ഉയരം കൂടുതലുള്ള നായികയായത് അനുഗ്രഹമായി; ചെറിയ പ്രായത്തില്‍ വിരമിച്ചതിനെ കുറിച്ച് മാമാങ്കം നായിക പ്രാചി

മാമാങ്കം സിനിമയിലെ നായികയായി വന്ന് മലയാളികളുടെ മനംകവര്‍ന്ന താരസുന്ദരിയാണ് പ്രാചി തെഹ്ലന്‍. മമ്മൂട്ടിയ്‌ക്കൊപ്പം മനോഹരമായ വേഷം കൈകാര്യം ചെയ്യാന്‍ പ്രാചിയ്ക്ക് സാധിച്ചിരുന്നു. ഇത്രയും ഉയരത്തിലുള്ള നായികയെ കണ്ട് കേരളവും അത്ഭുതപ്പെട്ടു. എന്നാല്‍ തന്റെ ഈ പൊക്കമാണ് എല്ലാ വിജയത്തിനും കാരണമെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

സ്‌പോര്‍ട്‌സില്‍ നിന്നും അഭിനയത്തിലേക്ക് എത്തിയ പ്രാചി ചെറിയ പ്രായത്തില്‍ തന്നെ വിരമിച്ചിരുന്നു. അതെന്ത് കൊണ്ടാണെന്നും അഭിനയത്തിലേക്ക് വരാനുള്ള കാരണത്തെ കുറിച്ചുമൊക്കെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രാചി വെളിപ്പെടുത്തുന്നു..

ഉയരം കൂടുതലുള്ളത് പ്രാചിയെ സഹായിക്കുകയാണോ അതോ മോശമായി ബാധിക്കുകയാണോ ചെയ്തത്

ഉയരം കൂടുതലുള്ളത് പ്രാചിയെ സഹായിക്കുകയാണോ അതോ മോശമായി ബാധിക്കുകയാണോ ചെയ്തതെന്ന് ചോദിച്ചാല്‍ ഉപകാരമായെന്നാണ് നടി പറയുക. 'എനിക്ക് നല്ല ഉയരമുള്ളത് കൊണ്ട് ബാസ്‌കറ്റ് ബോളിലും നെറ്റ് ബോളിലും രാജ്യത്തെ പ്രതിനിധീകരിച്ച് കൊണ്ട് കളിക്കാന്‍ കഴിഞ്ഞു. മാമാങ്കത്തിലും ഉയരമുള്ള നായികയാണ് വേണ്ടിയിരുന്നത്.

സ്‌പോര്‍ട്‌സിലും സിനിമയിലും ഇത് ഗുണമായി

അങ്ങനെ നോക്കുമ്പോള്‍ സ്‌പോര്‍ട്‌സിലും സിനിമയിലും ഇത് ഗുണമായി. നീളം കൂടുതലുള്ളത് ഒരു കാര്യത്തിനും എനിക്ക് തടസ്സമായി തോന്നിയിട്ടില്ല. ഇത്രയും പൊക്കമുള്ളത് കൊണ്ടാണ് എന്നെ ആളുകള്‍ പെട്ടെന്ന് ശ്രദ്ധിക്കുന്നതെന്നും' പ്രാചി പറയുന്നു.

2015 ലാണ് സീരിയലില്‍ അഭിനയിക്കാനുള്ള ഓഫര്‍ തനിക്ക് വരുന്നത്

സ്‌പോര്‍ട്‌സില്‍ നിന്നും അഭിനയത്തിലേക്ക് വന്നതിനെ പറ്റി പ്രാചി പറയുന്നതിങ്ങനെ.. '2015 ലാണ് സീരിയലില്‍ അഭിനയിക്കാനുള്ള ഓഫര്‍ തനിക്ക് വരുന്നത്. ആ സമയത്ത് ഡല്‍ഹിയിലെ ഒരു കമ്പനിയില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് ഫേസ്ബുക്ക് ഫാന്‍ പേജിലൂടെ ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് മെസേജ് വരുന്നത്.

അടുത്ത ദിവസം ഓഡിഷനില്‍ പങ്കെടുക്കാന്‍ പറഞ്ഞു. അത് വിജയിക്കുകയും ചെയ്തു. പുതിയൊരു മേഖല പരീക്ഷിക്കുന്നതില്‍ കുഴപ്പമില്ലെന്ന് കരുതി മുംബൈയിലേക്ക് മാറി. ഇതിന് ശേഷം സ്റ്റാര്‍ പ്ലസിന്റെ മറ്റൊരു ഷോ യിലും അഭിനയിച്ചു. അപ്പോഴാണ് മമ്മൂട്ടിയുടെ മാമാങ്കത്തിലേക്കുള്ള ക്ഷണം വരുന്നതെന്നും' നടി വ്യക്തമാക്കുന്നു.

ചെറിയ പ്രായത്തില്‍ തന്നെ പ്രാചി വിരമിച്ചത് എന്തുകൊണ്ടാണ്?

ചെറിയ പ്രായത്തില്‍ തന്നെ പ്രാചി വിരമിച്ചത് എന്തുകൊണ്ടാണ്?

'കുറച്ച് വര്‍ങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അവസരം കുറയാന്‍ തുടങ്ങി. ഇന്നത്തെ പോലെയല്ല അന്ന്. അവസരങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടാണ് നേരത്തെ സ്‌പോര്‍ട്‌സില്‍ നിന്നും വിരമിക്കാന്‍ തീരുമാനിക്കുന്നത്. അന്നെനിക്ക് 23 വയസേയുള്ളു. അപ്പോഴെക്കും കുറേ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. രാജ്യത്തിന് വേണ്ടി വിദേശത്ത് കളിച്ചു. മെഡല്‍ നേടി. അങ്ങനെ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് താന്‍ വിരമിച്ചതെന്ന്' പ്രാചി തെഹ്ലന്‍ പറഞ്ഞു.

പക്ഷേ ഇന്നും ആ കളിക്കളങ്ങള്‍ താന്‍ മിസ് ചെയ്യുന്നുണ്ട്. ജീവിതത്തിലെ മികച്ച ദിവസങ്ങളായിരുന്നു അത്.. നടി പറയുന്നു.

More from Filmibeat

Read more about: prachi tehlan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X