twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന് വേണ്ടി നിയമവിരുദ്ധമായി കാര്യം ചെയ്തു എന്ന് നാളെ പറയിപ്പിക്കരുതെന്ന് മല്ലിക സുകുമാരന്‍

    |

    ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ജോര്‍ദാനിലെത്തിയ ബ്ലെസിയും സംഘവും അവിടെ കുടുങ്ങിയെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കൊറോണ വൈറസ് വ്യാപകമായതിന്റെ പശ്ചാതലത്തില്‍ ജോര്‍ദാനിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ ഷൂട്ടിങ് നിര്‍ത്തി വെക്കുകയായിരുന്നു. അവിടുത്തെ സാഹചര്യം വ്യക്തമാക്കി സംവിധായകന്‍ ബ്ലെസി അയച്ച മെയില്‍ വലിയ ചര്‍ച്ചയായി.

    പിന്നാലെ തങ്ങള്‍ സുരക്ഷിതരാണെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നും അറിയിച്ച് കൊണ്ട് പൃഥ്വിരാജും എത്തിയിരുന്നു. വിസാ കാലാവധി തീരുന്നതാണ് പ്രധാന പ്രശ്‌നമെന്ന് അറിഞ്ഞതോടെ കേന്ദ്രമന്ത്രി അടക്കം ഇടപ്പെട്ടിരുന്നു. ഉടനെ തിരിച്ച് കൊണ്ട് വരാന്‍ പറ്റുന്ന സാഹചര്യമല്ലാത്തതിനാല്‍ വിസാ കാലാവധി നീട്ടാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്.

    മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ

    ഇതിനിടെ പൃഥ്വിരാജിന്റെ പേരില്‍ ചില ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. സിനിമാ സംഘത്തിന് മാത്രമായി ഒരു പ്ലെയിന്‍ ഏര്‍പ്പാടാക്കി നാട്ടിലേക്ക് എത്തിക്കാമെന്ന ചര്‍ച്ചകള്‍ വന്നത് സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചു. പല വിദേശ രാജ്യങ്ങളിലും കുടുങ്ങി കിടക്കുന്ന ഒരുപാട് സാധാരണക്കാര്‍ ഉണ്ടെന്നും അവര്‍ക്ക് ലഭിക്കാത്ത പിന്തുണ സിനിമാക്കാര്‍ക്ക് മാത്രം കൊടുക്കുന്നത് ശരിയാണോ എന്ന തരത്തിലൊക്കെ ആരോപണങ്ങള്‍ വന്നു. എന്നാല്‍ അങ്ങനെയൊരു നീക്കത്തിന്റെ ആവശ്യമില്ലെന്നും മകന്‍ സുരക്ഷിതനാണെന്നും മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍.

     മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ

    'ഷൂട്ടിങ് നിര്‍ത്തി വച്ചത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ സംഭവിച്ചതാണ്. ജോര്‍ദാനില്‍ വളരെ സ്‌ട്രോംഗായിട്ടാണ് കര്‍ഫ്യൂ ഡിക്ലയര്‍ ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടിലായിരുന്നു കാര്യങ്ങള്‍ പൊയ്‌കൊണ്ടിരിക്കുന്നത്. ബ്ലെസി മെയില്‍ അയച്ചിട്ടുണ്ടെന്ന് ചാനലുകളില്‍ കൂടിയാണ് ഞാനും അറിഞ്ഞത്. വര്‍ക്ക് നടക്കുന്നില്ല എന്ന ബുദ്ധിമുട്ടല്ലാതെ മോന് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നമ്മുടെ അവസ്ഥ പോലെ തന്നെയാണ് അവിടെയും. അങ്ങോട്ടോ ഇങ്ങോട്ടോ യാതൊരുവിധ വാഹന സൗകര്യങ്ങളുമില്ല.

    മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ

    പ്രധാനപ്പെട്ട ഒരു കാര്യം, ഞാന്‍ ഒരു മെസേജ് അയച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി മുരളീധരന്‍ സാര്‍ വിളിച്ചിരുന്നു. അദ്ദേഹത്തെ അറിയാം എന്നേയുള്ളു, വലിയ പരിചയമില്ലായിരുന്നു. വിസ സംബന്ധമായോ, താമസ സംബന്ധമായോ യാതൊരു കുറവും വരാതെ ഞങ്ങള്‍ എല്ലാ ഏര്‍പ്പാടും ചെയ്തിട്ടുണ്ട്. അതിലൊന്നും ഒരു ടെന്‍ഷനും വേണ്ട. എന്നാണോ യാത്ര ചെയ്യാന്‍ സൗകര്യം കിട്ടുന്നത്, അന്ന് വരെ അവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകാതെ എംബസി വഴി എല്ലാ കാര്യങ്ങളും ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞത്.

    വിവാഹശേഷം സന്തോഷ കുടുംബ ജീവിതം നയിക്കുന്നു! ശ്രീകുമാറിന്റെയും സ്‌നേഹയുടെയും പുത്തന്‍ ഫോട്ടോസ്വിവാഹശേഷം സന്തോഷ കുടുംബ ജീവിതം നയിക്കുന്നു! ശ്രീകുമാറിന്റെയും സ്‌നേഹയുടെയും പുത്തന്‍ ഫോട്ടോസ്

    മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ

    പ്രത്യേകമായിട്ട് ഒരു പ്ലെയിനില്‍ കൊണ്ട് വരുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. സ്വാഭാവികമായിട്ടും അത് ശരിയല്ല എന്ന അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്. പലയിടങ്ങളിലും നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. നിയമവിരുദ്ധമായി ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്തു എന്ന് നാളെ സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നും' മല്ല സുകുമാരന്‍ പറയുന്നു.

    മകളും മരിച്ച് പോയ അച്ഛനുമൊക്കെ അധിക്ഷേപം നേരിടുന്നു! എല്ലാത്തിനും പരിധിയുണ്ടെന്ന് ആര്യമകളും മരിച്ച് പോയ അച്ഛനുമൊക്കെ അധിക്ഷേപം നേരിടുന്നു! എല്ലാത്തിനും പരിധിയുണ്ടെന്ന് ആര്യ

    English summary
    Mallika Sukumaran Talks About Aadujeevitham Crew
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X