മമ്മൂട്ടിയ്ക്ക് വേണ്ടി മാമാങ്കം ടീമും സര്‍പ്രൈസ് ഒരുക്കി! മെഗാസ്റ്റാറിന്റെ പിറന്നാള്‍ ആഘോഷം

എങ്ങും മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മമ്മൂട്ടിയുടെ പേരില്‍ ഹാഷ് ടാഗ് ഇട്ട് ആരാധകര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ പലരും മമ്മൂട്ടിയുടെ വീടിന് മുന്നിലെത്തി ആശംസ അറിയിച്ചിരുന്നു. അതിനൊപ്പം സര്‍പ്രൈസ് സമ്മാനങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയും നിറഞ്ഞിരുന്നു.

ഇപ്പോള്‍ ചിത്രീകരണം പുരോമിച്ച് കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും മമ്മൂട്ടിയുടെ പിറന്നാള്‍ സ്‌പെഷ്യല്‍ ട്രെയിലറും പോസ്റ്ററുകളും ഇറക്കി അണിയറ പ്രവര്‍ത്തകരും സ്‌നേഹം അറിയിച്ചു. അക്കൂട്ടത്തില്‍ മമ്മൂട്ടിയുടെ മാമാങ്കവും ഉണ്ട്. നിര്‍മാതാവ് വേണു കുന്നപ്പിളിയാണ് മാമാങ്കത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്നെഴുതിയ പോസ്റ്ററായിരുന്നു നിര്‍മാതാവ് ഇന്നലെ രാത്രി പങ്കുവെച്ചത്.

mammootty-mamankam

ഇന്ന് വീണ്ടും മമ്മൂട്ടിയുടെ മാമാങ്കം ലുക്കിലുള്ള ചിത്രങ്ങളും പോസ്റ്ററുകളും എത്തിയിരിക്കുകയാണ്. മമ്മൂട്ടി തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രം അതിവേഗം തരംഗമായി മാറുകയും ചെയ്തു. മലയാളത്തില്‍ നിന്നുമൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എം പത്മകുമാറിന്റെ സംവിധാനത്തിലാണ് ചിത്രമൊരുക്കുന്നത്.

Recommended Video

ഓരോ വര്‍ഷം കഴിയുംതോറും പ്രായം കുറഞ്ഞുവരുന്ന ഇക്ക | #HappyBirthdayMammookka | FIlmiBeat Malayalam

ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും മാമാങ്കം റിലീസ് ചെയ്യും. ആഗോളതലത്തില്‍ വമ്പന്‍ റിലീസാണ് മാമാങ്കത്തിന് വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X