twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീഡിയോ കോളിലൂടെ മമ്മൂട്ടിയെത്തി! മണികണ്ഠന് വിവാഹാശംസകള്‍ അറിയിച്ച് മെഗാസ്റ്റാറും

    |

    സിനിമാലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്ത് താരനിബിഡമായിട്ടാണ് പല താരവിവാഹങ്ങളും നടക്കാറുള്ളത്. എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തനായി നടന്‍ മണികണ്ഠന്‍ ആചാരിയുടെ വിവാഹം നടന്നിരിക്കുകയാണ്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് വിവാഹനിശ്ചയം നടത്തി. ഇന്ന് രാവിലെ എരൂര്‍ അയ്യമ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മണികണ്ഠന്റെയും അഞ്ജലിയുടെയും വിവാഹം നടന്നത്.

    അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. കൊവിഡ് പശ്ചാതലത്തില്‍ നില്‍ക്കുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങളുമൊക്കെ എടുത്തായിരുന്നു താരവിവാഹം. വിവാഹ വാര്‍ത്തയ്‌ക്കൊപ്പം വിവാഹ സത്കാരത്തന് വേണ്ടി മാറ്റി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരിക്കുകയാണ്.

    manikandan-anjaly-

    വിവാഹവേദിയിലെത്തിയ എം സ്വരാജ് എംഎല്‍എ ആ തുക ഏറ്റുവാങ്ങി. മാതൃകപരമായ ഈ നീക്കത്തിന് എല്ലാവരും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ്. ഒപ്പം വിവാഹ ആശംസകള്‍ അറിയിച്ച് ആരാധകരും സിനിമാ താരങ്ങളുമെത്തി. ശ്രദ്ധേയമായ കാര്യം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആശംസയായിരുന്നു. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിന് തൊട്ട് പിന്നാലെ മമ്മൂട്ടി വീഡിയോ കോളിലൂടെ മണികണ്ഠനെ വിളിച്ചു.

    നവവധു വരന്മാരോട് വിവാഹ വിശേഷങ്ങള്‍ ചോദിച്ചതിന് ശേഷം ആശംസകള്‍ നേര്‍ന്ന് കൊണ്ടായിരുന്നു മമ്മൂട്ടി ഫോണ്‍ കോള്‍ അവസാനിപ്പിച്ചത്. മമ്മൂട്ടി മാത്രമല്ല സിനിമാ സീരിയല്‍ രംഗത്ത് നിന്നുള്ള ഒരുപാട് താരങ്ങളാണ് മണികണ്ഠനും അഞ്ജലിയ്ക്കും ആശംസകളുമായി എത്തിയത്. ഗിന്നസ് പക്രു, സ്നേഹ ശ്രീകുമാര്‍, സന്തോഷ് കീഴാറ്റുര്‍, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, സണ്ണി വെയിന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മിഥുന്‍ മാനുവല്‍ തോമസ്, സുരഭി ലക്ഷ്മി, സൂരജ് തേലക്കാട്, തുടങ്ങി ഒരുപാട് താരങ്ങളാണ് മണികണ്ഠനും അഞ്ജലിയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

    manikandan-anjaly-

    ഹരീഷ് പേരടിയും ഇരുവര്‍ക്കും ആശംസയുമായി എത്തിയിരുന്നു. 'മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാന്‍ സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അദ്ധ്യാപക വര്‍ഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം. തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുകയുള്ളു.

    മണികണ്ഠാ നാടകക്കാരാ നീ കല്യാണം മാത്രമല്ല കഴിച്ചത്. കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തിപിടിക്കുന്ന ഒരു യഥാര്‍ത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്. ആശംസകള്‍... കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാന്‍ തോന്നുന്നത്...'കൈയ്യടിക്കെടാ'.

    English summary
    Mammoott's Wishes To Actor Manikandan Achari And Wife
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X