്ദേഹത്തിന്റ അമ്മ മല്ലിക സുകുമാരൻ നൽകിയ അഭിമുഖമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത് ഒന്നു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനാലാണ് താരം പൃഥ്വിരാജിന്റെ ഈശ്വരഭക്തിയെ കുറിച്ച് സംസാരിച്ചത്.
പൃഥ്വിരാജ് യുക്തിവാദി അല്ലെന്നും വലിയ ഈശ്വര വിശ്വാസി ആണെന്നും എന്നാൽ മതത്തെക്കുറിച്ച് സംസാരിക്കുന്നത് താരത്തിന് ഇഷ്ടമില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
" അവൻ എപ്പോഴും പറയും, എന്തുവാ അമ്മെ നമ്മുടെ നാട്ടിൽ മാത്രമാണല്ലോ ഇതിനെ ബെയ്‌സ് ചെയ്തുള്ള വഴക്കുകളും ചർച്ചകളുമൊക്കെ." മല്ലിക സുകുമാരൻ പറഞ്ഞു.
മതത്തെ ഇഷ്ട്ടം ഇല്ലെങ്കിലും മകൻ നല്ല ഈശ്വര വിശ്വാസി ആണെന്നും വീട്ടിൽ പൂജ മുറിയൊക്കെ നല്ലപോലെയാണ് നോക്കുന്നതെന്നും പൃഥ്വിരാജെയും ഭാര്യയും മകളും ഒരുപോലെ ദൈവ വിശ്വാസികളാണെന്നും മല്ലിക പറഞ്ഞു. മകൻ ഷൂട്ടിനായി പോകുന്നതിനു മുൻപ് രാവിലെ അമ്പലത്തിൽ പോയിട്ടാണ് മിക്കപ്പോഴും പോകാറെന്നും മല്ലിക വ്യക്തമാക്കി.
"ഒട്ടും സമയം ഇല്ലെങ്കിൽ എന്തെങ്കിലും കാര്യത്തിന് വൈകിട്ട് ഇവിടെ ഫ്‌ളൈറ്റിൽ വരുകയാണെങ്കിൽ തിരിച്ച് രാവിലെ നാല് മണിക്ക് കുളിച്ച് അമ്പലത്തിൽ തൊഴുതിട്ട ആറുമണിക്കുള്ള ഫ്‌ളൈറ്റിൽ കയറിപോവുന്നത്." യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ ധരിക്കുന്നതാണെന്നും മല്ലിക സുകുമാരൻ പറയുന്നു.
കുഞ്ഞിലേ പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാർ ശാഖയിൽ കുറച്ച് നാൾ പോയിരുന്നെന്നും അത് സൂര്യ നമസ്കാരവും മറ്റും പഠിക്കാൻ മാത്രമായിരുന്നുവെന്നും മല്ലിക പറഞ്ഞു.
ഇരുവരും സൈനിക സുഖൂളിൽ പഠിച്ചത് കാരണം അവരുടെ മനസ്സിൽ ജാതി ചിന്തകൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ ഇരുവരും നല്ല ഈശ്വര വിശ്വാസികളാണെന്നും മല്ലിക സുകുമാരൻ ആവർത്തിച്ചു.


Click it and Unblock the Notifications