മമിത ലക്ഷ്യം വയ്ക്കുന്നത് തെന്നിന്ത്യൻ താര റാണി പട്ടം; കീർത്തിയുടെ പാത പിന്തുടരുമ്പോൾ...

സർവോപരി പാലാക്കാരൻ എന്ന സിനിമയിലെ ചെറിയ വേഷത്തിൽ തുടങ്ങി, സൂപ്പർ ശരണ്യയിലെ സോനയായി എത്തി മനം കവർന്ന താരമാണ് മമിത ബൈജു. എങ്കിലും, പ്രേമല് എന്ന ഒറ്റ ചിത്രം കൊണ്ടാണ് യുവ നായിക സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും പുതിയ സെൻസേഷൻ ആയി മാറിയത്. നസ്ലെന് ഒപ്പം നായികയായ റീനുവായി മികച്ച പ്രകടനം കാഴ്ച വച്ച മമിതയെ ഇന്ന് തേടി എത്തിയിരിക്കുന്നത്, തമിഴിലും തെലുങ്കിലും ഉള്ള ഏറ്റവും വലിയ താരങ്ങൾക്ക് ഒപ്പം അഭിനയിക്കാനുള്ള അവസരങ്ങളാണ്. ഇതിൽ, വിജയ്‍യും, സൂര്യയും, ധനുഷും ഉൾപ്പെടെ തമിഴിലെ ഏറ്റവും വലിയ താരങ്ങൾ അടക്കമുണ്ട്.

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, പ്രേമലു ബ്ലോക്ക്ബസ്റ്റർ ആയെങ്കിലും മലയാളത്തിൽ അല്ല, മറിച്ച് തമിഴിലാണ് മമിത ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിജയ് നായകനാവുന്ന ജന നായകൻ, സൂര്യയ്‌ക്കൊപ്പമുള്ള ആക്ഷൻ ത്രില്ലർ, ധനുഷ് നായകനാവുന്ന ചിത്രം, തെലുങ്കിൽ രവി തേജയ്ക്ക് ഒപ്പമുള്ള ചിത്രം, എന്നിങ്ങനെ പോകുന്നു നടിയുടെ പുതിയ സിനിമകളുടെ ലിസ്റ്റ്. എന്നാൽ മലയാളത്തിൽ, നിവിൻ പൊളി നായകനാവുന്ന ബേത്ലഹേം കുടുംബ യൂണിറ്റ്, സംഗീത പ്രതാപിനൊപ്പം ഉള്ള ചിത്രം എന്നിവ മാത്രമേ താരം കമ്മിറ്റ് ചെയ്തിട്ടുള്ളു.

Keerthy Suresh and Mamitha Baiju
Photo Credit: Keerthy Suresh, Mamitha Baiju / Instagram

മമിതയുടെ കരിയർ തിരഞ്ഞെടുപ്പുകൾ കാണുന്ന മലയാളി പ്രേക്ഷകർ, പ്രത്യേകിച്ച് നടിയുടെ ആരാധകർ കുറച്ചൊരു നിരാശയിലാണ്. എന്നാൽ, ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷിന്റെ പാത പിന്തുടർന്ന്, തെന്നിന്ത്യൻ താര റാണി പട്ടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡൂഡ് നായിക എന്ന വിശ്വാസത്തിൽ, അവർ ആശ്വസിക്കുന്നുമുണ്ട്. അതിന് കാരണം, കീർത്തി, കല്യാണി പ്രിയദർശൻ, തുടങ്ങിയ നടിമാരുടെ ടാലെന്റ്റ് ഏജൻസിയായ ദി റൂട്ട് തന്നെയാണ് മമിതയുടെ കരിയറും ഏറ്റെടുത്തിയിരിക്കുന്നത് എന്നതാണ്. ഈ ഏജൻസിയുടെ ഭാഗമായതോടെ, ഏറ്റവും മികച്ച അവസരങ്ങളാണ് നടിയെ തേടി എത്തുന്നത്.

Keerthy Suresh and Mamitha Baiju
Photo Credit: Keerthy Suresh, Mamitha Baiju / Instagram

കീർത്തി സുരേഷ് അഭിനയ രംഗത്തേക്ക് എത്തിയത് മലയാളം സിനിമയിലൂടെയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി, റിങ് മാസ്റ്റർ തുടങ്ങി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചതോടെ, നടി തമിഴിലേക്ക് ചേക്കേറുകയായിരുന്നു. പിന്നീട് തെലുങ്ക് സിനിമയിലും വളരെ തിരക്കുള്ള നായികയായി കീർത്തി മാറി. മഹാനടി എന്ന സിനിമയിലെ ലെജൻഡറി താരം സാവിത്രി ആയുള്ള പ്രകടനത്തിന് മികച്ച നടിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരം കൂടി കിട്ടിയതോടെ, വലിയ അവസരങ്ങൾ താരത്തെ തേടി എത്തുന്നുണ്ട്.

She seems to be prioritising Tamil over Malayalam. Any ☕?
byu/Glenn_Quagmire_v2 inKollyGossips

ഏതാണ്ട് ഇതേ രീതിയിൽ കരിയർ മുന്നോട്ട് കൊണ്ട് പോകാനാണ് മമിതയുടെ ശ്രമം എന്നും, കീർത്തിയെ യുവ നടി മാതൃകയാക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. തമിഴിലും തെലുങ്കിലും കൂടുതൽ സിനിമകൾ ചെയ്ത്, മലയാളത്തിൽ കിട്ടുന്ന ഏറ്റവും നല്ല കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന കീർത്തി സുരേഷിന്റെ കരിയർ രീതികൾ തന്നെയാവും മമിത ബൈജുവും തിരഞ്ഞെടുക്കുക എന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

നല്ല അഭിനയ ശേഷിയും, കോമെഡി കൈകാര്യം ചെയ്യാനുള്ള കഴിവും, നൃത്തത്തിലുള്ള പ്രാവീണ്യവും, ഇതിനെല്ലാം ഉപരിയായി തമിഴ് നന്നായി സംസാരിക്കാനുള്ള കഴിവും, കീർത്തിയെ പോലെ മമിതയ്ക്കും തുണയാകും എന്നും ഇവർ വിശ്വസിക്കുന്നു. എന്നും മലയാളി നടിമാരെ ഏറെ സപ്പോർട്ട് ചെയ്തിട്ടുള്ള തമിഴകത്തിന്, രേവതി, ഉർവ്വശി, മീര ജാസ്മിൻ, നയൻ‌താര, അസിൻ, കീർത്തി സുരേഷ് തുടങ്ങി നിരവധി നായികമാരെ സമ്മാനിച്ച ഇൻഡസ്ട്രിയാണ് മലയാളം. ഈ നിരയിലേക്കുള്ള പുതിയ പേരാണ് മമത ബൈജു എന്നതിൽ സംശയമില്ല.

More from Filmibeat

Read more about: Mamitha Baiju keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X