മമ്മൂട്ടിയുടെ ഇതിഹാസ ചലച്ചിത്ര പിറവിയ്ക്ക് പത്ത് ആണ്ട്! പഴശ്ശി രാജയ്ക്ക് സ്നേഹാദരമായി മാമാങ്കം ടീം

ഇതിഹാസ നായകനെയും ചരിത്രത്തെയും ആസ്പദമാക്കി മലയാളത്തില്‍ നിന്നുമൊരുക്കിയ ബ്രഹ്മാണ്ഡ സിനിമയായിരുന്നു കേരളവര്‍മ്മ പഴശ്ശി രാജ. മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2009 ഒക്ടോബര്‍ പതിനാറിനായിരുന്നു പഴശ്ശിരാജ റിലീസിനെത്തിയത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയുടെ തന്നെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്.

എം പത്മകുമാര്‍ ഒരുക്കുന്ന മാമാങ്കം അടുത്ത മാസം തിയറ്ററുകളിലേക്ക് എത്തും. പത്ത് വര്‍ഷം മുന്‍പ് പഴശ്ശിരാജ ഉണ്ടാക്കിയതിനെക്കാളും വലിയൊരു ചിത്രമായി മാമാങ്കം മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ പഴശ്ശിരാജയ്ക്ക് സ്‌നേഹാദരവുമായി എത്തിയിരിക്കുകയാണ് മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പ് വൈറലാവുകയാണ്.

mamankam

മാമാങ്കം ടീമിന്റെ കുറിപ്പ്

കേരളവര്‍മ്മ പഴശ്ശി രാജ എന്ന ഇതിഹാസ ചലച്ചിത്ര പിറവിയുടെ പത്താം വാര്‍ഷികത്തില്‍, ചരിത്ര കഥാപാത്രങ്ങളെ എക്കാലവും ആത്മാവ് നല്‍കി അതുല്യമാക്കിയ അഭിനയ സാമ്രാട്ട് ശ്രീ. മമ്മൂട്ടിക്കും, ക്ലാസിക് ചിത്രങ്ങളുടെ സൂക്ഷ്മാവതരണത്തിലൂടെ വിസ്മയിപ്പിച്ച ചലചിത്ര ശില്‍പി ശ്രീ. ഹരിഹരനും, മലയാളത്തിന്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞ എഴുത്ത് കൊണ്ടു നിരവധി തലമുറകളുടെ ഭാവനയെ സമ്പന്നമാക്കിയ ചലച്ചിത്രങ്ങളുടെ സ്രഷ്ടാവായ ശ്രീ. എം.ടി.വാസുദേവന്‍ നായര്‍ക്കും, ഇനി വരും കാലത്തിനും മലയാളത്തിനും വേണ്ടി ഈ ചലച്ചിത്രം നിര്‍മിച്ച ഗോകുലം ഫിലിംസിനും പഴശ്ശിരാജ ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കാവ്യാ ഫിലിംസിന്റെ വിനീതമായ സ്‌നേഹാദരം..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X