twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരസിംഹാസനത്തില്‍ നിന്നും മാറികൊടുത്തൂടെ? ചോദ്യം ചോദിച്ച ആള്‍ക്ക് മമ്മൂട്ടി നല്‍കിയ മറുപടി

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ചുളള ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ അമ്പത് വര്‍ഷങ്ങള്‍ തികച്ചതിന് പിന്നാലെയാണ് മമ്മൂക്കയുടെ എഴുപതാം പിറന്നാളും വരുന്നത്. ജന്മദിന സമയത്ത് മെഗാസ്റ്റാറിനൊപ്പമുളള അനുഭവങ്ങള്‍ പങ്കുവെച്ച് സിനിമാ പ്രവര്‍ത്തകരെല്ലാം എത്തുന്നുണ്ട്. മലയാള സിനിമയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മമ്മൂക്ക എല്ലാവരുടെയും പ്രിയങ്കരനായി മാറി. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരില്‍ മുന്‍നിരയിലുളള താരം കൂടിയാണ് മമ്മൂട്ടി.

    മഡോണ സെബാസ്റ്റ്യന്റെ ഫോട്ടോഷൂട്ട്, കിടിലന്‍ ചിത്രങ്ങള്‍ കാണാം

    മലയാളികളെയും മറ്റ് ഭാഷക്കാരെയും തന്‌റെ സിനിമകളിലൂടെ മമ്മൂട്ടി വിസ്മയിപ്പിച്ചിട്ടുണ്ട്. മൂന്ന് തവണയാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം മമ്മൂക്ക നേടിയത്. കൂടാതെ നിരവധി തവണ മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൂപ്പര്‍താരം നേടി. അതേസമയം മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ സമയത്ത് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വീണ്ടും വൈറലാവുകയാണ്.

    മമ്മൂട്ടിയോട് മലയാള സിനിമയുടെ

    മമ്മൂട്ടിയോട് മലയാള സിനിമയുടെ താരസിംഹാസനത്തില്‍ നിന്നും, അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കാറായില്ലെ എന്ന് ഒരാള്‍ ചോദിച്ചതും അതിന് നടന്‍ നല്‍കിയ മറുപടിയുമാണ് വെെറലായത്. മുന്‍പ് ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു; ഈ കസേരയില്‍ നിന്ന് നിങ്ങള്‍ക്ക് മാറികൊടുത്തുകൂടെ എന്ന്. ഞാനെന്തിന് മാറികൊടുക്കണം. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങള്‍ക്ക് കസേര വേണമെങ്കില്‍ വേറെ പണിഞ്ഞിട്ട് ഇരിക്കണം, മമ്മൂട്ടി പറയുന്നു.

    ജീവിതത്തില്‍ നല്ലകാലം മുഴുവന്‍

    ജീവിതത്തില്‍ നല്ല കാലം മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയില്‍ ഞാനിരിക്കട്ടെ ചാവുന്നത് വരെ. ഈ കസേര പണിഞ്ഞതിന് 22 വര്‍ഷത്തെ ചോരയും നീരുമുണ്ട്. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ രണ്ടും മൂന്നും ദിവസം വൈകി അറിയുന്ന അവസ്ഥ വരെ എനിക്കുണ്ടായിട്ടുണ്ട്. ഇന്‍വോള്‍വ്‌മെന്‌റ് അതായിരുന്നു. എന്റെ കാലം കഴിഞ്ഞുവരുന്ന തലമുറകള്‍ക്ക് എന്റെ സിനിമയോ അഭിനയമോ ആരോചകമാകരുതെന്ന് ആഗ്രഹമുണ്ട്, മെഗാസ്റ്റാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി

    അതേസമയം കോവിഡ് കാലത്തിന് മുന്‍പ് വരെ

    അതേസമയം കോവിഡ് കാലത്തിന് മുന്‍പ് വരെ കൂടുതല്‍ സമയവും സിനിമ സെറ്റുകളില്‍ ആയിരുന്നു മമ്മൂക്ക. മറ്റുതാരങ്ങള്‍ വര്‍ഷത്തില്‍ കുറച്ചുസിനിമകള്‍ മാത്രം ചെയ്യുന്ന സമയത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുകയായിരുന്നു താരം. സിനിമകളോടുളള അഭിനിവേശം കൊണ്ടാണ് അദ്ദേഹം ഇപ്പോഴും മലയാളത്തില്‍ തുടരുന്നത്. ഇതേകുറിച്ച മമ്മൂക്ക തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. അഭിനയത്തോടുളള ആവേശമാണ് തന്നെ നടനാക്കിയത് എന്ന്.

    സിനിമാ പാരമ്പര്യമൊന്നും ഇല്ലാതെയാണ്

    സിനിമാ പാരമ്പര്യമൊന്നും ഇല്ലാതെയാണ് അദ്ദേഹം മലയാളത്തിലേക്ക് എത്തിയത്. നടനാകണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ തുടങ്ങിയത്. പിന്നീട് ഓരോ സിനിമകള്‍ കഴിയുന്തോറും ഒരു നടനെന്ന നിലയില്‍ മമ്മൂട്ടി മെച്ചപ്പെട്ടുവന്നു. സഹനടനായും വില്ലനായും ഒകെ അഭിനയിച്ച ശേഷമാണ് നായകനിരയിലേക്ക് മമ്മൂക്ക ഉയര്‍ന്നത്. മുന്‍നിര സംവിധായകരെല്ലാം അദ്ദേഹത്തെ നായകനാക്കി സിനിമകള്‍ ചെയ്തു.

    വില്ലനായി ഇവന്‍ ഒകെയാവുമോ എന്ന് ലാലേട്ടന്‍ ചോദിച്ചു, പിന്നെ നടന്നത്... അനുഭവം പങ്കുവെച്ച് സഹസംവിധായകന്‍വില്ലനായി ഇവന്‍ ഒകെയാവുമോ എന്ന് ലാലേട്ടന്‍ ചോദിച്ചു, പിന്നെ നടന്നത്... അനുഭവം പങ്കുവെച്ച് സഹസംവിധായകന്‍

    തുടര്‍ച്ചയായ പരാജയചിത്രങ്ങള്‍ വന്നപ്പോള്‍ നടനെ

    തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ വന്നപ്പോള്‍ നടനെ പലരും എഴുതിതളളിയിരുന്നു. ഇനി മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് പറഞ്ഞ് വിമര്‍ശിച്ചവരും ഏറെയാണ്. എന്നാല്‍ ന്യൂഡല്‍ഹി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് മമ്മൂട്ടി എത്തിയത്. ജോഷി സംവിധാനം ചെയ്ത സിനിമയുടെ ഗംഭീര വിജയം മമ്മൂട്ടിയെ സൂപ്പര്‍ താരമാക്കി മാറ്റി. ന്യൂഡല്‍ഹിക്ക് പിന്നാലെ മലയാളത്തിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളായി മമ്മൂട്ടി വീണ്ടും മാറി.

    തരംഗമായ ആ കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത മമ്മൂട്ടി, അനുഭവം പങ്കുവെച്ച് അടൂര്‍തരംഗമായ ആ കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത മമ്മൂട്ടി, അനുഭവം പങ്കുവെച്ച് അടൂര്‍

    English summary
    mammootty 70th birthday; mammootty reveals his reply on one person's question about quit from cinema industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X