For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുരികയുമായി മമ്മൂട്ടി! മാമാങ്കം ലൊക്കേഷനില്‍ മെഗാസ്റ്റാറിന്റെ കഠിനപ്രയത്‌നം! വീഡിയോ വൈറല്‍!

  |
  മാമാങ്കം ലൊക്കേഷനില്‍ ചുരിക ചുഴറ്റി മമ്മൂട്ടി

  മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന സിനിയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഇടയ്ക്ക് ചില അസ്വാരസ്യങ്ങളൊക്കെ അരങ്ങേറിയിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ചിരുന്നു. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നിരവധി സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. അതിനിടയിലാണ് മാമാങ്ക പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുമായും അദ്ദേഹമെത്തുന്നുണ്ടെന്ന പ്രഖ്യാപനമുണ്ടായത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ചിത്രത്തിനായി അണിനിരക്കുമെന്നും ഇതുവരെ കാണാത്ത തരത്തിലുള്ള ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം തുടങ്ങിയതിന് പിന്നാലെയായാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടത്.

  പികെ രാംദാസ് വഴിമുടക്കി! രമേഷ് പിഷാരടിയുടെ പോസ്റ്റിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ! കാണൂ!

  കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ പ്രയത്‌നമാണ് ഓരോ താരവും നടത്താറുള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായി കഠിനമായ ശാരീരിക പരിശീലനങ്ങളിലൂടെ മമ്മൂട്ടിയും കടന്നുപോവുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് മാറ്റി സ്വന്തമായി അത്തരം രംഗങ്ങള്‍ ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. മധുരരാജയിലെ പ്രധാന പ്രത്യേകതകളിലൊന്നുകൂടിയായിരുന്നു ഇത്. ചരിത്ര പുരുഷന്‍മാരേയും ഇതിഹാസ കഥാപാത്രങ്ങളേയും അങ്ങേയറ്റം അവിസ്മരണീയമാക്കുന്ന പതിവ് രീതി തന്നെയായിരുന്നു അദ്ദേഹം മാമാങ്കത്തിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ സാക്ഷ്യപ്പെടുത്തല്‍. വന്‍മുതല്‍മുടക്കിലൊരുങ്ങുന്ന സിനിമയുടെ ലേറ്റസ്റ്റ് വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മാമാങ്കം അവസാനഘട്ടത്തിലേക്ക്

  മാമാങ്കം അവസാനഘട്ടത്തിലേക്ക്

  പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തയില്‍ ഇടംപിടിച്ച സിനിമകളിലൊന്നാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയുമായി മെഗാസ്റ്റാര്‍ എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതലേ ആരാധകരും ആകാംക്ഷയിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും എല്ലാം പരിഹരിച്ചാണ് മുന്നേറിയത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്നുള്ള വിവരമാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. 50 ദിലത്തിലധികമുള്ള ചിത്രീകരണമാണ് ഇനി നടക്കാനിരിക്കുന്നത്. നെട്ടൂരില്‍ വെച്ചാണ് സിനിമയുടെ അവസാനഘട്ട ചിത്രീകരണം പ്ലാന്‍ ചെയ്തിട്ടുള്ളത്. 18 ഏക്കറിലായി തയ്യാറാക്കിയ കൂറ്റന്‍ സെറ്റിലാണ് ചിത്രീകരണം നടക്കുന്നത്. കണ്ണൂര്‍, കൊച്ചി, ഒറ്റപ്പാലം, അതിരപ്പിള്ളി തുടങ്ങിയവിടങ്ങളിലായാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടന്നത്.

  ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥ

  ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥ

  18ാം നൂറ്റാണ്ടില്‍ തിരുനാവായയില്‍ നടന്ന മാമാങ്കത്തിന്റെ കഥയുമായാണ് സിനിമയെത്തുന്നത്. ചാവേറായാണ് മമ്മൂട്ടി വേഷമിടുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് താരമെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു തുടക്കത്തില്‍ പുറത്തുവന്നത്. സജീവ് പിള്ളയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അദ്ദേഹത്തിന്റെ തിരക്കഥയെ പുതിയ രീതിയിലേക്ക് മാറ്റിയത് ശങ്കര്‍ രാമകൃഷ്ണനാണ്. സംഭാഷണങ്ങളൊരുക്കിയതും ശങ്കര്‍ രാമകൃഷ്ണനാണെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകരെത്തിയിരുന്നു.

  ഗാനരംഗവും ആക്ഷനും നിലനിര്‍ത്തി

  ഗാനരംഗവും ആക്ഷനും നിലനിര്‍ത്തി

  സംവിധായകനും നിര്‍മ്മാതാവും തമ്മിലുള്ള അസ്വരാസ്യങ്ങളെത്തുടര്‍ന്ന് സിനിമ പാതിവഴിയില്‍ നിന്നുപോവുന്ന അവസ്ഥയായിരുന്നു. താരങ്ങളേയും അണിയറപ്രവര്‍ത്തകരേയും സംവിധായകനേയും മാറ്റിയതിന് ശേഷമാണ് പിന്നീട് സിനിമ തുടങ്ങിയത്. നേരത്തെ ചിത്രീകരിച്ച രംഗങ്ങളില്‍ പലതും മാറ്റിയപ്പോഴും ഒരു ഗാനരംഗവും ആക്ഷനും നിലനിര്‍ത്തിയിരുന്നു. മറ്റെല്ലാ രംഗങ്ങളും പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുനരാവിഷ്‌കരിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

  വന്‍താരനിര അണിനിരക്കുന്നു

  വന്‍താരനിര അണിനിരക്കുന്നു

  നീരജ് മാധവും ധ്രുവനുമൊക്കെയായിരുന്നു നേരത്തെ സിനിമയ്ക്കായി അണിനിരന്നത്. സിനിമയ്ക്കായി തയ്യാറായിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ധ്രുവനെ മാറ്റിയെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയത്. സംവിധായകന്‍ പോലുമറിയാതെയായിരുന്നു ഈ നീക്കം. ഇതിന് പിന്നാലെയായാണ് ഉണ്ണി മുകുന്ദനുള്‍പ്പടെയുള്ളവര്‍ ചിത്രത്തിലേക്കായി എത്തിയത്്. കനിഹ, അനു സിത്താര, തരുണ്‍ രാജ് അറോറ, പ്രാചി തെഹ്ലാന്‍, സുദേവ് നായര്‍ തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

  മമ്മൂട്ടിയുടെ ഗെറ്റപ്പ്

  മമ്മൂട്ടിയുടെ ഗെറ്റപ്പ്

  സ്‌ത്രൈണ ഭാവമുള്‍പ്പടെ നാല് വ്യത്യസ്തമായ ഗെറ്റപ്പിലായാണ് മമ്മൂട്ടി എത്തുന്നത്. ഫാന്‍ മേഡ് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ലൊക്കേഷന്‍ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചുരുക ചുഴറ്റുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരേ പോലെ നിറഞ്ഞുനില്‍ക്കുകയാണ് താരമിപ്പോള്‍. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ സുരക്ഷിതമായിരിക്കുമെന്ന് തെളിയിച്ച അദ്ദേഹം വൈവിധ്യമാര്‍ന്ന സിനിമകളാണ് സ്വീകരിക്കുന്നതും.

  വീഡിയോ കാണാം

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  mamankam climax shoot going to start, see the latest video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X