twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്താണ് ശരിക്കും മാമാങ്കം? ചരിത്രവും സിനിമയും അറിയേണ്ടതെല്ലാം

    By Midhun Raj
    |

    Recommended Video

    All you want to know about The History Behind Mamangam | FilmiBeat Malayalam

    കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മമ്മുക്കയുടെ ചരിത്ര സിനിമ മാമാങ്കം ഈ മാസം 21 നു ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്, അതിനു മുന്‍പ് ഈ മാമാങ്കം എന്താണെന്ന് നമുക്കറിയണ്ടേ? പറയാന്‍ ആണെങ്കില്‍ വലിയ ചരിത്രം തന്നെയുണ്ട്. അത് കൊണ്ട് വളരെ ചുരുക്കി നമുക്ക് മാമാങ്കത്തിന്റെ ചരിത്രം എന്താണെന്ന് പരിശോധിക്കാം.

    കേരളത്തില്‍ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുന്‍പു മുതല്‍ അതായത് നമ്മള്‍ അറിയുന്ന കേരള ചരിത്രത്തിനും മുന്‍പ് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന വലിയ ഒരു നദീതീര ഉത്സവമായിരുന്നു മാമാങ്കം. നമ്മുടെ ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്.

    ഏതാണ്ട്

    ഏതാണ്ട് ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഒരു ആഘോഷമായാണ് അവസാനകാലങ്ങളില്‍ മാമാങ്കം നടത്തിവന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളില്‍നിന്നെല്ലാം നിരവധി ജനങ്ങള്‍ ഇതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകള്‍, കായിക പ്രകടനങ്ങള്‍, കാര്‍ഷികമേളകള്‍, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങള്‍, എന്നിവയും അരങ്ങേറിയിരുന്നു.

    മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക

    മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് അന്തസ്സ് നല്‍കിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്ര പ്രസിദ്ധമാണ്. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയ പ്രാധാന്യത്തെ തുടര്‍ന്ന് കാലക്രമേണ മാമാങ്കവേദിയില്‍ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടന്‍ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീര്‍ന്നു.

    ഈ മഹോത്സവത്തിന്റെ

    ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ പല അഭിപ്രായങ്ങളാണുള്ളത്, ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വര്‍ഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ - സാമ്പത്തിക പ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാര്‍ മലബാറില്‍ സ്വാധീനം നേടുകയും ചെയ്തതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി അറിയപ്പെടുന്നു.

    അതാണീ സിനിമയിലൂടെ

    അതാണീ സിനിമയിലൂടെ നമ്മള്‍ കാണുവാന്‍ പോകുന്നതും. കൊല്ലവര്‍ഷം 858-ല് നടന്ന മാമാങ്കത്തെപ്പറ്റി മാത്രമാണ് പൂര്‍ണ്ണമായ രേഖകള്‍ ലഭിച്ചിട്ടുള്ളത്, കിഴക്കന്‍ പ്രദേശത്തിന്റെ അധിപനായിരുന്ന വെള്ളാട്ടിരിക്ക് പൊന്നാനി ഭാഗത്ത് സ്വാധീനം നിലനിര്‍ത്തേണ്ടത് ആവശ്യമായിരുന്നു. ഇതിനായി തിരുമാന്ധാംകുന്ന് ദേവിയെ പ്രാര്‍ത്ഥിച്ചപ്പോള്‍ ചാവേറുകളായി പൊന്നാനിവായ്ക്കല്‍ മാമങ്കത്തിന് പോയി വെട്ടി മരിക്കാനായിരുന്നു ലഭിച്ച അരുളപ്പാട്.

    അങ്ങനെ വള്ളുവക്കോനാതിരി

    അങ്ങനെ വള്ളുവക്കോനാതിരി മരണംവരേയും പോരാടാന്‍ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരെ ചാവേറുകള്‍ എന്ന് പറഞ്ഞുവന്നു. മാമാങ്കത്തിന്റെ അധീശത്വം അന്നത്തെ നിലയില്‍ രാഷ്ട്രതന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു. തന്റെ കയ്യില്‍നിന്ന് തട്ടിയെടുക്കപ്പെട്ട ആ അംഗീകാരം തിരിച്ച് പിടിക്കാന്‍ വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരി ശക്തനായതിനാല്‍ നേര്‍ക്കുനേര്‍ യുദ്ധം അസാദ്ധ്യമായിരുന്നു.

    വെള്ളാട്ടിരിയുടെ

    വെള്ളാട്ടിരിയുടെ ചാവേറുകളുടെ നേതൃത്വം പ്രധാനമായും ചന്ത്രത്തില്‍ പണിക്കര്‍, പുതുമന പണിക്കര്‍, കോവില്‍ക്കാട്ട് പണിക്കര്‍, വേര്‍ക്കോട്ട് പണിക്കര്‍ എന്നീ നാലു പടനായര്‍ കുടുംബങ്ങളെയാണ് ഏല്പ്പിച്ചിരുന്നത്. തങ്ങളുടെ ബന്ധുക്കള്‍ സാമൂതിരിയുമായുള്ള മുന്‍യുദ്ധങ്ങളില്‍ കൊല്ലപ്പെടുകവഴി ഇവരെല്ലാം സാമൂതിരിയോടുള്ള കുടിപ്പക മനസ്സില്‍ കൊണ്ടുനടക്കുന്നവരുമായിരുന്നു. മാമാങ്കത്തിന് ചാവേര്‍ ആകാന്‍ തീരുമാനിച്ചാല്‍ ആ വ്യക്തി പിന്നെ രാജ്യത്തിന്റെ സ്വത്ത് ആയി മാറുന്നു എന്ന സൂചന ഗ്രന്ഥാവരികള്‍ തരുന്നുണ്ട്.

    മമ്മൂട്ടിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍! ട്വന്റി 20 പുറത്തിറങ്ങി 11 വര്‍ഷംമമ്മൂട്ടിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍! ട്വന്റി 20 പുറത്തിറങ്ങി 11 വര്‍ഷം

    മാമാങ്കദിനങ്ങളിലോരോന്നിലും

    മാമാങ്കദിനങ്ങളിലോരോന്നിലും വാകയൂരിലെ ആല്‍ത്തറയില്‍ പ്രത്യേകം കെട്ടിയുണ്ടാക്കിയ നിലപാടുതറയില്‍ സാമൂതിരി ഉടവാളും പിടിച്ച് നില്‍ക്കുന്നേടത്തേക്ക് ഈ ചാവേറുകള്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലൂടെ പൊരുതി കടന്നുചെന്ന് സാമൂതിരിയെ ആക്രമിച്ച് വധിക്കാന്‍ ശ്രമിക്കും. സാധാരണയായി എല്ലാവരും സാമൂതിരിയുടെ കാവല്‍ഭടന്മാരാല്‍ കൊല്ലപ്പെടുകയായിരുന്നു പതിവ്. എന്നാല്‍ 1695-ലെ മാമാങ്കത്തില്‍ ചന്ത്രത്തില്‍ ചന്തുണ്ണി എന്ന ചാവേര്‍ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും സാമൂതിരി ഒഴിഞ്ഞുമാറിയതിനാല്‍ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു എന്ന് പറയപ്പെടുന്നു.

    മുത്താണ് അനിലേട്ടാ നിങ്ങള്‍; ബിനീഷ് ബാസ്റ്റിന് വേണ്ടി കാല് പിടിച്ച് മാപ്പ് പറയുമെന്ന് നടന്‍മുത്താണ് അനിലേട്ടാ നിങ്ങള്‍; ബിനീഷ് ബാസ്റ്റിന് വേണ്ടി കാല് പിടിച്ച് മാപ്പ് പറയുമെന്ന് നടന്‍

    നിരവധി സൈനികരെയെല്ലാം വധിച്ചാണ്

    നിരവധി സൈനികരെയെല്ലാം വധിച്ചാണ് ചന്തുണ്ണി അവിടെവരെ എത്തിയത്. ഇത് 1755 -ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് പതിനാറ് വയസ്സേ ഉണ്ടായിരുന്നുള്ളുവെന്നും ചില കഥകളില്‍ പരാമര്‍ശമുണ്ട്.ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിനുശേഷം നിലച്ചുപോയ മാമാങ്കം ഇന്ന് ഒരു ചടങ്ങുമാത്രമായി അവശേഷിക്കുന്നു.മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി മലബാര്‍ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കവും അവസാനിച്ചു. സാമൂതിരിക്കും കോനാതിരിക്കും ഒരുപോലെ അധികാരം നഷ്ടപ്പെട്ടതായിരുന്നത്രേ കാരണം. 1755-ല്‍ ആണ് അവസാന മാമാങ്കം നടന്നത്.

    ഇന്നും തിരുനാവായ

    ഇന്നും തിരുനാവായ പ്രദേശത്ത് മാമാങ്കത്തിന്റെ സ്മാരകങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലപാടുതറ, മരുന്നറ, ചാവേര്‍ പോരാളികളുടെ ജഡങ്ങള്‍ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണര്‍, ജീവന്‍ പോകാത്ത ചാവേറുകളെ പട്ടിണിക്കിട്ട് വധിച്ചിരുന്ന പട്ടിണിത്തറ മുതലായവയുടെ അവശിഷ്ടങ്ങള്‍ ഇന്നും ബാക്കി നില്‍ക്കുന്നുണ്ട്. പല തുരങ്കങ്ങളും ഈ പ്രദേശത്തുകാണാം.ഇതില്‍ എന്തൊക്കെയാണ് നമുക്കീ സിനിമയില്‍ കാണുവാന്‍ സാധിക്കുക , അത് എന്താണെന്ന് അറിയാന്‍ നവംബര്‍ 21 വരെ കാത്തരിക്കാം, എന്തായാലും മാമാങ്കം വെറുതെയല്ല വരുന്നത് എന്ന് വ്യക്തമാണ്. ഇത്തരം ചരിത്രങ്ങള്‍ ഈ സിനിമയില്‍ ഉണ്ടെങ്കില്‍ അറിയപ്പെടാതെ കിടന്ന ഒരു വലിയ ചരിത്രം മാമാങ്കം എന്ന ഈ സിനിമ അടയാളപ്പെടുത്തും എന്നുള്ള കാര്യം ഉറപ്പാണ്. കാത്തിരിക്കാം ആ മഹാ മാമാങ്കത്തിനായി...

    English summary
    Mamangam Movie Background And History
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X