For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി ചൈനയിലേക്ക്, വിവാഹ വാര്‍ഷികദിനത്തില്‍ സുല്‍ഫത്തിനായി കാത്തുവെച്ച സര്‍പ്രൈസ്? കാണൂ!

  |

  മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായിട്ട് 39 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമയിലെത്തിയത്. സിനിമാജീവിതത്തില്‍ അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്‍കി സുല്‍ഫത്ത് എന്നും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തെ സ്വാധീനിക്കാനയി ചില സിനിമാപ്രവര്‍ത്തകര്‍ സുലു എന്ന സുല്‍ഫത്തിനെ സമീപിക്കാറുണ്ടായിരുന്നു. മുന്‍പ് അത്തരത്തില്‍ അദ്ദേഹം നിരസിച്ച സിനിമ ഏറ്റെടുക്കാന്‍ സുലു നിമിത്തമായിട്ടുണ്ട്.

  പ്രണവിന്‍റെ മാസ് ഡയലോഗ് മാത്രമല്ല, മറ്റൊരു സര്‍പ്രൈസ് കൂടി മോഹന്‍ലാല്‍ സുചിത്രയ്ക്ക് നല്‍കിയിരുന്നു!

  കുടുംബത്തിനായി സമയം കണ്ടെത്തുന്ന കാര്യത്തില്‍ മെഗാസ്റ്റാര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചില സെറ്റുകളില്‍ അദ്ദേഹം കുടുംബസമേതമാണ് പോയിരുന്നതും. അതുകൊണ്ട് തന്നെ ദുല്‍ഖറിനും സുറുമിക്കും സിനിമാപ്രവര്‍ത്തകരെയെല്ലാം നേരത്തെ തന്നെ അറിയാം. മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യത തന്നെയാണ് താരപുത്രന് ലഭിച്ചത്. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്ലാതെയാണ് ദുല്‍ഖര്‍ അരങ്ങേറിയത്. പിന്നീടും അത് നിലനിര്‍ത്താന്‍ ഈ താരപുത്രന് കഴിഞ്ഞിട്ടുമുണ്ട്.

  സംവിധായകന്റെ ഭാര്യ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ രംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് നായിക!

  മമ്മൂട്ടിയുടെ കുടുംബത്തിനിത് ആഘോഷത്തിന്റെ സമയം

  ആഘോഷത്തിന്റെ സമയം

  ദുല്‍ഖര്‍ സല്‍മാന്റെ മകളായ മറിയം അമീറ സല്‍മാന്റെ ഒന്നാം പിറന്നാളായിരുന്നു മെയ് അഞ്ചിന്. അതിന് പിന്നാലെയാണ് കുടുംബത്തിലെ അടുത്ത ആഘോഷവും. മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും 39ാമത്തെ വിവാഹ വാര്‍ഷിക ദിനമാണ് മെയ് ആറിന്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യമാണ് ഇത്.

  അമ്മമഴവില്ലിന്റെ തിരക്കില്‍

  അമ്മമഴവില്ലിന്റെ തിരക്കില്‍

  മലയാള സിനിമ ഒന്നടങ്കം അണിനിരക്കുന്ന അമ്മമഴവില്ലിന്റെ തിരക്കിലാണ് മമ്മൂട്ടിയും ദുല്‍ഖറും . ചിത്രീകരണ തിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങളെല്ലാം റിഹേഴ്‌സല്‍ ക്യാംപില്‍ സജീവമായിരുന്നു. കൊച്ചിയിലെ റിഹേഴ്‌സല്‍ ക്യാംപില്‍ താരജാഡയൊന്നുമില്ലാതെ വല്യേട്ടനായി മമ്മൂട്ടി ഓടി നടക്കുന്നുണ്ടായിരുന്നു. റിഹേഴ്‌സലിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ദുല്‍ഖര്‍ സല്‍മാന്റെ പരിക്ക്

  ദുല്‍ഖര്‍ സല്‍മാന്റെ പരിക്ക്

  മൈഥിലിയോടൊപ്പം നൃത്തം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിനിടയിലാണ് ആരാധകരെ തികച്ചും നിരാശരാക്കുന്ന വാര്‍ത്ത പുറത്തുവന്നത്. പരിശീലനത്തിനിടയില്‍ താരപുത്രന് പരിക്ക് പറ്റിയെന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു വാര്‍ത്ത. ഇതോടെയാണ് ആരാധകര്‍ ആകെ നിരാശയിലായത്.

  പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണമില്ല

  പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണമില്ല

  ദുല്‍ഖറിന്റെ പരിക്ക് കാര്യമാക്കാനില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ താരപുത്രന്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് ഇതുവരെയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതാദ്യമായി വേദിയില്‍ ലൈവ് നൃത്തം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. ഞായറാഴ്ച വൈകിട്ട് ആറ് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.

  മമ്മൂട്ടിയുടെ ഡാന്‍സ്

  മമ്മൂട്ടിയുടെ ഡാന്‍സ്

  ഡാന്‍സിന്റെ കാര്യത്തില്‍ ഏറെ പഴി കേള്‍ക്കാറുണ്ടെങ്കിലും അതൊന്നും തന്നെ തളര്‍ത്തില്ലെന്ന് മമ്മൂട്ടി ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ജയറാമിനോടൊപ്പം ചുവട് വെക്കുന്ന മമ്മൂട്ടിയുടെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പറ്റില്ലെന്നറിഞ്ഞിട്ടും നൃത്തം ചെയ്യുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. വിമര്‍ശകരുടെ വായടിപ്പിക്കുന്ന തരത്തിലുള്ള മറുപടിയാണ് ലഭിച്ചത്.

  മോഹന്‍ലാലിന്റെ ആനിവേഴ്സറിക്ക് പിന്നാലെ

  മോഹന്‍ലാലിന്റെ ആനിവേഴ്സറിക്ക് പിന്നാലെ

  മോഹന്‍ലാലും സുചിത്രയും 30ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത് അടുത്തിടെയായിരുന്നു. പ്രണവും അടുത്ത സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരായിരുന്നു ആഘോഷത്തില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് ലാലിന്റെ ഇച്ചാക്കയുടെയും സുലുവിന്റെയും വെഡ്ഡിങ് ആനിവേഴ്സറി എത്തിയിട്ടുള്ളത്. അമ്മമഴവില്ലുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ് താരങ്ങളെല്ലാവരും.

  വിവാഹ ശേഷം സിനിമയിലേക്ക്

  വിവാഹ ശേഷം സിനിമയിലേക്ക്

  വിവാഹത്തിന് ശേഷമാണ് മമ്മൂട്ടി സിനിമയിലെത്തിയത്. വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങിയ സിനിമാജീവിതത്തില്‍ ഏറെ വഴിത്തിരിവ് നിറഞ്ഞതും സുല്‍ഫത്തിന്റെ വരവിന് ശേഷമാണ്. നായികമാരുമായി അധികം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനോ അനാവശ്യ വിവാദങ്ങളില്‍ ഇടംപിടിക്കാനോ മെഗാസ്റ്റാറിന് തീരെ താല്‍പര്യമില്ല. ഇന്നുവരെയുള്ള സിനിമാജീവിതത്തില്‍ ഇക്കാര്യം അദ്ദേഹം കൃത്യമായി പാലിക്കുന്നുണ്ട്.

  സുല്‍ഫത്തിന്റെ പിന്തുണ

  സുല്‍ഫത്തിന്റെ പിന്തുണ

  മമ്മൂട്ടിക്കൊപ്പം പൊതുപരിപാടികളില്‍ അപൂര്‍വ്വമായി സുല്‍ഫത്തും പ്രത്യക്ഷപ്പെടാറുണ്ട്. ഭര്‍ത്താവിന്റെ സിനിമാജീവിതത്തിന് പൂര്‍ണ്ണപിന്തുണയാണ് അവര്‍ നല്‍കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയപ്പോള്‍ താരകുടുംബം ഒന്നടങ്കം സന്തോഷിച്ചിരുന്നു. തന്നിലൂടെയായിരിക്കരുത് മകന്‍ അറിയപ്പെടേണ്ടെന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ ദുല്‍ഖര്‍ അദ്ദേഹത്തെ നിബന്ധിച്ചിട്ടുമില്ല.

  മകന് അവാര്‍ഡ് നല്‍കി

  മകന് അവാര്‍ഡ് നല്‍കി

  പൊതുവേദിയില്‍ വെച്ച് മകന് അവാര്‍ഡ് നല്‍കാനുള്ള ഭാഗ്യവും സുല്‍ഫത്തിന് ലഭിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം സദസ്സിന്റെ മുന്‍നിരയില്‍ ഇരിക്കാറുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു സുല്‍ഫത്ത് വേദിയില്‍ കയറിയത്. അതിന്റേതായ എല്ലാ പരിഭ്രമവും അവരില്‍ പ്രകടവുമായിരുന്നു. മകന് പുരസ്‌കാരം നല്‍കിയതല്ലാതെ അധികം സംസാരിക്കാനും അവര്‍ തയ്യാറായിരുന്നില്ല.

  ചൈനയിലേക്ക് പോകുന്നു

  ചൈനയിലേക്ക് പോകുന്നു

  അമ്മയുടെ രജതജൂബിലിയുമായി ബന്ധപ്പെട്ട് നടക്കുന്ന അമ്മമഴവില്ല് കഴിഞ്ഞതിന് ശേഷം മമ്മൂട്ടി ചൈനയിലേക്ക് പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സിനിമയുമായി ബന്ധപ്പെട്ട യാത്രയല്ല ഇതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളത്. കുടുംബസമേതമായിരിക്കുമോ അദ്ദേഹം പോവുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  English summary
  Mammootty's family have a lot of celebration this month
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X