മാമാങ്കത്തിന് വേണ്ടി ഒരുങ്ങുന്നത് കൂറ്റന്‍ സെറ്റ്! 18 ഏക്കറോളം വേണം! മമ്മൂട്ടി അതിശയിപ്പിക്കും!!
Recommended Video
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം ഒരുങ്ങുന്നത്. നാല് ഷെഡ്യൂളുകളായി ചിത്രീകരിക്കാന്‍ ഇരുന്ന സിനിമയ്ക്ക് പല പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു. സജീവ് കുമാര്‍ തിരക്കഥ ഒരുക്കിയ ചിത്രം എം പത്മകുമാറിന്റെ സംവിധാനത്തിലാണ് എത്തുന്നത്. നിലവില്‍ അതിരപ്പിള്ളിയില്‍ നിന്നും മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.
ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കം കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടി ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്ന മാമാങ്കത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത് കൂറ്റന്‍ സെറ്റൊരുക്കിയാണ്. വിഷു ആശംസകളുമായിട്ടെത്തിയ അണിയറ പ്രവര്‍ത്തകരാണ് മാമാങ്കത്തിന്റെ സെറ്റ് ഒരുക്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞത്.

അണിയറ പ്രവര്‍ത്തതകര്‍ പറയുന്നതിങ്ങനെ..
ഒരു കാലത്ത് ലോക രാജ്യങ്ങള്‍ അത്ഭുതത്തോടെ നോക്കിക്കണ്ട മാമാങ്ക കാലത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനായി പതിനെട്ട് ഏക്കറോളം സ്ഥലത്ത് പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് വര്‍ക്കാണ്. കണ്ണൂര്‍, എറണാകുളം, ഒറ്റപ്പാലം, അതിരപ്പിള്ളി, എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അവസാനത്തെ വലിയ ഷെഡ്യൂളിലേക്ക് അടുക്കുകയാണ് നമ്മുടെ മാമാങ്കം.. എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും വിഷു ആശംസകള്‍.. എന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മാമാങ്കം ടീം പറയുന്നത്.
മലയാളക്കര വലിയ ആകാംഷയോടെ കാത്തിരിക്കുന്ന മാമാങ്കം ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഉണ്ണി മുകുന്ദന്‍ അടക്കമുള്ള താരങ്ങളുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഈ ദിവസങ്ങളില്‍ ഫേസ്ബുക്ക് വഴി പുറത്ത് വന്നിരുന്നു.


Click it and Unblock the Notifications