പൃഥ്വിരാജിനെയാണോ ഇന്ദ്രജിത്തിനെയാണോ കൂടുതല്‍ ഇഷ്ടം? മല്ലിക സുകുമാരന്റെ ഉത്തരം ഇങ്ങനെയാണ്
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ സിനിമാ കുടംബമാണ് മല്ലിക സുകുമാരന്റേത്. ഭര്‍ത്താവും മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം സിനിമാ താരങ്ങളാണ്. സുകുമാരന്റെയും മല്ലിക സുകുമാരന്റെയും രണ്ട് ആണ്‍ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് കേരളത്തിന് അഭിമാനമായി മാറിയ നടന്മാരാണ്. അഭിനയത്തിന്റെ കാര്യത്തില്‍ ഓരോ ദിവസം കഴിയുംതോറും അത്ഭുതമായി കൊണ്ടിരിക്കുകയാണ് ഇന്ദ്രജിത്ത്.
അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കും നിര്‍മാണത്തിലേക്കുമെല്ലാം ചുവടുവെച്ച് പൃഥ്വിരാജ് പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ഈ രണ്ട് മക്കളില്‍ ആരാണ് കേമനെന്ന് ചോദിച്ചാല്‍ മല്ലിക കുഴങ്ങി പോകും. അതേ ചോദ്യത്തിന് രസകരമായ രീതിയില്‍ ഉത്തരം നല്‍കിയിരിക്കുകയാണ് മല്ലികയിപ്പോള്‍. നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് മല്ലിക സുകുമാരന് ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നത്.

ഇന്ദ്രന്‍ ആദ്യമായി അഭിനയിക്കുന്നത് വിജയ് തമ്പിയുടെ ടെലിഫിലിമിലാണ്. അഭിരാമിയും ഇന്ദ്രനും കൂടെ. അത് അഭിനയിച്ച് കണ്ടപ്പോള്‍ ഈ വീഡിയോ ഫിലിം വിനയന്‍ കണ്ടു. അങ്ങനെയാണ് ഊമപ്പെണ്ണിന് ഉരിയാട പയ്യനില്‍ അഭിനയിച്ചത്. ഇന്ദ്രന്‍ ഓള്‍റെഡി എംപ്ലോയിഡ് ആയിരുന്നു. ഡിസ്റ്റിംഗ്ഷനോട് കൂടി തന്നെ കംപ്യൂട്ടര്‍ എഞ്ചിനീയറൊക്കെ പാസായി.

ഞങ്ങളുടെ ചേട്ടന് തന്നെ അമേരിക്കന്‍ കമ്പനിയില്‍ അതിന്റെ മദ്രാസില്‍ ഓഫ്‌ഷോര്‍ സെന്റര്‍ ചെന്നൈയില്‍ ആയിരുന്നു. അവിടെ ജോലി ചെയ്യുകയായിരുന്നു ഇന്ദ്രന്‍. അവിടുന്ന് ഞാന്‍ ഇതൊന്ന് അഭിനയിച്ചോട്ടെ എന്ന് ചോദിച്ചു. ഒരു മാസത്തെ കാര്യമല്ലേ ഉള്ളു, ലീവ് എടുത്ത് പോട്ടെ എന്ന് ചേട്ടനും പറഞ്ഞു. അങ്ങനെ ജോലിയ്ക്ക് കേറി ഏഴാം മാസമാണ് ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ വരുന്നത്.

രാജുവിന്റെ ഓസ്‌ട്രേലിയയിലെ പഠിത്തമൊക്കെ കൊണ്ട് ഒരുപാട് കാര്യങ്ങള്‍ അവര്‍ തന്നെ ജീവിച്ച് പഠിച്ചു. ഒരുപാട് വായനാശീലം. രണ്ട് പേരും വായിക്കും. അന്നൊക്കെ ഇന്ദ്രന്‍ കൂടുതലും പാട്ടും രാജു കൂടുതലും പുസ്തക വായനുമായിരുന്നു. ഇതിനിടെയാണ് മക്കളില്‍ ആരെയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം എന്നുള്ള ചോദ്യം ആനി ചോദിക്കുന്നത്. രണ്ട് മക്കളില്‍ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ വലത്തെ കണ്ണ് ആണോ ഇടത്തേക്കണ്ണാണോ ഇഷ്ടമെന്ന് ചോദിക്കുന്ന പോലെയാണെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്.

രണ്ട് പേര്‍ക്കും രണ്ട് സ്റ്റൈലാണ്. കുറച്ച് കൂടി യംഗ്‌സ്റ്റേര്‍സ് പൃഥ്വിയുടെ നിറവും ഗ്ലാമറും കൂളിംഗ് ഗ്ലാസുമൊക്കെ വച്ച് കഴിഞ്ഞാല്‍ ഓയ്യോ എന്ന് പറയുന്നവരുണ്ട്. എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ദ്രന്‍ എന്ന് പറഞ്ഞാല്‍ ബേസിക്കലി വെരി ഗുഡ് ആക്ടര്‍. നല്ല നടനാണ് ഇന്ദ്രന്‍. ആദ്യം തന്നെ ഇന്ദ്രന്‍ എല്ലാ കഥാപാത്രങ്ങളും ചെയ്തിട്ടാണ് ഹീറോയിലേക്ക് വന്നത്. രാജു മൂവി നമ്പര്‍ വണ്ണില്‍ ഹീറോ ആയി. അത് കൊണ്ട് തന്നെ അതില്‍ മാത്രം സ്റ്റിക്കോണ്‍ ചെയ്ത് പോയി. നായകന്‍ എന്നുള്ള നിലയില്‍ ചെറുപ്പക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് പൃഥ്വിയെ ആണെങ്കിലും ഞാന്‍എവിടെയെങ്കിലും പുറത്ത് പോയാല്‍ ഇന്ദ്രന്‍ എന്തൊരു നല്ല നടനാണെന്ന് പറയും.


Click it and Unblock the Notifications