അതി മനോഹരമായ താരാട്ട് പാട്ട് പാടി കനിഹ!! ‘മാമാങ്ക’ത്തിലെ ഗാനം പുറത്ത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന് ബ്രഹാമാണ്ഡ ചിത്രമാണ് മമാങ്കം. എം പദ്മകുമാർ സംവിധാനം ചെയ്യുന് ചിത്രത്തിലെ താരാട്ട്പാട്ട് പുറത്ത്. കണ്ണനുണ്ണി മകനേ കണ്ണേ എന്‍ പൈതലേ" എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അജയ് ഗോപാലിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന് ബോംബേ ജയശ്രീ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

കനിഹ, ഉണ്ണി മുകുന്ദൻ, അനു സിത്താര, മാസ്റ്റർ അച്യുതൻ എന്നിവരാണ് ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന് മുൻപ് പുറത്തിറങ്ങിയ മുക്കൂത്തി എന്നു തുടങ്ങുന്ന ഗാനവും സോഷ്യൽ മീഡിയയിലും യൂട്യൂബിലും ഹിറ്റായിരുന്നു. പ്രാചി തെഹ്ലാന്‍, ഇനിയയായിരുന്നു ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്.
പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി പ്രധാൻവേഷത്തിലെത്തുന്ന ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് മാമങ്കം. മെഗസ്റ്റാറിനെ കൂടാതെ ണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിങ്ങനെ മികച്ച ൊരു പിടി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തെ കൂടാതെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തു വരുന്നുണ്ട്. കാവ്യ ഫിലിസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications