»   » പിറന്നാള്‍ സ്‌പെഷ്യല്‍: കണ്ണ് ചിമ്മാതെ പ്രേക്ഷകര്‍ നോക്കിയിരുന്ന മമ്മൂട്ടിയുടെ 15 കഥാപാത്രങ്ങള്‍

പിറന്നാള്‍ സ്‌പെഷ്യല്‍: കണ്ണ് ചിമ്മാതെ പ്രേക്ഷകര്‍ നോക്കിയിരുന്ന മമ്മൂട്ടിയുടെ 15 കഥാപാത്രങ്ങള്‍

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മെഗാസ്റ്റാര്‍ 66 വയസ്സിലേക്ക് കടക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമാണ്. എന്നിരുന്നാലും വിശ്വസിച്ചേ മതിയാവൂ. നാല്‍പത് വര്‍ഷത്തിലേറെയായി മലയാള സിനിമയെ താങ്ങി നിര്‍ത്തുന്ന അഭിനയ പ്രതിഭ, പതിവ് പോലെ വളരെ ലളിതമായി കുടുംബത്തിനൊപ്പം തന്റെ ഈ പിറന്നാളും ആഘോഷിക്കുന്നു.

മുഹമ്മദ്കുട്ടി പാണപറമ്പില്‍ എന്നയാള്‍ എങ്ങനെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായി?

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍, ഫില്‍മിബീറ്റ് താരത്തിന്റെ 15 കഥാപാത്രങ്ങളെ കുറിച്ചാണ് പറയുന്നത്. വളരെ ചെറിയൊരു എണ്ണം മാത്രമാണിത്. സ്‌ക്രീനില്‍ ശംബ്ദഗാംഭീര്യത്തോടെയുള്ള സംഭാഷണങ്ങള്‍ കൊണ്ടും, ചിലപ്പോള്‍ നിശബ്ദമായും മമ്മൂട്ടി എതിരാളികളെ നേരിടുമ്പോള്‍ പ്രേക്ഷകര്‍ കണ്ണ് ചിമ്മാതെ നോക്കിയിരുന്നിട്ടുണ്ട്. അത്തരം 15 കഥാപാത്രങ്ങളിതാ

വടക്കന്‍ വീരഗാഥയിലെ ചതിയന്‍ ചന്തു

കടത്തനാടന്‍ കഥകളില്‍ കേട്ട ചതിയന്‍ ചന്തുവിന് മലയാളി മനസ്സില്‍ ഒരു മുഖം മാത്രമേയുള്ളൂ. അത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതാണ്. നോട്ടം കൊണ്ടും ശബ്ദം കൊണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ഈ കഥാപാത്രം ആഴത്തില്‍ പതിഞ്ഞു.

തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്

കുടുംബവും സുഹൃത്തുക്കളും മനോരോഗി എന്ന് വിളിച്ച തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്. ക്ലൈമാക്‌സിലുള്ള മമ്മൂട്ടിയുടെ പ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു.

അമരത്തിലെ അച്ചൂട്ടന്‍

മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത അച്ഛനാണ് അമരത്തിലെ അച്ചൂട്ടി. മകളെ ഐഎഎസ് ഉദ്യോഗസ്ഥയാക്കാന്‍ ആഗ്രഹിക്കുന്ന മുക്കുവന്റെ വേഷം മമ്മൂട്ടിയുടെ കരിയറിലെ ഒരു മാസ്റ്റര്‍പീസാണ്

ഡോ. ബാബസാഹേബ് അംബേദ്കര്‍

ചരിത്രനായകന്മാരുടെയും, ഇതിഹാസ പുരുഷന്മാരുടെയും വേഷം അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം കേമന്‍ മറ്റാരുമില്ല. ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായി മമ്മൂട്ടി എത്തിയപ്പോഴും അതാണ് സംഭവിച്ചത്.

ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍

ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍ എന്ന കഥാപാത്രവും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. വളരെ വികാരഭരിതമായ സംഭാഷണങ്ങള്‍ മമ്മൂട്ടിയില്‍ നിന്നും വരുമ്പോള്‍ പ്രേക്ഷകന്റെ ചങ്കില്‍ തറിക്കുന്ന അനുഭവം ഉണ്ടാവുന്നു

പൊന്തന്‍മാടയിലെ മാട

താഴ്ന്ന ജാതിക്കാരന്‍ നേരിടുന്ന അവഗണനയാണ് മാട എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി പ്രേക്ഷകന് പരിചയപ്പെടുത്തി തന്നത്. ചിത്രത്തില്‍ ഭൂഉടമായിയ ബോളിവുഡ് താരം നാസറുദ്ദീന്‍ ഷാ എത്തുന്നു

മതിലുകളിലെ വൈകം മുഹമ്മദ് ബഷീര്‍

ബഷീറിന്റെ കഥാപാത്രങ്ങളുടെ മുഖച്ഛായയുള്ള നടനാണ് മമ്മൂട്ടി എന്ന് പറയാം. മതിലുകള്‍ എന്ന അടൂരിന്റെ ചിത്രത്തില്‍ മമ്മൂട്ടി ബഷീറായി എത്തി. ശബ്ദത്തെ പ്രണയിച്ച കാമുകന്‍.

ദളപതിയിലെ ദേവരാജ്

മലയാളത്തില്‍ മാത്രമല്ല, മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ തമിഴിലുമുണ്ട്. സ്റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം അഭിനയിച്ച് പ്രശംസ നേടിയ കഥാപാത്രമാണ് ദളപതിയിലെ ദേവരാജ്

ന്യൂഡല്‍ഹിയിലെ ജി കൃഷ്ണമൂര്‍ത്തി

മമ്മൂട്ടിയ്ക്ക് ഒരു കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് ന്യൂഡല്‍ഹി. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ജികെ (ജി കൃഷ്ണമൂര്‍ത്തി) എന്ന പത്രവര്‍ത്തകനായിട്ടാണ് മമ്മൂട്ടി എത്തിയത്

വിധേയനിലെ ഭാസ്‌കര പട്ടേലര്‍

മലയാള സിനിമ കണ്ടതില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇന്നും വിധേയനിലെ ഭാസ്‌കര പട്ടേലര്‍. ഭാര്യയെ കൊന്ന, അടിമകളെ പീഡിപ്പിച്ച ക്രൂരനായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ച

ദ കിങിലെ ജോസഫ് അലക്‌സ് ഐഎഎസ്

മലയാളം കണ്ടതില്‍ ഏറ്റവും ഗാംഭീര്യമുള്ള പുരുഷകഥാപാത്രങ്ങളിലൊന്നാണ് ദ കിങ് എന്ന ചിത്രത്തിലെ ജോസഫ് അലക്‌സ് ഐഎഎസ്. പൊടിപാറുന്ന ഡയലോഗുകളാണ് കഥാപാത്രത്തിന്റെയും സിനിമയുടെയും ആകര്‍ഷണം

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റിലെ ചേറമല്‍ ഫ്രാന്‍സി

ഗൗരവക്കാരനും, വികാരഭരിതനുമായ കഥാപാത്രങ്ങള്‍ മാത്രമല്ല, ചിരിപ്പിയ്ക്കുന്ന കഥാപാത്രവും തന്നെ കൊണ്ട് വഴങ്ങും എന്ന് കോട്ടയം കുഞ്ഞച്ചനിലൂടെ തന്നെ മെഗാസ്റ്റാര്‍ തെളിയിച്ചതാണ്. പ്രാഞ്ചിയേട്ടനില്‍ അതാവര്‍ത്തിച്ചു. ഒരുപക്ഷെ അതുക്കും മേലെ

ലൗഡ്‌സ്പീക്കറിലെ മൈക്ക് ഫിലിപ്പോസ്

നിര്‍ത്താതെ സംസാരിച്ച് മറ്റുള്ളവരെ ശല്യം ചെയ്യുന്ന മൈക്കത്ത് ഫിലിപ്പോസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചത് ലൗഡ്‌സ്പീക്കര്‍ എന്ന ചിത്രത്തിലാണ്. ആ കഥാപാത്രത്തെ ഉദ്ദേശിച്ചാണ് ചിത്രത്തിന് ലൗഡ്‌സ്പീക്കര്‍ എന്ന പേരിട്ടത്. നന്മയുള്ള കഥാപാത്രം

പാലേരി മാണിക്യത്തിലെ മൂന്ന് കഥാപാത്രം

പാലേരി മാണിക്യം എന്ന ചിത്രത്തില്‍ മമ്മൂട്ടി മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മുരിക്കും കുന്നത് അഹമ്മദ് ഹാജി, ഹരിദാസ് അഹമ്മദ്, ഖാലിദ് അഹമ്മദ്. മൂന്നും ഒന്നിനൊന്നം മെച്ചം

മുന്നറിയിപ്പിലെ സി രാഘവന്‍

നോട്ടം കൊണ്ട് പ്രേക്ഷകരെ ഇരുത്തിച്ച കഥാപാത്രമാണ് വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിലെ സി രാഘവന്‍. ഇപ്പോഴും മമ്മൂട്ടിയുടെ വീര്യം കൂടിയിട്ടെയുള്ളൂ എന്ന് ആ കഥാപാത്രം തെളിയിച്ചു.

English summary
Mammootty 65th Birthday Special: 15 Iconic Performances By The Actor
Please Wait while comments are loading...

Malayalam Photos

Go to : More Photos