വളരെ ഭംഗിയായി സുപ്രിയ ആ ജോലി നിറവേറ്റി! മരുമകളെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരന്‍! കാണൂ!
സിനിമയിലായാലും ജീവിതത്തിലായാലിം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കി മുന്നേറുന്ന താരപുത്രനാണ് പൃഥ്വിരാജ്. കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയും അഭിപ്രായ പ്രകടനവും നടത്തുന്നതിനാല്‍ തന്റേടി, അഹങ്കാരി, ജാഡ ഇത്യാദി വിശേഷങ്ങള്‍ തുടക്കത്തില്‍ തന്നെ താരപുത്രന് ചാര്‍ത്തിക്കൊടുത്തിരുന്നു. ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയായാണ് താരപുത്രന്‍ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുമായെത്തിയത്. സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയത്. മികച്ച സിനിമകള്‍ സമ്മാനിക്കുകയെന്ന ലക്ഷ്യവുമായാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയത്. ഈ ബാനറില്‍ നിന്നും പുറത്തിറങ്ങുന്ന ആദ്യ സിനിമയായ നയന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് സംയുക്തമായാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇതാദ്യമായാണ് സോണി പിക്‌ചേഴ്‌സ് മലയാളത്തില്‍ തുടക്കം കുറിക്കുന്നത്.
ഫെബ്രുവരി ഏഴിനാണ് നയന്‍ തിയേറ്ററുകളിലേക്കെത്തുന്നത്. അച്ഛനും മകനും തമ്മിലുള്ള കഥയുമായാണ് സിനിമയെത്തുന്നത്. സയന്റിഫിക് ത്രില്ലറായെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ പോസ്റ്ററും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വാമിഖ ഗബ്ബി, മംമ്തമ മോഹന്‍ദാസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിരുന്നു. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചും പൃഥ്വിയുടെയും സുപ്രിയയുടെയും വിശേഷത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

സുപ്രിയയുടെ പങ്ക്
മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായിരുന്നു സുകുമാരന്‍. ഒരുകാലത്ത് നിറഞ്ഞുനിന്നിപുന്ന അദ്ദേഹം ഭാവിയില്‍ തന്റെ മക്കള്‍ക്കായി സംവിധായകര്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയുണ്ടാവുമെന്ന് പ്രവചിച്ചിരുന്നു. ആ കാഴ്ച കാണാന്‍ അദ്ദേഹത്തിനായില്ലെങ്കിലും പില്‍ക്കാലത്ത് സംഭവിച്ചത് അതായിരുന്നു. കുടുംബത്തിലേക്കെത്തിയ മരുമക്കളും മക്കളുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയേകി ഒപ്പം നില്‍ക്കുകയാണ്. നയന്‍ സിനിമയുടെ പ്രൊഡക്ഷനില്‍ സുപ്രിയ നടത്തിയ ഇടപെടലുകള്‍ക്ക് അഭിനന്ദനവുമായാണ് ഇത്തവണ മല്ലിക എത്തിയിട്ടുള്ളത്.

ക്രഡിറ്റ് മരുമോള്‍ക്കാണ്
സംവിധാനത്തിലും നിര്‍മ്മാണത്തിലും ചുവട് വെച്ച പൃഥ്വിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി സുപ്രിയ മേനോന്‍ ഒപ്പമുണ്ടായിരുന്നു. നയന് ഭാവുകങ്ങള്‍ നേരുന്നതിനൊപ്പം തന്നെ സിനിമ പ്രാവര്‍ത്തികമാക്കിയതില്‍ 75 ശതമാനം ക്രെഡിറ്റും മരുമകള്‍ക്കാണെന്നും അവര്‍ പറയുന്നു. ആ ജോലി വളരെ ഭംഗിയായി എന്റെ മോള് ഏറ്റെടുത്തു. 50 അല്ല 75 ശതമാനം ജോലിയും സുപ്രിയയുടേതാണ്.

പൃഥ്വിയുടെ ധൈര്യം
തന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളില്‍ താന്‍ പ്രകടിപ്പിച്ച അതേ ധൈര്യവും മനോബലവുമാണ് പൃഥ്വിക്ക് കിട്ടിയിട്ടുള്ളത്. തന്റെ മക്കളിലേക്ക് ഒന്നും നിര്‍ബന്ധപൂര്‍വ്വം തിരുകിക്കയറ്റാന്‍ താന്‍ സ്രമിച്ചിട്ടില്ല. അന്നത്തെ ആ ഒരു മനാസിക ബലമായിരിക്കാം ചില സന്ദര്‍ഭങ്ങളിലൊക്കെ ധൈര്യപൂര്‍വ്വം അതിജീവിച്ച് എന്റെ മോന്‍ മുന്നോട്ട് പോയിട്ടുള്ളത്. സ്വന്തം ജീവിതത്തിലെ കാഴ്ചപ്പാടുകളും അനുഭവങ്ങളും തന്നെയായിരിക്കാം നയന്‍ എന്ന സിനിമയെ ചിത്രം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ പൃഥ്വിരാജിന് കഴിഞ്ഞതെന്നും മല്ലിക പറയുന്നു.

മരുമക്കളെക്കുരിച്ചോര്‍ത്ത് ആശങ്ക
അച്ഛനില്ലാതെ താന്‍ വളര്‍ത്തിയ രണ്ട് ആണ്‍മക്കളുടെയും ഭാര്യമാര്‍ തന്നെ സ്‌നേഹിക്കുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് ശേഷം ഈ ആശങ്കയില്‍ കാര്യമില്ലെന്ന് മനസ്സിലാക്കിയെന്നും അവര്‍ വ്യക്തമാക്കുന്നു. സിനിമയിലും സീരിയലിലുമായി അറിയപ്പെടുന്ന താരമായി നില്‍ക്കുന്നതിനിടയിലാണ് പൂര്‍ണ്ണിമയെ ഇഷ്ടമാണെന്ന് ഇന്ദ്രജിത്ത് അറിയിച്ചത്. പഠനം കഴിഞ്ഞ് ജോലി ലഭിച്ചതിന് ശേഷം വിവാഹം നടത്താമെന്ന മറുപടിയാണ് അന്ന് നല്‍കിയത്.

പൂര്‍ണ്ണിമ എത്തിയപ്പോള്‍
ബിടെക്ക് കഴിഞ്ഞ് ജോലി ലഭിച്ചതിന് ശേഷമാണ് ഇന്ദ്രജിത്ത് പൂര്‍ണ്ണിമയെ വിവാഹം ചെയ്തത്. ഇന്ദ്രന്റെ കാര്യങ്ങളോടൊപ്പം പൃഥ്വിയേയും തന്നെയും പൂര്‍ണ്ണിമ നന്നായി പരിഗണിച്ചിരുന്നു. മകളുടെ സ്ഥാനത്തു നിന്ന് കാര്യങ്ങള്‍ ചെയ്തുവെന്നും മല്ലിക തുറന്നുപറഞ്ഞിരുന്നു. സിനിമയിലെത്തിയതിന് ശേഷം പല നായികമാരെയും ചേര്‍ത്ത് പൃഥ്വിരാജിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നില്ലെന്നും മല്ലിക പറയുന്നു. വിവാഹത്തെക്കുറിച്ച് അവന്‍ കൃത്യമായി അറിയിക്കും എന്ന വിശ്വാസമുണ്ടായിരുന്നു.

സുപ്രിയയെ ഇഷ്ടമാണെന്ന് അറിയിച്ചു
സുപ്രിയയെ ഇഷ്ടമാണെന്ന് പൃഥ്വി അറിയിച്ചതോടെ അവരുടെ വിവാഹം നടത്തി. തുടക്കത്തില്‍ സുപ്രിയയ്ക്ക് തന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അത് മനസ്സിലാക്കിയാണ് താന്‍ പെരുമാറിയതെന്നും അവര്‍ പറയുന്നു. മരുമക്കളുടെ വരവിന് ശേഷം കുടുംബത്തില്‍ സമാധാനം നില നില്‍ക്കണമെങ്കില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം നല്‍കണം. ഇത് പാലിക്കാന്‍ വേണ്ടിയാണ് അവരോടൊപ്പം താമസിക്കാതെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്നും മല്ലിക നേരത്തെ വ്യക്തമാക്കിയിരുന്നു.
വീഡിയോ കാണാം
സുപ്രിയയെക്കുറിച്ച് മല്ലിക സുകുമാരന്‍ വീഡിയോ കാണാം.


Click it and Unblock the Notifications