twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ കാലില്‍ തൊട്ടുവന്ദിച്ച് പൃഥ്വിരാജ്! പൃഥ്വിയുടെ കരിയറിലെ ഭാഗ്യത്തെുറിച്ച് മല്ലിക സുകുമാരന്‍!

    |

    നന്ദനമെന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന പുതുമുഖ നായകനെ പ്രേക്ഷകര്‍ ആദ്യമായി കണ്ടത്. സിനിമാകുടുംബത്തിലെ ഇളംതലമുറയുടെ വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. സുകുമാരന്റേയും മല്ലിക സുകുമാരന്റേയും മക്കള്‍ ഭാവിയില്‍ മലയാള സിനിമ അടക്കിഭരിക്കുമെന്ന പ്രവചനങ്ങള്‍ വളരെ മുന്‍പ് തന്നെ നടന്നിരുന്നു. സിനിമയില്‍ നിന്നും തിക്താനുഭവങ്ങള്‍ നേരിട്ടപ്പോള്‍ സുകുമാരന്‍ തന്നെ മക്കളുടെ വരവിനെക്കുറിച്ച് പറഞ്ഞിരുന്നു. ഭാവിയില്‍ മലയാള സിനിമ ഭരിക്കുന്നത് അവരായിരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് കാണാന്‍ സുകുമാരന്‍ ഉണ്ടായിരുന്നില്ലെങ്കിലും പില്‍ക്കാലത്ത് സംഭവിച്ചത് അതായിരുന്നു.

    അഭിനേതാവായി മുന്നേറുന്നതിനിടയിലായിരുന്നു സംവിധാനത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. ലൂസിഫറിലൂടെയായിരുന്നു ആ സ്വപ്‌നം പൃഥ്വിരാജ് യാഥാര്‍ത്ഥ്യമാക്കി മാറ്റിയത്. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല മേക്കിംഗിലും ചിത്രത്തിന് വ്യത്യസ്തകളേറെയായിരുന്നു. ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ സിനിമ മലയാള സിനിമയുടെ ചരിത്രവും തിരുത്തിക്കുറിക്കുകയായിരുന്നു. മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന ക്രഡിറ്റും അതിലേക്ക് നയിച്ച സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജിനും മികച്ച അഭിനന്ദനമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ വിജയാഘോഷം നടന്നത്.

    ലൂസിഫറിന്റെ വിജയാഘോഷം

    മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ സെയ്ദ് മസൂദ് എന്ന അതിഥിയായാണ് പൃഥ്വിരാജ് എത്തിയത്. ഇഷ്ടപ്പെട്ട താരങ്ങളെ അണിനിരത്തി സിനിമയൊരുക്കിയെന്ന് മാത്രമല്ല അവര്‍ക്കൊപ്പം പ്രധാന വേഷത്തിലെത്താനും പൃഥ്വിരാജിന് കഴിഞ്ഞിരുന്നു. മലയാളത്തിലെ ആദ്യ 150, 200 കോടി നേട്ടം സ്വന്തമാക്കിയാണ് ലൂസിഫര്‍ കുതിച്ചത്. 100 ദിനം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസമായിരുന്നു നടത്തിയത്.

    ആശീര്‍വാദത്തോടെ ലാലേട്ടന്‍

    ആശീര്‍വാദ് സിനിമാസിന്റെ 6 സിനിമകളുമായി ബന്ധപ്പെട്ടാണ് ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പരിപാടി നടത്തിയത്. ലൂസിഫര്‍, ഒടിയന്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകളുടെ വിജയാഘോഷത്തിനൊപ്പമായാണ് എമ്പുരാന്‍, അറബിക്കടലിന്റെ സിംഹം, ബറോസ് തുടങ്ങിയ സിനിമകളുടെ വിശേഷവും പങ്കുവെച്ചത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. താരങ്ങളുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

    കുടുംബസമേതം

    മോഹന്‍ലാല്‍ കുടുംബസമേതമായാണ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രണവും സുചിത്രയുമൊക്കെ വേദിയിലെത്തി സംസാരിച്ചിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ 6 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പങ്കുവെച്ചിരുന്നു. കുഞ്ഞാലി മരക്കാര്‍ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനത്തിനിടയിലെ വിവാദങ്ങള്‍ക്കുള്ള ചുട്ടമറുപടി കൂടിയാണ് കണ്ടതെന്നായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍. പ്രിയദര്‍ശന്‍ ഇത്തവണയും വിസ്മയിപ്പിക്കുമെന്നായിരുന്നു താരങ്ങളുടെ പ്രതികരണം. പൃഥ്വിരാജ്, സിദ്ദിഖ്, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി പേരാണ് ഇതേക്കുറിച്ചുള്ള പ്രതികരണവുമായി എത്തിയത്.

    മല്ലിക സുകുമാരന്റെ വാക്കുകള്‍

    ലൂസിഫര്‍ വിജയാഘോഷത്തില്‍ പങ്കെടുക്കാനായി മല്ലിക സുകുമാരനും എത്തിയിരുന്നു. പ്രതികരണത്തെക്കുറിച്ചറിയാനായി തനിക്കരികിലേക്കെത്തിയ മാധ്യമപ്രവര്‍ത്തകരോട് അവര്‍ സംസാരിച്ചിരുന്നു. എന്‍റെ മകന്‍ സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ അതിലെ നായകന്‍ എന്‍റെ ലാലു. ഇതിലും വലിയ തുടക്കം എന്‍റെ മകന് വേറെ എവിടെ കിട്ടും.
    ഞാനാ ചതുരം ഒന്നു വരച്ച് നോക്കി. ആന്‍റണിയില്‍ നിന്ന് ലാലുവിലേക്ക് ലാലുവില്‍ നിന്ന് മുരളിയിലേക്ക്. മുരളിയില്‍ നിന്ന് പൃഥ്വിയിലേക്ക്. അതു ചെന്ന് അവസാനിക്കുന്നത് സുകുവേട്ടനിലേക്ക്. ലാലുവിനോടുള്ള സ്നേഹം എന്‍റെ മോന് കൊടുത്ത അനുഗ്രഹമായി കാണുന്നു. പൃഥ്വിയുടെ ഏറ്റവും വലിയ ഭാഗ്യം ഒരു നടന്‍ ആയതിലേറെ ഒരു സംവിധായകനായതിലാണെന്നായിരുന്നു മല്ലിക സുകുമാരന്‍റെ വാക്കുകള്‍.

    English summary
    Mallika Sukumaran Talking About Lucifer Success.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X