വീണ്ടും പ്ലിംഗ് ആയി ഉണ്ണി മുകുന്ദന്‍! ലേശം ക്ഷീണിച്ചു,ശരിക്കും ഞാനാണ് ചന്ദ്രോത്ത് പണിക്കരെന്ന് താരം

മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ ആയി അഭിനയിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. മമ്മൂട്ടിയ്‌ക്കൊപ്പം നായകനായി അഭിനയിച്ച് താരത്തിന്റെ കഥാപാത്രത്തിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നപ്പോള്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണോ ഇതെന്ന സംശയം വരെ ചിലര്‍ക്ക് ഉണ്ടായിരുന്നു. അത്രയധികം കഥാപാത്രത്തിലേക്ക് ചേരാന്‍ ഉണ്ണിയ്ക്ക് കഴിഞ്ഞിരുന്നു.

തന്നെ തിരിച്ചറിയാന്‍ പറ്റിയില്ലേ എന്ന് ആദ്യം സങ്കടം വിചാരിച്ച ഉണ്ണി ആ കഥാപാത്രമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തി അറിയിച്ചിരുന്നു. ഇപ്പോഴിതാ സമാനമായ സംഭവം സിനിമയുടെ റിലീസിന് ശേഷവും നടന്നിരിക്കുകയാണ്. തിയറ്ററികളില്‍ പോയിട്ടാണ് ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവര്‍ മാമാങ്കം വീണ്ടും കണ്ടത്. തിരിച്ച് പോവാനായി കാറില്‍ കയറിയപ്പോള്‍ ആശംസകളുമായി നിരവധി ആളുകള്‍ വന്നു.

mamangam-box-offic

കൂട്ടത്തിലൊരാള്‍ 'പടം സൂപ്പര്‍ ആയിരുന്നു മോനെ,അല്ല മോന്‍ ഏതാ ഈ പടത്തില്‍' എന്ന് ചോദിച്ചിരിക്കുകയാണ്. തന്നെ തിരിച്ചറിയാതെ ആണോ കമന്റ് പറയാന്‍ വന്നതെന്ന് ഓര്‍ത്ത് ആദ്യം ഉണ്ണി ചിരിച്ചു. ചേട്ടാ ചന്ദ്രോത്ത് പണിക്കര്‍ ഞാനാണ്. ഇപ്പോള്‍ ക്ഷീണിച്ചു എന്നെയുള്ളു എന്നും ഉണ്ണി ആരാധകനോട് പറഞ്ഞു. നല്ലത് പറയാന്‍ വന്നിട്ട് പ്ലിംഗ് ആയ നിമിഷം എന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ രസകരമായ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

ഉണ്ണിയുടെ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X