മാമാങ്കം നായികയ്ക്ക് സര്‍പ്രൈസ്! പ്രാചി തെഹ്ലന് പിറന്നാള്‍ ആശംസകളുമായി മാമാങ്കം ടീം
ബിഗ് ബജറ്റ് ചിത്രം മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും മാമാങ്കം റിലീസിനെത്തും. അടുത്തിടെ മാമാങ്കത്തില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നതോടെ പ്രതീക്ഷകളും ആകാംഷയും വര്‍ദ്ധിച്ചു. ഇപ്പോഴിതാ മാമാങ്കത്തിലെ നായിക പ്രാചി തെഹ്ലന് പിറന്നാള്‍ ആശംസകളുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുകയാണ്.
മാമാങ്കത്തില്‍ ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് പ്രാചി അവതരിപ്പിക്കുന്നത്. മാമാങ്കത്തിന്റെ സ്വന്തം ഉണ്ണിമായയ്ക്ക് ജന്മദിനാശംസകള്‍ എന്ന് പറഞ്ഞ് പ്രാചിയുടെ മാമാങ്കത്തിലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. നേരത്തെ സിനിമയിലെ ഫസ്റ്റ് ലുക്കില്‍ കാണിച്ചതും പ്രാചിയെ ആയിരുന്നു. വലിയ പ്രധാന്യമുള്ളൊരു കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നെറ്റ്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ താരം കൂടിയായ പ്രാചി ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. പഞ്ചാബി സിനിമകളിലായിരുന്നു നടി ആദ്യം അഭിനയിക്കുന്നത്. ആയോധനകലകളില്‍ പ്രാവണ്യമുള്ള നായികയെ തേടി മാമാങ്കം ടീം ഏറെ കഷ്ടപ്പെട്ടതിന് ശേഷമാണ് ഓഡിക്ഷന്‍ നടത്തി പ്രാചി തെഹ്ലനെ കണ്ടെത്തുന്നത്.
എം പത്മകുമാറിന്റെ സംവിധാനത്തിലൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവംബര്‍ അവസാനത്തോട് കൂടി മാമാങ്കം തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.


Click it and Unblock the Notifications