ഇനി മമ്മുക്ക ഇറങ്ങണം; അബു ജോണ്‍ കുരിശിങ്കലാകാന്‍ സൂപ്പര്‍താരം തന്നെ എത്തുമെന്ന് നടി മംമ്ത മോഹന്‍ദാസ്
കൊവിഡ് വന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ചില്ലായിരുന്നു എങ്കില്‍ തിയറ്ററുകളിലും ബോക്‌സോഫീസിലും മിന്നിക്കാന്‍ മമ്മൂട്ടിയുടെ ബിലാല്‍ എത്തുമായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയിരുന്ന സമയത്താണ് ലോക്ഡൗണ്‍ വന്നത്. ഇനി മമ്മൂക്ക വരുന്നതോടെ ചിത്രീകരണം ആരംഭിക്കുമെന്നും സിനിമയിലെ അബു ജോണ്‍ കുരിശിങ്കലായി എത്തുന്ന താരത്തെ കുറിച്ചുള്ള കാര്യങ്ങളും പറയുകയാണ് നടി മംമ്ത മോഹന്‍ദാസ്.
ബിലാലിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പാണ് ലോക്ഡൗണ്‍ സംഭവിക്കുന്നത്. ബിലാല്‍ വരുമ്പോള്‍ വന്‍ സംഭവമായിരിക്കും. അതിലൊരു സംശയവുമില്ല. ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമ ബിലാല്‍ ആണെന്ന് പറയാം. കാരണം 2020 ല്‍ നിന്നും 2021 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. റിയല്‍ ടൈമിലെ കഥയാണ് പറയുന്നത്. പതിമൂന്ന് വര്‍ഷത്തിനിടയിലുള്ള മാറ്റം സിനിമയിലെ എല്ലാ താരങ്ങള്‍ക്കും ഉണ്ടാവുമെന്ന് മംമ്ത പറഞ്ഞിരുന്നു.

ബിഗ് ബി യില്‍ നിന്നും ഏറെ വ്യത്യസ്തമായി ഇത്തവണ താനും ആ ഗ്യാങ്ങിനൊപ്പമായിരിക്കും ഉണ്ടാവുക. തന്റെ കഥാപാത്രമായ റിമി ടോമിയെ കുറിച്ചുള്ള കാര്യങ്ങളും പുതിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ക്ക് അറിയാനുള്ളത് മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ അടക്കമുള്ള കഥാപാത്രങ്ങളെ കുറിച്ചാണ്.
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് പോലെ ചിത്രത്തില്‍ അബു ജോണ്‍ കുരിശിങ്കല്‍ ഉണ്ടാവുമോ എന്നായിരുന്നു മൂവി മാന്‍ യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ മംമ്തയോട് ചോദിച്ച പ്രധാന ചോദ്യങ്ങളിലൊന്ന്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന ചോദ്യത്തിന് രസകരമായ ഉത്തരമാണ് നടി നല്‍കിയത്. 'പടം വരുന്ന പാടെ നിങ്ങള്‍ കാണൂ എന്നായിരുന്നു തമാശരൂപേണ നടി നല്‍കിയ ഉത്തരം.

ഈ കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, എന്നിങ്ങനെയുള്ള താരങ്ങള്‍ വരുമോ എന്നുള്ള ചര്‍ച്ച നടക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു സ്റ്റാറ് തന്നെ വരുന്നുവെന്നാണ് മംമ്ത പറയുന്നത്. അത് ആരായിരിക്കുമെന്ന കാര്യം സസ്‌പെന്‍സാണ്. നമ്മളും ചിത്രീകരണം തുടങ്ങുന്നതിന് കുറച്ച് ദിവസം മുന്‍പാണ് ആ വേഷം ചെയ്യുന്ന നടന്‍ ആരാണെന്ന് അറിയുന്നത്.
Recommended Video
ചിത്രീകരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിിരുന്നു. പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മാത്രമേ നടന്നുള്ളു. ഇനിയിപ്പോള്‍ മമ്മൂക്ക ഇറങ്ങണം, ഫോര്‍ട്ട് കൊച്ചി ഓപ്പണ്‍ ആവണം. അപ്പോള്‍ നമ്മളും ഇറങ്ങും. മമ്മൂക്ക മുടി വളര്‍ത്തുന്നത് അതിന് വേണ്ടിയാണോ എന്ന ചോദ്യത്തിന് ആയിരിക്കുമെന്നാണ് മംമ്തയുടെ ഉത്തരം. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ വീട്ടില്‍ തന്നെയായിരുന്ന മമ്മൂട്ടി ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ബിലാലിന്റെ ചിത്രീകരണത്തിനായിരിക്കും താരരാജാവ് പുറത്തേക്ക് വരിക എന്നാണ് കരുതുന്നത്.


Click it and Unblock the Notifications











