മമ്മൂട്ടിയുടെ മാമാങ്കം ചരിത്ര വിസ്മയമാണ്! ഉണ്ണിക്കും കരിയര്‍ ബ്രേക്കാവും! ടീസറിന് അടപടലം ട്രോളാണ്

മമ്മൂട്ടി ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട സുദിനമായിരുന്നു ശനിയാഴ്ച. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി മാമാങ്കം സിനിമയുടെ ടീസര്‍ പുറത്തുവന്നത്. വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ ചിത്രം തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീസറും. നിമിഷനേരം കൊണ്ടാണ് സിനിമയുടെ ടീസര്‍ തരംഗമായി മാറിയത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികള്‍ പുരോഗമിച്ച് വരികയാണ്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണിത്.

മാമാങ്കവുമായി ബന്ധപ്പെട്ട് ഇടയ്ക്ക് ചില അസ്വാരസ്യങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും ചിത്രത്തെ അതൊന്നും ബാധിച്ചിരുന്നില്ല. 2019 ല്‍ പുറത്തിറങ്ങിയ സിനിമകളെല്ലാം ഹിറ്റാക്കിയാണ് മമ്മൂട്ടി മുന്നേറുന്നത്. യാത്ര, പേരന്‍പ്, മധുരരാജ, ഉണ്ട, പതിനെട്ടാം പടി, ഗാനഗന്ധര്‍വന്‍ തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വന്‍ എത്തിയതിന് പിന്നാലെയായാണ് മാമാമങ്കത്തിന്റെ ടീസറും എത്തിയിട്ടുള്ളത്. ടീസര്‍ പുറത്തിറങ്ങി അധികം കഴിയുന്നതിനിടയില്‍ത്തന്നെ ട്രോളുകളും പ്രചരിച്ച് തുടങ്ങിയിരുന്നു. രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

ഹിറ്റടിക്കുന്ന മെഷീനാണോ?

2019 ല്‍ ഇതുവരെയായി പുറത്തിറങ്ങിയ സിനിമകളെല്ലാം ഹിറ്റാണ്, ഈ നേട്ടം മെഗാസ്റ്റാറിന് സ്വന്തമാണ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. 6 സിനിമയും ഹിറ്റാക്കി മുന്നേറുന്ന താരത്തെക്കുറിച്ച് ട്രോളര്‍മാര്‍ വരെ ചോദിച്ചത് ഇങ്ങനെയായിരുന്നു, ഇതെന്താ ഹിറ്റടിക്കുന്ന മെഷീനാണോയെന്നായിരുന്നു.

സിനിമാലോകവും ഷെയര്‍ ചെയ്തു

താരങ്ങളും സംവിധായകരുമൊക്കെ മാമാങ്കത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്ത് എത്തിയിരുന്നു. സിനിമാലോകവും ആരാധകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. കണ്ണ് നിറച്ച് കണ്ടോളൂയെന്ന് പറഞ്ഞായിരുന്നു സംവിധായകനായ സുഗീത് ടീസര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ലെവല്‍ വേറെയാണ്

മാമാങ്കത്തിന്റെ ടീസര്‍ കണ്ടവരെല്ലാം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇത് വേറെ ലെവലാണെന്നും നിങ്ങള്‍ വേറെ ലെവലാണെന്നുമായിരുന്നു കമന്റുകള്‍. ട്രോളര്‍മാരും ഇക്കാര്യം ശരിവെച്ചിരുന്നു.

ചരിത്ര മാമാങ്കം

ആ വല്യമാമയെക്കാള്‍ വല്യ അഭ്യാസിയാണെന്നും അതിന് മുന്‍പും പിന്‍പും ഇത് പോലൊരു അഭ്യാസി ഇല്ലെന്നുമായിരുന്നു ടീസറിലെ ഡയലോഗ്. കാണാന്‍ പറ്റാത്ത വേഗവും അളക്കാന്‍ പറ്റാത്തത്ര ഉയരത്തിലുമായിരുന്നു മമ്മൂട്ടിയുടെ ചാട്ടം. വരാന്‍ പോവുന്നത് ചരിത്ര മാമാങ്കമാണെന്നുള്ളത് ഒന്നൂടി ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

രോമാഞ്ചം വരുന്നു

വല്യമ്മാവനെ പോലെ വലിയ അഭ്യാസി ഇല്ലെന്ന ഡയലോഗ് കേട്ടപ്പോഴും ആ ദൃശ്യങ്ങള്‍ കണ്ടപ്പോഴുമുള്ള രോമാഞ്ചം ഇപ്പോഴുമുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ശരിക്കും രോമാഞ്ചം വരുന്ന തരത്തിലുള്ള ടീസര്‍ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

രാജകീയ വരവാണ്

രാജകീയമായാണ് ഇത്തവണയും താന്‍ എത്തുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. ടീസര്‍ പുറത്തുവന്നതിന് പിന്നാലെയായി ആരാധകരും ഈ വരവ് രാജകീയമാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ചരിത്ര സിനിമ ക്ലാസും മാസ്സാവുമെന്നുറപ്പാണെന്നായിരുന്നു നേരത്തെ തന്നെ ആരാധകര്‍ പറഞ്ഞത്.

മറക്കാവാത്ത കാഴ്ച

ചരിത്ര സിനിമകള്‍ നേരത്തെയും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ കണ്ടാല്‍ പിന്നീടൊരിക്കലും മറക്കാത്ത തരത്തിലുള്ള മാമാങ്ക മഹാമഹമാണ് ഇനി വരാനിരിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പ്രമേയത്തില്‍ മാത്രമല്ല മേക്കിംഗിലും ആ വ്യത്യസ്തത പ്രകടമാണ്.

ഇനിയുണ്ടാവുമോ?

ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന തന്നിലേക്ക് ആവാഹിക്കുന്നതില്‍ പ്രത്യേക വൈഭവമുണ്ട് മമ്മൂട്ടിക്ക്. ഇനിയും ഉണ്ടാവുമോ ഇതുപോലൊരു ഇതിഹാസ നായകനെന്നാണ് ആരാധകരുടേയും ചോദ്യം.

സുവര്‍ണ ലിപികള്‍

മലയാള സിനിമയുടെ ചരിത്രത്താളുകളില്‍ സുവര്‍ണ്ണ ലിപിയില്‍ എഴുതപ്പെടാന്‍ പോവുന്ന സിനിമയായിരിക്കും ഇത്. ടീസര്‍ തന്നെ ഇത് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനിയങ്ങോട്ടുള്ള കാര്യം എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

തളര്‍ത്താനാവില്ല

പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഹേറ്റേഴ്‌സ് പോലും മാമാങ്കം ടീസറിന് കൈയ്യടിച്ചിരിക്കുകയാണ്. അതിനാല്‍ത്തന്നെ അവരോട് അകലേക്ക് മാറി നിന്നോളാന്‍ ട്രോളര്‍മാരും നിര്‍ദേശിച്ചിട്ടുണ്ട്.

യൂത്തന്റെ കരിയര്‍ ബ്രേക്ക്

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയായ ഉണ്ണി മുകുന്ദന്‍രെ കരിയര്‍ ബ്രേക്ക് ചിത്രം കൂടിയായിരിക്കും മാമാങ്കമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ചന്ത്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

അഭിനന്ദനം ഇവനുമുണ്ട്

12ാമത്തെ വയസ്സില്‍ ഇത്രയമുധികം അഭ്യാസ പ്രകടനങ്ങള്‍ വളരെ കൂളായി കാഴ്ച വെക്കുന്ന പയ്യനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ചിത്രത്തിലെ പയ്യന്‍ ആരാണെന്ന തരത്തിലുള്ള അന്വേഷണം നേരത്തെ നടന്നിരുന്നു.

വെറുതെ പറഞ്ഞതല്ല

ഉണ്ണി മുകുന്ദന്റെ കഴിവ് ഇനി കാണാനിരിക്കുന്നതേയള്ളൂവെന്നായിരുന്നു മാമാങ്കത്തെക്കുറിച്ച് നിര്‍മ്മാതാവായ വേണു കുന്നമ്പിള്ളിയുടെ പ്രതികരണം. ആ പറഞ്ഞത് വെറുതയെല്ലെന്നും അതിനെ അന്വര്‍ത്ഥമാക്കുന്ന പ്രകടനം തന്നെയാണ് ഇതെന്നും ടീസറും തെളിയിച്ചിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X