പൃഥ്വിയോടും ഇന്ദ്രനോടും ഒരു ആവശ്യമായി അമ്മ മല്ലിക സുകുമാരൻ, കമന്റ് വൈറലാകുന്നു....
മലയള പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛൻ സുകുമാരനും അമ്മ മല്ലികയും പൃഥ്വിയും ഇന്ദ്രജിത്തും ഇവരുടെ ഭാര്യമാരായ പൂർണ്ണിമയും സുപ്രിയയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവരുടെ കുടുംബ വിശേഷങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ഹോട്ട് ടോപ്പിക്കാണ്.

ദിവസങ്ങൾക്ക് മുൻപ് സുകുമാരൻ ഫാമിലിയിലെ മൂന്ന് ജനറേഷന്റെ ചിത്രം പങ്കുവെച്ച് സുപ്രിയ രംഗത്തെത്തിയിരുന്നു. അച്ഛന്‍ സുകുമാരന്റെ ചിത്രത്തിന് താഴെ രണ്ട് കസേരകളിലായി ഇരിക്കുന്ന മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും. ഇവരുടെ മടിയിലായി മക്കളായ അല്ലിയും നക്ഷത്രയും ഇരിക്കുന്നു. കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്ന ഒരു വാരാന്ത്യത്തിലെ ചിത്രമായിരുന്നു സുപ്രിയ പങ്കുവെച്ചത്. മൂന്ന് തലമുറകള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ഇതേ ചിത്രം പൃഥ്വിരാജും പോസ്റ്റ് ചെയ്യുകയുണ്ടായിരുന്നു. ഇവരുടെ ഫാമിലി ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ഇപ്പോഴിത മകൻ പങ്കുവെച്ച പോസ്റ്റിന് രസകരമായ മറുപടിയുമായി അമ്മ മല്ലിക സുകുമാരൻ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ദ്രാ, രാജു സിനിമ ചിത്രീകരണം പുനരാരംഭിക്കും വരെ എല്ലാ വീക്കെൻഡുകളും അമ്മയ്ക്കൊപ്പം തിരുവനന്തപുരത്തെ ഈ അപ്പാർട്ട്മെന്റിൽ കഴിയൂ.. എന്നായിരുന്നു കമന്റ്. നിമിഷം നേരം കൊണ്ടായിരുന്നു മല്ലിക സുകുമാരന്റെ കമന്റ് സോഷ്യൽ മീഡിയയിൽ വൈറലായത്. അമ്മയ്ക്ക് പിന്തുണയുമായി പ്രേക്ഷകരും രംഗത്തെത്തി.ഷൂട്ടിങ്ങിനും മറ്റുമുള്ള സൗകര്യാർഥം പൃഥ്വിയും ഇന്ദ്രജിത്തും കൊച്ചിയിലാണ് താമസം. മല്ലിക തിരുവനന്തപുരത്തും.
ആട് ജീവിതത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ജോർദാനിൽ നിന്ന് മടങ്ങി എത്തിയ പൃഥ്വി ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പമാണ് ഇപ്പോഴുള്ളത്. ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ഒരു മലയാളി സെലിബ്രിറ്റിയും പൃഥ്വി രാജ് ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇവരുടെ ചെറിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.


Click it and Unblock the Notifications