എന്റെ ചിത്രങ്ങൾ ലാല്‍ കണ്ടതിനെക്കാളും അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ടാവും

മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് മോഹൻലാലും മമ്മൂട്ടിയും. താരങ്ങളുടെ സൗഹദത്തിന്റെ ആഴവും പരപ്പും എല്ലാവർക്കും അറിയാവുന്നതാണ്. സിനിമയിൽ എത്തിയപ്പോൾ തുടങ്ങിയ സൗഹൃദം ഇന്നും അതിശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട് , ലാലിന് സ്വന്തം ഇച്ചാക്കയാണ് മമ്മൂക്ക. . ഇവരുടെ രസകരമായ സൗഹൃദ കഥ പല താരങ്ങളും വെളിപ്പെടുത്താറുമുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സൗഹൃദത്തിന്റെ തുടക്കത്തെ കുറിച്ചാണ്. മെഗസ്റ്റാർ മമ്മൂട്ടി തന്നെയാണ് ഈ രസകരമായ കഥ വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകൻ രഞ്ജിത്തുമായുള്ള ഒരു അഭിമുഖത്തിലാണ് മമ്മൂക്ക മോഹൻലാലുമായുള്ള സൗഹൃദ കഥ വെളിപ്പെടുത്തിയത്. ഇപ്പോഴിത ആരാധകരുടെ ഇടയിൽ ഇത് വീണ്ടും ചർച്ചയാവുകയാണ്.

ആദ്യമായി കാണുന്നത്

പടയോട്ടം എന്ന സിനിമ ലൊക്കേഷനിൽ വെച്ചാണ് ആദ്യമായി മോഹൻലാലിനെ കാണുന്നത്. അവിടെ വച്ചായിരുന്നു ഞാനും മോഹൻലാലും പരിചയപ്പെടുന്നത്. പിന്നീട് അത് സൗഹൃദമായി , ഒരുമിച്ച് വളർന്നു. പിന്നീട് ഒരുപാട് സിനിമയിൽ ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. ആദ്യ കാലങ്ങളിൽ ലാൽ വില്ലൻ വേഷങ്ങളിലായിരുന്നു തിളങ്ങിയത്. ജീവിതത്തിൽ ഒരുപാട് തമാശകൾ ഉണ്ടായിരുന്നു.

ലാലിന് അവരെ  അറിയില്ല

അഹിംസയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഞാൻ ലാലിനെ കുറിച്ച് പറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തെ അവിടേയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു.. പുള്ളിക്ക് ശശി സാറിനേയും ദാമോദരൻ മാഷിനേയും ഒന്നും അറിയില്ലായിരുന്നു. അതിന് ശേഷമായിരുന്നു എന്റെ കൂടെ അഭിനയിക്കുന്നത്. ഒന്ന് രണ്ട് പടത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചിരുന്നു. അന്ന് അങ്ങനെ തുടങ്ങിയ സൗഹൃദം വളർന്ന് ഒരുപാട് സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നതു വരെ ആയി മാറുകയായിരുന്നു.ഏകദേശം പത്ത് അറുപത് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു. നായകനും വില്ലനും, നായകന്മാരായിട്ടുമൊക്കെ.

 ലാലിനെ  കുറിച്ച് പറഞ്ഞത്

അന്ന് ഞാൻ ലാലിനെ പറ്റി പറഞ്ഞ ഒരു കാര്യമുണ്ട്. അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് ലാലെന്ന്. ഈ രണ്ടുപേരുടേയും എല്ലാ ഗുണങ്ങളും അദ്ദേഹത്തിന് ഉണ്ട്. അങ്ങനെ ഒരു നടനെന്ന രീതിയില്‍ ലാല്‍ ഒരുപാട് വളര്‍ന്ന് ഇപ്പോഴത്തെ മോഹന്‍ലാലായി.അങ്ങോട്ടും ഇങ്ങോട്ടും കണ്ടുകൊണ്ടാണ് ഞങ്ങളുടെ വളര്‍ച്ചയും.

  മോഹൻലാൽ ചിത്രങ്ങൾ


എന്റെ സിനിമകൾ ലാൽ കണ്ടതിനെക്കാളും കൂടുതൽ ലാലിന്റെ സിനിമകള്‍ ഒരുപക്ഷെ ഞാന്‍ കണ്ടിട്ടുണ്ടാവും. അദ്ദേഹത്തിന്റെ സിനിമയെ കുറിച്ച് അഭിപ്രായം പറയാറുണ്ട്. ഡിസ്‌കസ് ചെയ്യാറുണ്ട്.. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെ കുറിച്ച് സംസാരിക്കാറുണ്ട്. അങ്ങനെ ഞങ്ങൾ രണ്ടു പേരും രണ്ട് താരങ്ങളായി. എല്ലാ സ്ഥലത്തും രണ്ട് നടന്മാരാവുകയായിരുന്നു. അവാർഡുകൾ കിട്ടുന്നത് പോലും അങ്ങനെയായിരുന്നു. ഒരു കൊല്ലം ഒരാള്‍ക്ക് കിട്ടും അടുത്ത കൊല്ലം അടുത്താള്‍ക്ക്. നാഷണല്‍ അവാര്‍ഡ് പോലും അങ്ങനെയാണ് ലഭിച്ചതെന്ന് മമ്മൂട്ടി വ്യക്തമാക്കി.

Read more about: mohanlal mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X