മാമാങ്കം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും.ഫസ്റ്റ് ലുക്ക് പോസ്റ്റർ മാർച്ച് ആദ്യവാരം
മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ പറയുന്ന മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന പ്രത്യേകതയുമുള്ള മാമാങ്കം സജീവ് പിള്ളയുടെ തിരക്കഥയിൽ പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്.വേണു കുന്നപ്പള്ളി നിർമിക്കുന്ന ചിത്രത്തിൽ വൻ താര നിരയുടെ സാന്നിധ്യവുമുണ്ട്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാർച്ച് ആദ്യവാരം പുറത്തിറക്കും

വിവാദങ്ങൾക്കൊടുവിൽ പദ്മകുമാർ
മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കുകയും ആദ്യ 2 ഷെഡ്യൂളുകൾ സംവിധാനം ചെയ്യുകയും ചെയ്ത സജീവ് പിള്ളയെ ഒഴിവാക്കി പകരം പദ്മകുമാറിനെ സംവിധാന ചുമതല ഏൽപ്പിച്ചിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.സജീവ് പിള്ളയ്ക്ക് സംവിധാന മികവില്ലെന്നും അദ്ദേഹത്തിന് അനുഭവ പരിചയം ഇല്ലാത്തതിനാൽ തനിക്ക് കോടികളുടെ നഷ്ടം ഉണ്ടായി എന്നും വേണു കുന്നപ്പള്ളി പറഞ്ഞിരുന്നു.
സിനിമയെന്താണെന്നും അതിന്റെ സങ്കേതങ്ങള്‍ എന്താണെന്നും തനിക്കു വ്യക്തമായി അറിയാമെന്നും വിഖ്യാതനായ അടൂര്‍ ഗോപാലകൃഷ്ണനൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചയാളാണ് താനെന്നും സജീവ് മറുപടി നൽകി. സംഘടനകളും ഇക്കാര്യത്തിൽ തന്നോടൊപ്പം നിന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ആദ്യ ഘട്ടങ്ങളിൽ താര നിരയിൽ ഉണ്ടായിരുന്ന ധ്രുവനെ ഒഴിവാക്കിയതും വാർത്തകളിൽ നിറഞ്ഞിരുന്നു

വൻ താരനിര. മൂന്ന് ഭാഷകളിൽ ഓണത്തിന് റിലീസ്
മമ്മൂട്ടിയെക്കൂടാതെ സിദ്ദിഖ്, രാധിക ശരത് കുമാർ, കനിഹ, അനു സിത്താര, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും മാമാങ്കത്തിൽ അണിനിരക്കുന്നു.ഉണ്ടയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മാർച്ച് ആദ്യവാരം മമ്മൂട്ടി ജോയിൻ ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാമാങ്കം ഡബ്ബ് ചെയ്ത് പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.
ഭാരതപ്പുഴയുടെ തീരത്ത് 30 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഷെഡ്യൂളിൽ ചിത്രീകരിക്കുന്ന സംഘട്ടന രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നാകും. 3 മാസത്തെ വി.എഫ്.എക്സ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി ഓണത്തിന് മാമാങ്കം തീയേറ്ററുകളിൽ എത്തിക്കുകയാണ് ലക്‌ഷ്യം.


Click it and Unblock the Notifications