twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിലത് നേടുമ്പോള്‍ ചിലത് നഷ്ടമാകും! നിവേദ്യത്തിലെ നായകനാവേണ്ട അവസരത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍

    |

    മലയാളത്തിലെ യുവനടനായ ഉണ്ണി മുകുന്ദന്‍ സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷത്തോളമാകാന്‍ പോവുകയാണ്. ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ണി നേടിയെടുത്തത്. ഇപ്പോഴിതാ പുതിയൊര ചുവടുവെപ്പ് നടത്താനൊരുങ്ങുകയാണ് താനെന്ന് കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

    ഉണ്ണി മുകുന്ദന്‍ ഇനി നിര്‍മ്മാതാവ് ആവുകയാണ്. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. പിന്നാലെ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. സൗന്ദര്യം മാത്രമേ ഉള്ളുവെന്ന് പറഞ്ഞ് തുടക്ക കാലത്ത് നേരിടേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ചാണ് കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി പറയുന്നത്.

    ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

    സിനിമ കരിയറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ മനോഭാവം ലോഹിസാറിന് ഇഷ്ടമായി. നിവേദ്യത്തില്‍ നായകനാകാനുള്ള അവസരം തന്നെങ്കിലും ആത്മവിശ്വാസമില്ലായിരുന്നത് കൊണ്ട് ഞാനത് ചെയ്തില്ല. ഒന്നുമറിയാതെ സിനിമയിലേക്ക് എടുത്ത് ചാടണ്ട എന്നായിരുന്നു തീരുമാനം. പക്ഷേ, വൈകാതെ ലോഹിസാര്‍ നമ്മെ വിട്ട് പോയി. ഞാന്‍ ഇനി എന്ത് എന്ന കണ്‍ഫ്യൂഷനിലുമായി. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ എനിക്ക് കുറേ ചീത്തപ്പേര് കിട്ടിയിട്ടുണ്ട്. അതിന്റെ തുടക്കം സാറിന്റെ മരണത്തിലാണ്. എന്റെ ജാതകം ശരിയല്ലാത്തത് കൊണ്ടാണ് ലോഹിതദാസ് സാര്‍ മരിച്ചെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍.

    ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

    അപ്പോഴെക്കും തമിഴില്‍ നിന്ന് ആദ്യം അവസരം ലഭിച്ചു. അതു കഴിഞ്ഞ് പ്രമോദ് പപ്പന്‍ സാര്‍ ബാങ്കോക്ക് സമ്മര്‍ എന്ന സിനിമയിലെ വില്ലനാകാന്‍ വിളിച്ചു. അത് കഴിഞ്ഞപ്പോഴെക്കും ദിലീപ് പണിക്കര്‍ എന്ന അസോസിയേറ്റ് ഡയറക്ടര്‍ എന്നെ ബാബുചേട്ടന് (ബാബു ജനാര്‍ദ്ദനന്‍) പരിചയപ്പെടുത്തി. ബോംബെ മാര്‍ച്ച് 12 ന്റെ പ്ലാനിംഗിലായിരുന്നു അപ്പോള്‍ ബാബുചേട്ടന്‍. അദ്ദേഹം പറഞ്ഞതനുസരിച്ച് പോണ്ടിച്ചേരിയില്‍ ഡബിള്‍സിന്റെ സെറ്റില്‍ പോയി മമ്മൂക്കയെ കണ്ടു. പിന്നീട് നടന്നതെല്ലാം നിങ്ങള്‍ക്കറിയാം. മലയാളികള്‍ എന്നെ മാറ്റി നിര്‍ത്തില്ലെന്ന വിശ്വാസത്തിലാണ് കേരളത്തിലെത്തിയത്.

    ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

    പക്ഷേ ഗുജറാത്തില്‍ നിന്ന് വന്നതാണെന്ന പഴി കേള്‍ക്കേണ്ടി വന്നു. ഗുജറാത്തില്‍ നിന്നല്ലേ. അമേരിക്കയില്‍ നിന്നൊന്നുമല്ലല്ലോ വന്നത്? ഗുജറാത്തിനെ കുറിച്ച് കേരളത്തില്‍ മോശം അഭിപ്രായമുണ്ടെന്ന് തോന്നുന്നു. അതൊന്നും പ്രേക്ഷകര്‍ മുഖവിലയ്‌ക്കെടുത്തില്ല. എന്റെ പേര് കൊണ്ടായിരിക്കാം അല്ലെങ്കില്‍ മുഖത്തിന്റെ പ്രത്യേകതയായിരിക്കാം സ്വന്തം വീട്ടിലെ ഒരാളെയാണ് അവര്‍ സ്വീകരിച്ചത്. അപ്പോഴും ആരോപണങ്ങള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. സൗന്ദര്യം മാത്രമേ ഉള്ളുവെന്ന് പറഞ്ഞവരുണ്ട്. അത് എന്റെ കുഴപ്പമല്ല. വെറും മസില്‍ മാത്രമാണെന്നായിരുന്നു അടുത്ത പരാതി.

    Recommended Video

    Mammootty saved unni mary's life | FilmiBeat Malayalam
    ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

    ആരോഗ്യമുള്ളത് നല്ല കാര്യമല്ലേ? മസിലുണ്ടായത് കൊണ്ട് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ പ്രയാസമായിരിക്കുമെന്ന് പറഞ്ഞ് ചില നെഗറ്റീവ് കക്ഷികളുണ്ട്. ഇന്ന് ഞാന് എല്ലാത്തരം സിനിമകളും ചെയ്ത് കഴിഞ്ഞു. ചാണക്യതന്ത്രത്തില്‍ പെണ്‍വേഷം വരെ ചെയ്തു. അതില്‍ സിക്‌സ്പായ്‌ക്കോ മസിലോ ഒന്നും വിഷയമായില്ല. എല്ലാം തികഞ്ഞ ആരുമില്ല. ആരോഗ്യം ഒരു നടന്റെ പ്ലസ് പോയിന്റാണ്. അതുകൊണ്ടാണ് ഞാന്‍ ഉണ്ണി മുകുന്ദനായത്. അല്ലെങ്കില്‍ മറ്റുള്ളവരെ പോലെയാകുമായിരുന്നു. ചിലപ്പോള്‍ ഇതൊരു ട്രെന്‍ഡാകും. ഇനി വരുന്ന നായകന്മാരില്‍ പത്തിലൊരാളെങ്കിലും ഉണ്ണി മുകുന്ദനെ പോലെ ബോഡി ബില്‍ഡ് ചെയ്തു വരും.

    ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

    നല്ല ശരീരമുള്ളത് കൊണ്ടാണ് വിക്രമാദിത്യനിലെ മസിലളിയന്‍ എന്ന കഥാപാത്രം ലഭിച്ചത്. കിട്ടിയാല്‍ കിട്ടി എന്ന രീതിയില്‍ ചെയ്ത സിനിമയാണ് മല്ലുസിംഗ്. അതില്‍ സ്വന്തമായി ഡബ്ബ് ചെയ്യാന്‍ പറ്റാത്തതില്‍ വലിയ വിഷമുണ്ടായിരുന്നു. കെഎല്‍ 10 ല്‍ മലപ്പുറം ഭാഷയില്‍ ഡബ്ബ് ചെയ്തു. ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് ഒഴിവാക്കപ്പെട്ട ഞാന്‍ മൂന്ന് പാട്ടുകള്‍ പാടി. മാസ്റ്റര്‍പീസും ഇരയും കഴിഞ്ഞപ്പോള്‍ എനിക്ക് ലഭിച്ച അഭിനന്ദനങ്ങളില്‍ ഒന്ന് സ്‌ക്രാച്ചുള്ള ആ ശബ്ദത്തിനായിരുന്നു. മാസ്റ്റര്‍പീസിലെ ജോണ്‍ തെക്കന്‍ എന്ന പൊലീസ് ഓഫീസര്‍ ശ്രദ്ധിക്കപ്പെട്ടു. ബാഗ്മതി, ഇര, ജനതഗാരേജ്, മാസ്റ്റര്‍പീസ്, ചാണക്യതന്ത്രം, അച്ചായന്‍സ്, മാമാങ്കം, മിഖായേല്‍, എന്നീ ചിത്രങ്ങളും എനിക്ക് നേട്ടമായി. ക്ലിന്റും വ്യക്തിപരമായി ഇഷ്ടപ്പെട്ട സിനിമയാണ്.

    ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

    സെലിബ്രിറ്റി ആയതിന്റെ നേട്ടങ്ങളും ഒരുപാടുണ്ട്. വെറും പ്ലസ് ടു പാസായ ഞാനോടിക്കുന്ന കാറുകള്‍ ലാന്‍ഡ് റോവും ജീപ്പ് കോമ്പസുമൊക്കെയാണ്. ഒരു വീട്, രണ്ട ഫളാറ്റ്. ചിലത് നേടുമ്പോള്‍ ചിലത് നഷ്ടമാകും. എന്റെ ജോലി അഭിനയമാണ്. അതനുസരിച്ച് ജീവിതത്തെ മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

    English summary
    Mamangam Actor Unni Mukundan Opens Up About His Career Struggle And Movie Experiences
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X